Posts

Showing posts from 2021

ക്ഷീര വിപ്ലവത്തിൻ പിതാവ്

Image
ഇന്ത്യൻ ക്ഷീരവിപ്ലവത്തിന്റെ പിതാവ് വര്ഗീസ് കുര്യൻ മലയാളികൾക്ക് ഇദ്ദേഹംUnknown Hero ആകുന്നുള്ളു ക്ഷീര വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മലയാളിയായ ഗുജറാത്തികൾ നെഞ്ചേറ്റിയ ലോകത്തിന് ഭാരതം നൽകിയ സംഭാവനകളിൽ ഒരു മഹാത്മാവാണ് വര്ഗീസ് കുര്യൻ.. Ramon Magsaysay അവാർഡ് നേടിയതിന് ശേഷം മാത്രം രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ നൽകി ആദരിച്ച മലയാളിയായ മഹാത്മാവ്.. 1921 നവംബർ 21 ന് കോഴിക്കോട് ജനിച്ചു കേരളത്തിലും ചെന്നൈലും വിദ്യാഭ്യാസം നേടി അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി തിരികെ വന്ന അദ്ദേഹം 1949ൽ സർക്കാർ അയച്ചാണ് ആനന്ദ് ജില്ലയിലെ സഹകരണ മേഖലയിലെ മേല്നോട്ടത്തിനായ്‌ ചെല്ലുന്നത്, പിന്നീട് നടന്നത് ചരിത്രം. ANAND MILK UNION LTD (AMUL) ഇന്ന് 5 ബില്യൺ USD turn over ഉള്ള പ്രസ്ഥാനം ആക്കി മാറ്റിയത് കുര്യൻ എന്ന മഹാത്മാവിന്റെ പ്രയത്നം ആണോ എന്ന്ചോദിച്ചാൽ AMUL എന്ന പ്രസ്ഥാനത്തിന്റെ ആസ്ഥാനത്ത് ചെന്നാൽ മതി, കാരണം 60 വര്ഷം മുന്നേ V കുര്യൻ വന്നപ്പോൾ താമസിച്ച ചെറിയ വീട് ഇന്നൊരു മ്യൂസിയം ആണ്, കൂടാതെ മറ്റൊരു മ്യൂസിയം കൂടെ ഉണ്ട് - അവിടെ അദ്ദേഹത്തിന് ലഭിച്ച ...

സ്വാതി തിരുന്നാൾ മഹാരാജാവ്

സ്വാതി തിരുന്നാൾ മഹാരാജാവിന്റെ കാലഘട്ടം തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപെടുന്നു, അന്ന് ഇരയ്യിമ്മൻ തമ്പി രചിച്ച 'ഓമനത്തിങ്കൾ കിടാവോ' താരാട്ടു പാട്ടിന്റെ സോപാനത്ത് വിരാജിക്കുന്നു.പദ്മനാഭ  ദാസനായി വാണ അദ്ദേഹം ഏറ്റവും കൂടുതൽ കൃതികൾ തന്റെ സ്വാമിക്കു സമർപ്പിച്ചു, പരിപാലയമാം ശ്രീ പദ്മനാഭ മുരാരെ വളരെ പ്രശസ്തം. എന്നാൽ കാശിയിൽ സന്ദർശിക്കാതെതന്നെ ബഹുഭാഷാ പണ്ഡിതനായ മഹാരാജാവ് രചിച്ച 'വിശ്വേശ്വർ ദർശന്കാർ ചല്മനു തുമ് കാശി' എന്ന കീർത്തനം ഒരു masterpiece എന്നെ വിശേഷിപ്പിക്കാനാകു. 33 വയസ്സിൽ പൊലിഞ്ഞ തമ്പുരാനു ഇരയിമ്മൻ തമ്പി രചിച്ച  'ഭക്തശ്രീ പത്മനാഭെഭവതുധുകകലിശ്രദ്ധയാസൗന്ദഹേയാ  നാനാഭോഗാദിരാഗാൽ ദ്ധ്രുവമിഹശയെ,ദ്വാക്യസംഘ്യാഗമേഷു കാര്യം ധർമപ്രജാപാലനമിതി സഹജെ രാജ്യഭാരം നിധായാ സ്വാതീ ജതസ്സുവഞ്ചിക്ഷിതിപതിരംഗമദ്വൈഷ്ണവംധാമദിവം!! സ്വാതീഭവൊവഞ്ചിമഹീശ്വരോഗാൽപദാംബുധരാദ്ധപഥേന ദിവ്യം' നാട് നീങ്ങലിനെക്കുറിചൊരു ശ്ലോകം.

SURIGICAL STRIKE

2016 സെപ്തംബർ 18 നാണ് ജമ്മു കാഷ്‌മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി എന്ന സ്ഥലത്തെ ബ്രിഗേഡ് ഹെഡ് ക്വാർട്ടേഴ്‌സ് നാല് തീവ്രവാദികളാൽ ആക്രമിക്കപ്പെടുകയും 19 ധീര ജവാന്മാർക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നത്. ജൂലൈ മാസത്തിൽ ബുർഹാൻ വാനി എന്ന തീവ്രവാദിയെ സൈന്യം വകവരുത്തിയതിന് ശേഷം കശ്മീർ വാലി ആകെ അശാന്തമായിരുന്നു.  തീവ്രവാദി ആക്രമണത്തിന് ശേഷം സെപ്തംബർ 19 ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, Chief of Army Staff ദൽബീർ സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. 11ദിവസത്തിന് ശേഷം സെപ്റ്റംബർ28 ന്പ്രതികാര നടപടികൾ ആരംഭിക്കുന്നു-ഇന്ത്യൻ ആർമി POK യിലെ Terrorist Launch Pad ൽ Surgical Strike നടത്തി 150 ഓളം വരുന്ന തീവ്രവാദികളെ വകവരുത്തി എന്ന് പത്ര സമ്മേളനം വിളിച്ചു DGMO Lt Gen രൺബീർസിംഗ് രാജ്യത്തെ അറിയിച്ചു. ശേഷം നടന്നത് ചരിത്രം. BCCI ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു,ബാഡ്മിന്റൺ അസോസിയേഷൻ ഒക്ടോബറിൽ നടത്തേണ്ടുന്ന മത്സരത്തിൽ നിന്ന് പിൻവാങ്ങി അങ്ങനെ അനവധി സംഭവങ്ങൾ.  അഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു ഭാരതത്തിന്റെ ചുണക്കുട്ടികൾ നൽകിയ മറു...

Arunachalam Muruganatham

Unsung Heroes - #2 2018 ൽ തമിഴ് നാട്ടുകാരൻ ആയ Balki സംവിധാനം ചെയ്ത് അക്ഷയ് കുമാർ നായകനായി ഇറങ്ങിയ ബോളിവുഡ് ചിത്രം ആണ് Padman.  വിഖ്യാത Social Activist- Social Entrepreneur ആയ Arunachalam Muruganatham എന്ന തമിഴ് നാട്ടുകാരനായ മഹാത്മാവിന്റെ തന്നെ ജീവചരിത്രം ആണ് സിനിമ കാണിച്ചു തരുന്നത്, മാത്രവുമല്ല വിപ്ലവാത്മകമായ കണ്ടെത്തലിലൂടെ Sanitary Napkin കുറഞ്ഞ വിലക്ക് നിർമിക്കാം എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുക കൂടെയാണ് അദ്ദേഹ ചെയ്തത്.  76കോടി രൂപ ചിലവിൽ നിർമിച്ച ചിത്രം നിർമാതാക്കൾക്ക് നൽകിയതാകട്ടെ 200 കോടിയോളം രൂപ ആണ് എന്ന് പറയുമ്പോൾ മനസിലാക്കണം ആരായിരുന്നു ആ മഹാത്മാവ് എന്ന്. The Sanitary Man of Sacred Land എന്ന ചെറു കഥയെ ആസ്പദമാക്കി സ്ത്രീകൾ അനുഭവിക്കുന്ന ഗർഭപാത്രത്തിന്റെ കണ്ണീർ എന്നറിയപ്പെടുന്ന Periods എന്ന menstrual periods കാലത്തേ ബുദ്ധിമുട്ടുകൾ, പണ്ട് കാലത്ത് വൃത്തിയുള്ള തുണിയോ ഒന്നും ഇല്ലാത്ത അവസ്ഥയും, ഇതേപ്പറ്റി യഥാർത്ഥ ധാരണ ഇല്ലാത്ത നാട്ടിൻപുറത്തെ സ്ത്രീകളുടെ ബുദ്ധിമുട്ടുകളും കണ്ട് നായകൻ പരിഹാരം ആയി കണ്ടെത്തുന്ന Sanitary Pad അത് ഉപയോഗിക്കാൻ സ്ത്രീകളെ പ്രചോദിപ്പിക്കുകയും, സ്വന്തം ...

ഭഗവാൻ ശ്രീ കൃഷ്ണനും.,ഭക്തിയും

ഭഗവാനെ കുറിച്ച് പറഞ്ഞാലും, വായിച്ചാലും, കേട്ടാലും മതി വരില്ല എന്നുള്ളതിന്റെ ഉത്തമോദാഹരണം ആണ് ലോകത്ത് അങ്ങോളമിങ്ങോളം നടന്ന് വരുന്ന ഭാഗവത സപ്താഹ യജ്ഞങ്ങൾ. ഭക്തിയെ ഇശ്വരനിലുള്ള പാരാനുശക്തിയാണ് എന്ന് പറയുന്നു. ബ്രഹ്മത്തെ സച്ചിദാനന്ദ സ്വരൂപമായി പറയുന്നു.  സുന്ദരമായ വസ്തുവിനോട് പ്രേമം തോന്നുന്നത് മനസിന്റെ സ്വഭാവം ആണ്. ഭഗവാനെ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്നവരുടെ കൂട്ടത്തിൽ ഗോപസ്ത്രീകളുടെ സ്ഥാനം ഏറ്റവും മുന്നിൽ നിൽക്കുന്നു.  ആചാര്യന്മാർ സ്നേഹത്തെ, പ്രേമത്തെ ഭക്തിയുമായി ഉപമിച്ചിരിക്കുന്നത് സ്ത്രീക്ക് തന്റെ ജാരന്റെ നേർക്കുള്ള പ്രേമത്തോടാണ് അതിന് ഭക്തിയോട് സാദൃശം ഉണ്ട്. അവനോട് തോന്നുന്ന പ്രേമം സ്വതസിദ്ധം ആണ്. അവന്റെ രൂപം അഴക്, എന്നിവയിൽ വശീകൃതയായി എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട് ശക്തി വർധിക്കുകയും, എല്ലായ്പ്പോളും കാമുകനെ സ്മരിച്ചു ജീവിക്കുന്നു. ഇതേ അവസ്ഥ എല്ലാ ലക്ഷണങ്ങളോടും കൂടെ ഇശ്വരാഭിമുഖം ആകുമ്പോൾ അതിനെ യഥാർത്ഥ ഭക്തി എന്ന് നമുക്ക് വിളിക്കാം. ഗോപസ്ത്രീകളുടെ ഭക്തി ഭഗവാനിലുള്ള ഭക്തി മറ്റാർക്കും ഇല്ല, ഭഗവാൻ ശ്രീകൃഷ്ണനിൽ ആകൃഷ്ടരായി എല്ലാം മറന്ന്, എല്ലാത്തിനെയും പരിത്യജിച്ചു ഭഗവാനിൽ പ്രേമത...

ദശരഥ് മാഞ്ചി

2015 ൽ ഇറങ്ങിയ Manjhi - The Mountain Man എന്ന സിനിമക്ക് ശേഷം ആണ് ഇദ്ദേഹത്തെ ലോകം അറിഞ്ഞത്. ബിഹാറിലെ ഗയ എന്ന സ്ഥലത്തിന്നടുത്ത Gehlaur എന്ന ഗ്രാമത്തിലെ ഒരു പാവം കൂലിപ്പണിക്കാരൻ ആണ്. ഉളിയും ചുറ്റികയും ഉപയോഗിച്ച് 30അടി വീതിയും, 110അടി നീളവും, 25 അടി ഉയരവും ഉള്ള ഒരു മല വെട്ടി നിരത്തി ഗ്രാമീണർക്ക് യാത്ര സുഗമമാക്കാൻ വഴി ഉണ്ടാക്കി. 1960 കളിൽ ഒരു ദിവസം തന്റെ ഭാര്യ മലകയറി യാത്ര പോകുമ്പോൾ താഴേക്ക് പതിക്കുകയും മരണപ്പെടുകയും ചെയ്തു, മനംനൊന്ത് അദ്ദേഹം 22വർഷം കൊണ്ട് തനിയെ ആ മല വെട്ടി നിരത്തി വഴി തെളിച്ചു. 2007 ൽ മരണപ്പെട്ട അദ്ദേഹത്തിന്റെ പ്രയത്നം ലോകം വാഴ്ത്തുന്നത് മംഗൾ പാണ്ഡെ പോലുള്ള സിനിമ പിടിച്ച കേതൻ മെഹ്ത സംവിധാനം ചെയ്ത സിനിമ release ചെയ്തതിന് ശേഷം ആണ്. ഇദ്ദേഹത്തെപോലുള്ള മഹാത്മാക്കൾ ആണ് ഭാരതത്തിന്റെ യശസ്സ് ഉയർത്തുന്നത്.

കുൽധര

രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഉപേക്ഷിക്കപ്പെട്ട പാലിവാൽ ബ്രാഹ്മണരുടെ ഗ്രാമം ആണ് കുൽധര. പലകഥകളും കേൾക്കുന്നുടെങ്കിലും ഗ്രാമ മുഖ്യൻന്റെ 16 വയസുള്ള മകളെ സലിം സിംഗ് എന്ന ദിവാൻ കാണാൻ ഇടവരികയും അവളെ സ്വന്തമാക്കാൻ ആളെ അയക്കുകയും ബുദ്ധപൂർണിമയ്ക്ക് മുന്നേ അവളെ നൽകിയില്ലെങ്കിൽ ഗ്രാമം ആക്രമിക്കപ്പെടും എന്ന അന്ത്യശാസനം നൽകുകയും ചെയ്തു. മനം നൊന്ത് ഗ്രാമീണർ സ്വന്തം ഗ്രാമം ഉപേക്ഷിച്ചു പലായനം ചെയ്തു എന്നാണ് പ്രബലമായ ഒരു കഥ. ബ്രാഹ്മണ ശാപം മൂലം ആ ഗ്രാമത്തിൽ പിന്നെ ആരും വസിച്ചിട്ടില്ല എന്നതും യാഥാർഥ്യം.  കുൽധര ഇന്നൊരു tourist spot ആണ് രാജസ്ഥാനിൽ, അന്നത്തെ ക്ഷേത്രവും ഗ്രാമവും പഴയ വീടുകളും തനിമ ചോരാതെ പരിപാലിച്ചു വരുന്നു.

പിതൃത്വം

ജൂൺ 11 ന്, എനിക്ക് മകൾ ഉണ്ടായി 6 മാസം തികയുവാണ്. കഴിഞ്ഞ ഒരു വർഷം ഞാനും പത്നിയും അനുഭവിച്ച സന്തോഷവും സങ്കടവും മറ്റനേകം അച്ഛനമ്മമാർ നേരിട്ട് അവസ്ഥ തന്നെയായിരിക്കാം ഒരുപക്ഷെ. covid മഹാമാരികാലത്ത് വിശേഷം ആകുകയും ആശുപത്രിയിൽ പോകാൻ പോലും അന്ന് സത്യവാങ്മൂലം നിർബന്ധം - പിന്നെ നേരിടുന്ന ഒറ്റപ്പെടൽ, ഇല്ലത്ത് വന്നാൽ ഒന്നിറങ്ങി നടക്കാൻ പോലും പറ്റിയിരുന്നില്ല അടച്ചു കഴിയുകയായിരുന്നു. മാനസികമായും ശാരീരികമായും വളരെ കഷ്ടപ്പെട്ട് ഡിസംബർ മാസം പ്രസവ സമയത്ത് പോലും കേസുകൾ കൂടി വരികയും ഞങ്ങൾ അതീവ ശ്രദ്ധയോടെ മൂന്ന് ദിവസം നിന്ന് തിരികെ വന്നു. ഷോഡശ ക്രിയകളിൽ പലതും സമയത്ത് ചെയ്യാൻ ഒത്തില്ല എന്നാൽ കുഞ്ഞുണ്ടായി അവ ചെയ്ത് ചോറൂണ് വരെ എത്തി എല്ലാം ചടങ്ങ് മാത്രമാക്കി ചുരുക്കി. അങ്ങനെ എല്ലാം നന്നായി മുന്നോട്ട്,  കുഞ്ഞിന് ആവശ്യം സംരക്ഷണവും മുലപ്പാലും ആണ് കുറേശ്ശേ നാം കഴിക്കുന്ന ഇഡലിയും ദോശയും ഉച്ചയ്ക്ക് ഊണ് നെയ് കൂട്ടി കൊടുത്ത് ശീലിപ്പിക്കുക, ഭക്ഷണം പതിയെ കുഞ്ഞു സ്വീകരിക്കും കൂടെ സ്നേഹവും. വയർ പിടിക്കാൻ വലിയ താമസം കാണില്ല എന്ന് കരുതുന്നു.  പ്രകൃതിയോട് ഇണങ്ങി, മല്ലിട്ട് ആണ് മനുഷ്യൻ ജീവിക്കുന്നത് ആയതിനാൽ മകളെ പക...

Covid 19

ഭാരതത്തിൽ  രണ്ടര കോടി കേസുകളും രണ്ടേ മുക്കാൽ ലക്ഷം പേർ മരിക്കുകയും -  ലോകത്ത് 17കോടി പേരെ ബാധിക്കുകയും 34 ലക്ഷം പേർ മരിക്കുകയും ചെയ്തിരിക്കുന്നു. 2020 ൽ ഇത് 10ലക്ഷം കേസും 60,000 മരണവും ആയിരുന്നു. വ്യാപനത്തിന്റെ തോത് എണ്ണം നോക്കിയാൽ മനസിലാകും കുതിച്ചുകയറുകയായിരുന്നു എന്ന്, ഇതും യുദ്ധം തന്നെയാണ്, അതിനാൽ വളരെ ശ്രദ്ധിക്കുക. പണ്ട് സമ്പന്നർ എന്ന് നമ്മൾ വിളിച്ചിരുന്നവരുടെ പക്കൽ മാത്രം കണ്ടിരുന്ന ഒരു സാധനം ആയിരുന്നു Hand Sanitiser, നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ് യാത്രയിൽ പലരും കൊണ്ട് നടക്കുന്നത്. എന്നാൽ ഇന്ന് ഇത് സർവസാധാരണം ആണ്. Be safe

ജഗത് ഗുരു

1200 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ജനിച്ച വിശ്വഗുരുവായി മാറി 32വർഷം മാത്രം ജീവിച്ചു സനാതന ധർമത്തിന് വേണ്ടി സമർപ്പിച്ച മഹാ മനീഷിയാണ് ശങ്കരാചാര്യ സ്വാമികൾ. ദശോപനിഷത്തുകൾ, ഭഗഭാത് ഗീത, ബ്രഹ്മസൂത്രം, എന്നിവയ്ക്ക് ഭാഷ്യം രചിക്കുകയും, വിവേകചൂഡാമണി, മനീഷാപഞ്ചകം, നിർവാണ ശതകം, തുടങ്ങി അനവധി.ഗ്രന്ഥങ്ങളും, സൗദര്യലഹരി, ശിവാനന്ദലഹരി, കനകധാരാ സ്തോത്രം, അങ്ങനെ അനവധി സ്ത്രോത്രങ്ങളും മാനവരാശിക്ക് ആചാര്യ സ്വാമികളുടെ.സംഭാവനയാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷപഞ്ചമി തിഥി ശങ്കരാചാര്യ ജയന്തിയായി ആചരിച്ചു വരുന്നു.  മഹാമനീഷിയുടെ സ്മരണയിൽ  #മാ കുരു ധന ജന യൗവന ഗർവ്വം

covid രണ്ടാം തരംഗം

ലോകം മുഴുവൻ കൊറോണ വൈറസ് പ്രതിരോധത്തിൽ ഏർപ്പെടുകയും ചില ആശുപത്രികൾ അവസരം മുതലാക്കി രോഗികളെ കൊള്ളയടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വളരെ വൈകി മനസിലാക്കിയ ഒരു നന്മ എല്ലാവർക്കും ആയി പങ്ക് വക്കണം എന്ന തോന്നൽ കൊണ്ടാണ് ഈ ഒരു പോസ്റ്റ്, ഇപ്പോളല്ലെങ്കിൽ പിന്നെ എപ്പോൾ പറയും? ആയുർവ്വേദം എന്നത്  5000ത്തിൽ പരം വർഷങ്ങളുടെ പഴക്കം ഉള്ള ശാസ്ത്രശാഖയാണ്. കേരളത്തിലെ അഷ്ടവൈദ്യ ശാഖയിലെ തൃശൂർ ജില്ലയിലെ രണ്ടു പരമ്പരയിലെ ഒരില്ലം ആണ് എളേടത്ത് തൈക്കാട്ട് മൂസ്സ്, തൈക്കാട്ടുശേരി ആണ് ആസ്ഥാനം - കുറച്ചു കൂടെ വ്യക്തമാക്കിയാൽ "മാറ്റമില്ലാത്ത അഷ്ടവൈദ്യ പാരമ്പര്യം മാറുന്ന ലോകത്തിനായ്" എന്ന ആപ്ത വാക്യവുമായി 90 ൽ അധികം വർഷമായി ഭാരതത്തിൽ ആയുർവേദത്തിന് വേണ്ടി മാനവരാശിക്ക് വേണ്ടി പ്രവർത്തിക്കുന്ന 'വൈദ്യരത്നം' തൃശൂർക്കാർക്ക് അറിയാതിരിക്കാൻ തരമില്ല. പ്രതിരോധ മരുന്നുകൾ വാങ്ങിയ കൂട്ടത്തിൽ ഞാനും വില്വാദി ഗുളിക വാങ്ങി, വില പരിശോധിച്ചപ്പോൾ ഒരു പൊരുത്തക്കേട്. ഏതായാലും കോട്ടക്കൽ നിന്നുള്ള സ്ഥാപനത്തിന്റെ വിലയുമായി ഒത്ത് നോക്കിയപ്പോൾ ഞെട്ടിപോയി- വൈദ്യരത്നം നൽകിയ ഗുളിക 10എണ്ണത്തിന് 2രൂപ 45 പൈസ, കോട്ടക്കല് ഒരു ഗുളികയ്ക്...

ഭാഗ്യവന്തം പ്രസൂയേതാ

വീടുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഗ്രന്ഥങ്ങളിൽ ഒന്നാണത്രെ മഹാഭാരതം ! ആരാ പറഞ്ഞത് ? ആ  എന്നാൽ മഹാഭാരതത്തിന്റെ അവസാനം പറയുന്നു ഫലശ്രുതിയിൽ പറയുന്നു ഗർഭിണികൾ ആയുള്ള സ്ത്രീകൾ ഇത് കേട്ടാൽ അവർ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ ഭാഗ്യം ഉള്ളവർ ആയിരിക്കും എന്ന്. കുന്തി ദേവി പാഞ്ചാലിയോട് പറയുന്നു ഭാഗ്യവന്തം പ്രസൂയേതാ മാ ശൂരം മാ ച പണ്ഡിത- വീര ശൂരർ ആയ കുഞ്ഞുങ്ങൾ അല്ല ഭാഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കണം എന്ന്. ഭാഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാൻ മഹാഭാരതം കേൾക്കുകയോ വായിക്കുകയോ ചെയ്യണം 

ഈശ്വരോപാസന

ആറ് വർഷത്തിൽ ഒരിക്കൽ ശ്രീപത്മനാഭ സ്വാമിക്ക് സമർപ്പിച്ചു വരുന്ന മഹായജ്ഞം ആണ് മുറജപം. വേദ മന്ത്രങ്ങൾ 7 ഭാഗങ്ങൾ ആയി 8ദിവസം ഒരു ഭാഗം എന്ന് കണക്കാക്കി 56ദിവസം നീളുന്ന അതിവിശിഷ്ടമായ ചടങ്ങ് ആണ് ശ്രീപത്മനാഭന് മുറജപം, ശേഷം ലക്ഷദീപത്തോട് കൂടിയാണ്സമർപ്പിക്കുന്നത്. 1747 അനിഴം തിരുന്നാൾ മഹാരാജാവിന്റെ കാലത്തു ആണ് മുറജപം നാന്ദി കുറിച്ചത് എന്ന് രേഖകൾ പറയുന്നു, ഇന്നും പ്രൊഡഗംഭീരമായി മുറജപം നടന്നു വരുന്നു, 2020 ജനുവരിയിൽ ആയിരുന്നു മുന്നത്തെ ചടങ്ങ് നടന്നത്. വർഷങ്ങൾക്ക് മുൻപ് മുറജപം നടക്കുന്ന വേളയിൽ പൊന്നു തമ്പുരാൻ മനസിലാക്കി വേദജ്ഞരായ നമ്പൂരാര് ഉച്ചനേരത്ത് ചീട്ട് കളിക്കുന്നു എന്ന്-അങ്ങനെ അവരുടെ നേതാവായ നമ്പൂരിയെ വിളിപ്പിച്ചു രാജാവ് ചോദിച്ചപ്പോൾ നിഷ്കളങ്കനായ നമ്പൂരി പറഞ്ഞു ഉച്ചനേരത്ത് വെടിവട്ടവും ചീട്ട് കളിയും പതിവ് ഉണ്ട് എന്ന്- എന്നാൽ കേട്ടമാത്രയിൽ രാജാവ് ചോദിച്ചു ചതുരംഗം ഒക്കെ പതിവ് ആകും എന്നാൽ ഈ ചീട്ടു കളി എങ്ങനെയാ?  നമ്പൂരി പറഞ്ഞു ഇശ്വരോപാസനക്ക് ചീട്ട് കളി കേമം ആണത്രേ! ആശ്ചര്യത്തോടെയും തെല്ലമർഷത്തോടെയും രാജാവ് വിശദമാക്കാൻ നമ്പൂരിയോട് ആജ്ഞാപിച്ചു-  ഇശ്വരോപാസന - 1 - സമൂഹത്തിൽ പല ജാതികൾ അതിൽ ഒന്...

Operation Entebbe

രാജ്യസ്നേഹത്തേക്കാൾ വലിയതായ് മറ്റൊന്നില്ല എന്ന് പഠിപ്പിക്കുന്ന ഭാരതത്തിന്റെ മികച്ച സുഹൃത് രാഷ്ട്രം ആണ് ഇസ്രായേൽ. 1976 ജൂലൈ മാസത്തിൽ Air France ന്റെ 248 യാത്രക്കാരുമായി Tel Aviv നിന്ന് ഫ്രാൻസ് ലക്‌ഷ്യം ആക്കി പറന്ന വിമാനം Popular Front for The Liberation of Palestine -External Operation എന്ന സംഘടനയുടെ 2പേർ ചേർന്ന് റാഞ്ചി 40തീവ്രവാദികളെയും മറ്റു രാജ്യങ്ങളിൽ കഴിയുന്ന 13ജയിൽ പുള്ളികളെയും വിട്ടുകിട്ടാൻ വിലപേശി ഉഗാണ്ടയിലെ Entebbe വിമാനത്താവളത്തിൽ ബന്ദിയാക്കി. ഇദി അമീൻ എന്ന സ്വേച്ഛാധിപതിയുടെ സഹായം തീവ്രവാദികൾക്ക് തുണയായി. Butcher of Uganda എന്നറിയപ്പെടുന്ന അമീൻ ആയിരുന്നു 1971-1979ലെ രാഷ്‌ട്രപതി. Entebbe യിലെ പഴയ കെട്ടിടത്തിലേക്ക് മാറ്റിയ എല്ലാ ബന്ദികളെയും അമീൻ സന്ദർശിച്ചിരുന്നു. രണ്ട് ദിവസത്തിനകം ഇസ്രയേലികൾ അല്ലാത്തവരെ 148പേരെ പാരീസ്ലേക്ക് പറക്കാൻ അനുവദിച്ചു, 94ഇസ്രയേലികളും 12 Air France ജീവനക്കാരും തടവിലാക്കപ്പെട്ടു. ഒരാഴ്ചത്തെ കൂടിയാലോചനക്ക് ശേഷം Mosad 100കമാൻഡോ സംഘം 90മിനിറ്റ് ഓപ്പറേഷൻ തിരുമാനിച്ചു 4000കിലോമീറ്റർ ദൂരെയുള്ള എന്റെബ്ബെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. നാല് ദിവസത്തിനകം plan തയ്യാറാ...

Sword of Gideon Operation Wrath of God

1986ൽ പുറത്തിറങ്ങിയ 1972 ൽ നടന്ന സംഭവങ്ങളെ ബന്ധപ്പെടുത്തി എടുത്ത സിനിമ ആണ് ഇത്. 1972ൽ മ്യൂനിച് ഒളിമ്പിക്സ് നടക്കുമ്പോൾ Black Septmber എന്ന militants ഗ്രൂപ്പും PLO എന്ന യാസിർ അറഫാത് നേതൃത്വം നൽകിയിരുന്ന പലസ്‌തീൻ ലിബറേഷൻ അംഗങ്ങളും ചേർന്ന് 11 ഇസ്രായേലി അത്‌ലറ്റുകളുടെ ബന്ദികൾ ആക്കുകയും പിന്നീട് വധിക്കുകയും ചെയ്ത ഒരു ദുഃഖസംഭവം നടക്കുകയുണ്ടായി.  1972 ൽ സ്വന്തം പൗരന്മാരെ മ്യൂണിച്ചിൽ വകവരുത്തിയ എല്ലാ പേരെയും തിരഞ്ഞു പിടിച്ചു 20വർഷത്തിനുള്ളിൽ തീർത്ത MOSAD പ്രതികാരം എന്നതിനപ്പുറം പലസ്തിനിയൻ തീവ്രവാദികൾക്ക് മുന്നറിയിപ്പ് കൂടിയാണ് നൽകിയത്. We wanted to look over their shoulders and feel that we are upon them.. And theref6we tried not to do things by just shooting a guy in the street..that's easy..fairly  David Kimche (former Dy Head Mosad) Mosad ഓപ്പറേഷൻ ആസ്പദമാക്കി വിഖ്യാത സംവിധായകൻ Steven Spilberg നിർമിച്ച Munich മികച്ച സിനിമ ആണ്. Sword of Gideon ആണ്  മറ്റൊരു സിനിമ Mosad ഓരോ കൊലപാതകം നടത്തുന്നതിന് മുന്നേയും ഓരോ ടാർഗറ്റ്ന്റെ കുടുംബത്തിനും കൃത്യമായി പൂക്കളും condolence cards അയക്കുമാ...

സ്വാതി തിരുന്നാൾ രാമവർമ്മ

തിരുവിതാകൂർ രാജകുടുംബത്തിൽ വേണാട് സ്വരൂപത്തിൽ 1813ഏപ്രിൽ 13 സ്വാതി നക്ഷത്രത്തിൽ ഗൗരി പാർവ്വതി ബായി തമ്പുരാട്ടിക്കും രാജരാജ വർമ്മ കോയി തമ്പുരാനും (ഗർഭസ്ഥനായിരിക്കെ തന്നെ രാജപദവി കൈവന്നതിൻപ്രകാരം ഗർഭശ്രീമാൻ എന്ന് അറിയപ്പെട്ട) പിറന്ന രാമവർമ്മ മഹാരാജാവ് "സ്വാതി തിരുന്നാൾ മഹാരാജാവ്" ശ്രീപത്മനാഭദാസ ശ്രീ സ്വാതി തിരുന്നാൾ രാമ വർമ്മ കുലശേഖര പെരുമാൾ  H. H. Sree Padmanabhadasa Vanchipala Sree Ramavarma Kulasekhara Kiritapati Manney Sultan Maharajah Raja Ramaraja Bahadur, Shamsher Jang, Maharajah of Travancore  എന്നതാണ് Regnal Name സംസ്‌കൃതം, പേർഷ്യൻ തുടങ്ങി അനവധി ഭാഷകളിൽ പരിജ്ഞാനം നേടിയ മഹാരാജാവ് നല്ലൊരു ഭരണാധിപൻ എന്നതിലുപരി അനവധി കാര്യങ്ങളുടെ നാന്ദി കുറിച്ച ഒരു മഹാത്മാവ് കൂടിയാണ്. 400ൽ അധികം കൃതികൾ അദ്ദേഹത്തിന്റേത് ആയി ഉണ്ട്.  തന്റെ പതിനാറാം വയസിൽ രാജ്യഭാരം ഏറ്റെടുത്ത അദ്ദേഹം 1834ൽ തുടങ്ങി വച്ച ഇംഗ്ലീഷ് സ്കൂൾ മഹാരാജാസ് ഇംഗ്ലീഷ് ഫ്രീ സ്കൂൾ പിന്നീട് മഹാരാജാസ്കോളേജ് ആയും ഇന്നത് യൂണിവേഴ്സിറ്റി കോളേജ് എന്നാണ് അറിയപ്പെടുന്നത്.  പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം പണികഴിപ്പിച്ച കുതിരമാ...

നമ്പൂതിരിമാരുടെ ആയത്തൊള്ള അലി ഖമേനി ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ

ഇറാനികളുടെ പരമോന്നത നേതാവ് ആണ് ഖുമേനി, അത് പോലെ ആയിരുന്നു കേരളത്തിലെ ബ്രാഹ്മണരുടെ വിശേഷിച്ചു നമ്പൂരാരുടെ പരമോന്നത നേതാവ്. മലപ്പുറം ജില്ലയിലെ ആതവനാട് ആണ് ആഴ്‌വാഞ്ചേരി മന സ്ഥിതി ചെയ്യുന്നത് അവിടത്തെ മൂത്ത കാരണവർ ആണ് തമ്പ്രാക്കൾ ആയി അറിയപ്പെടുന്നത്. Supreme religious head ആണ് അന്ന് തമ്പ്രാക്കൾ. സാമ്രാട്ട് എന്ന സംസ്‌കൃത പാദത്തിൽ നിന്ന് ഉത്ഭവിച്ച Emperor എന്നർത്ഥം വരുന്ന വാക്ക് പിന്നീട് ലോപിച് തമ്പ്രാൻ എന്ന് ആയത് ആകാനാണ് സാധ്യത. കുലശേഖരപെരുമാളുടെ അവരോധത്തിന് ശേഷം മടങ്ങി വരുന്ന വഴി പാക്കനാർ തമ്പ്രാക്കളെ തടഞ്ഞു നിർത്തി ഉപയുക്തമായ സ്വർണ്ണ പശു പാക്കനാരുടേതാണ് എന്ന് പറഞ്ഞു. ചത്ത പശുവിന്റെ അവകാശം പാക്കനാർക്ക് ആണത്രേ, വെല്ലുവിളി പോലെ നേരിട്ട് സ്വല്പം വെള്ളം പശുവിൽ തളിക്കുകയും ചെയ്തു - അന്നേരം പാക്കനാർ ചൊല്ലിയതാണത്രേ തമ്പ്രാക്കൾ എന്ന പദം. ആഴ്‌വാഞ്ചേരി തബ്രാക്കളുടെ അഭിപ്രായം പരമ്മോന്നതമായാണ് നമ്പൂരാര്.കരുതി പോന്നിരുന്നത് - അതിപ്പോ സമൂഹത്തെകുറിച്ചോ, ജാതി മതം എന്തുമാകട്ടെ തമ്പ്രാക്കളുടെ വാക്ക് ആണ് അവസാനം. പലവിഷയങ്ങളിലുംഎ അഗ്രഗണ്യരായിരുന്നു തമ്പ്രാക്കളുടെ തലമുറ. തുഞ്ചത്ത് എഴുത്തച്ഛൻ തന്റെ ബ്രഹ്മാനന്ദപു...

Operation Diamond or Steal The Sky

MiG-21വിമാനം ഇറാഖിൽ നിന്ന് റാഞ്ചി ഇസ്രായേലിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഹോളിവുഡിൽ1988ൽ ഇറങ്ങിയ ചലച്ചിത്രം യഥാർത്ഥത്തിൽ 1966ൽ നടന്ന യഥാർത്ഥ സംഭവമുൾക്കൊണ്ട് നിർമിച്ചതാണ്.  Operation Diamond എന്ന പേരിൽ അറിയപ്പെടുന്ന ഈ Operation നടപ്പിലാക്കിയത് Mossad ആയിരുന്നു. അന്നത്തെ സോവിയറ്റ് fighter flight ൽ ഏറ്റവും അത്യാധുനികം ആയിരുന്നു MiG 21. 1963 മുതൽ 1966 ഓഗസ്റ്റ്16 വരെ നീണ്ടു നിന്ന ഈ ഓപ്പറേഷനിൽ അവസാനം വിജയം ഇസ്രായേലിന് തന്നെ ആയിരുന്നു.  Munir Redfa എന്ന പൈലറ്റ് ആയിരുന്നു അന്ന് ഈ യുദ്ധവിമാനം ഇറാഖിൽ നിന്ന് ഇസ്രായേലിൽ എത്തിച്ചത്. വിമാനം തട്ടിയെടുക്കാനുള്ള ഈജിപ്തിലെ ആദ്യ പരിശ്രമങ്ങൾ എല്ലാം തന്നെ പരാജയപ്പെട്ടുവെങ്കിലും എന്ത് തന്നെയായാലും ഇസ്രായേലി ഏജന്റ് Redfa യുമായി പരിചയപ്പെടുകയും വിമാനം അടക്കം തന്റെ കുടുംബത്തെ മുഴുവൻ സംരക്ഷിക്കുമെന്ന ഉറപ്പിൽ 1966ഓഗസ്റ്റ് 16ന് ആ മുഹൂർത്തം വരികയും ഇറാക്കിൽ നിന്ന് പറന്നുയർന്ന വിമാനം ലാൻഡ് ചെയ്യുന്നത് ഇസ്രായേലി air ഫീൽഡിൽ ആയിരുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഹോളിവുഡ്.ചിത്രം ഇറങ്ങിയത് സ്വസ്തി 

Schindler's List

ലോകപ്രശസ്ത സംവിധായകൻ Steven Speilberg നിർമാണവും സംവിധാനവും നിർവഹിച്ചു Steven Zaillian എഴുതി Thomas Keneally യുടെ നോവലിനെ ആസ്പദമാക്കി 1993  ൽ പുറത്തിറങ്ങിയ 22മില്യൺ ചിലവാക്കി ഏകദേശം 350 മില്യൺ വാരിക്കൂട്ടിയ ചലച്ചിത്രം ആണ് schindler's list. 12 അക്കാദമി അവാർഡ്, BAFTA, ഗോൾഡൻ ഗ്ലോബ് അടക്കം അനവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം അമേരിക്കയിലെ മികച്ച ചിത്രങ്ങളിൽ 8 സ്ഥാനം കൂടാതെ NATIONAL FILM REGISTRY യിൽ culturally, historically or aesthetically significant" എന്ന് പറഞ്ഞു അംഗീകാരം നേടി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയിൽ നാസി പാർട്ടി അംഗമായ OSKAR SCHINDLER തന്റെ ബിസിനസ് താല്പര്യങ്ങൾക്ക് വേണ്ടി നാസി പടയെ സ്വാധീനിച്ചു പണവും മറ്റും നൽകി Jews ആയ വരെ താമസിപ്പിക്കുന്ന ghettoകളിലിൽ നിന്ന് ആയിരത്തോളം പേരെ കൊണ്ട്ജോലി എടുപ്പിച്ചു  ആ കാലത്തേ നാസികളുടെ ജൂതരോടുള്ള പെരുമാറ്റം വളരെ മോശം എന്ന് പറഞ്ഞാൽ പോരാ, കോൺസെൻട്രേഷൻ ക്യാമ്പ് നിറഞ്ഞാൽ ബാക്കിയുള്ള ജൂതരെ വെടിവച്ചു കൊല്ലുക എന്നതാണ്  നാസികളുടെ ക്രൂരത എന്നാൽ Schindler ഇത് മനസിലാക്കി നാസിപ്പടയെ സ്വാധീനിച്ചു തന്റെ സംരംഭം ജൂതരെക്കൊണ്ട് മുന്നോട്ട് കൊ...

Operation Orchard or Operation outside The box

Mosad എന്ന രഹസ്യാന്വേഷണ ഏജൻസിയും Aman എന്നറിയപ്പെടുന്ന ആഭ്യന്തര ഇസ്രായേൽ ഏജൻസിയും ചേർന്ന് 2007 സെപ്തംബർ 6 ന് സിറിയയിലെ നുക്ലീർ റിയാക്ടർ ചാരമാക്കിയ സംഭവബഹുലമായ പദ്ധതിയുടെ പേരാണ് ഇത്. നാലോളം fighter വീമാനങ്ങൾ സിറിയയിൽ കടന്ന് ആക്രമണം നടത്തി എന്ന് പിന്നീട് ആണ് ലോകം അറിയുന്നത്.  Ehud Barak ആയിരുന്നു അന്നത്തെ ഇസ്രായേൽ പ്രതിരോധമന്ത്രി അദ്ദേഹത്തിന്റെ direction ആയിരുന്നു ഈ mission. അന്നത്തെ അമേരിക്കൻ president ജോർജ് ബുഷ് തന്റെ പുസ്തകമായ Decision Points ൽ ഇതേ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു - Coeezza Rice അന്നത്തെ പ്രതിരോധ സെക്രട്ടറി സിറിയയിലെ ആക്രമണം നടന്നാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഒക്കെ വ്യക്തമാക്കുന്നു. Olmert എന്ന ഇസ്രായേലി Prime Minister നേരിട്ട് ചെന്ന് ബുഷ്നോട് ആക്രമണത്തിന്റെ ആവശ്യകത അറിയിച്ചിരുന്നു എന്നാൽ അമേരിക്ക അതിന് എതിരായിരുന്നു.  വടക്കൻ കൊറിയയുടെ സഹായത്തോടെ നുക്ലീർ റിയാക്ടർ സിറിയ പണിയുന്നു എന്ന സംശയം ജനിക്കാൻ കാരണം ടെലിഫോൺ റേഡിയോ ഒരുതരത്തിലും കമ്മ്യൂണിക്കേഷൻ അനുവദിച്ചിരുന്നില്ല കൂടാതെ messangers ആയിരുന്നു വാർത്തകൾ കൈമാറിയിരുന്നത്. സ്വാഭാവികമായ സംശയങ്ങൾ ഇസ്രായേൽ ശരിവച...

കുതിരക്കാരൻ ആകണം

തന്റെ വിദ്യാർത്ഥികളോട് ലക്ഷ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരാൾ മാത്രം വിചിത്രമായ മറുപടി നൽകി - തനിക്ക് ഒരു കുതിരക്കാരൻ ആകണം, ഏറെ പരിഹാസപ്പെട്ടു വീട്ടിൽ എത്തിയ ബാലൻ അമ്മയോട് വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ സങ്കടം ആയത് അറിയിച്ചു - ഒരു ഛായാ ചിത്രം എടുത്ത് വച്ച് അതിന് മുന്നിൽ കൊണ്ട് നിർത്തി വിസ്തരിച്ചു പറഞ്ഞു  ആത്മാനം രഥിനം വിഥി ശരീരം രഥം ഏവ ച ബുദ്ധിമ് തു സാരഥി വിധി  മനഃ പ്രഗ്രഹമേവച ഇന്ദ്രി  യാണി ഹയാൻ ആഹു വിഷയാൻ തേഷു ഗോചരാൻ ഭഗവാൻ- അർജുനന് ഭഗവത് ഗീത ഉപദേശിച്ചു നൽകുന്ന ചിത്രം ആയിരുന്നു അത്, ആ കുട്ടിയാണ് നരേന്ദ്രൻ എന്ന വിവേകാനന്ദ സ്വാമികൾ, ഇങ്ങനെ ഒരു മഹാത്മാവിനെ സമാജത്തിന് നൽകിയ ആ അമ്മയുടെ തൃപാദപത്മങ്ങളിൽ പ്രണമിച്ചു കൊണ്ട് ഇന്നത്തെ യുവദിനം കൊണ്ടാടുന്നു. എല്ലാ കുട്ടികളും വിവേകാനന്ദ സ്വാമികളെ പോലെ ആകാൻ ശ്രമിക്കട്ടെ നരേന്ദ്രനെങ്കിലും ആകാമല്ലോ