Posts

Showing posts from February, 2024

നെയ്ജപം

ഗർഭകാലം മുതൽ 3മാസം (90 ദിനം ) പുരുഷ സൂക്തത്തിലേ "പുരുഷ ഏവേദം സർവ്വംയൽ.... യദന്നേനാതിരോഹതി" ടി സൂക്തത്തിലെ 3ഉരു ജപിക്കണം 4ൽ ചതുരക്ഷരീ ഗോപാലം ശ്രീനാരദ ഋഷി ഗായത്രീ ഛന്ദ: ശ്രീകൃഷ്‌ണോ ദേവത "ഓം ക്ലിം കൃഷ്ണ ക്ലിം " 5ൽ പഞ്ചാക്ഷരം ഓം നമഃ ശിവായ 6ൽ ചെറിയ സുദർശനം  "ഓം സഹസ്രാര ഹും ഫൾ ഓം വച്ചത്ഭൂവേ നമഃ  7ൽ പഞ്ചദുർഗ മൃത്യുഞ്ജയം 8ൽ അഷ്ടക്ഷരം 9 ൽ 10 സഹസ്ര നാമം

ഷോഡശ ക്രിയകൾ

Image
ബ്രാഹ്മണർക്ക് ശ്രുതി (വേദം ) വിധിച്ചിട്ടുള്ള ശ്രൗതവിധികൾ ആണ് ഷോഡശ ക്രിയകൾ എന്ന് അറിയപ്പെടുന്നത്. ഇവയുടെ ആധാരം ഗൃഹ്യസൂത്രങ്ങൾ ആകുന്നു. ബ്രാഹ്മണൻ ആർജിയ്ക്കേണ്ട സംസ്‍കാരങ്ങൾ 16എണ്ണം ആണ്. അഗ്ന്യാധാനം ചെയ്യാത്ത വ്യക്തി എന്നർത്ഥത്തിലാണ് നമ്പൂതിരി ശബ്ദം ഉപയോഗിക്കുന്നത്, (നം -വേദം പൂരയതെ ഇതി നമ്പൂതിരി) അഗ്ന്യാധാനം ചെയ്ത വ്യക്തി അടിതിരി ആകുന്നു. ഏതായാലും ഭാഗ്യവശാൽ ഷോഡശ ക്രിയകളിൽ ചരിക്കാൻ ഭാഗ്യം ഉണ്ടായി- ഗർഭാധാനം ആണ് സ്വതവേ ആദ്യത്തെതായ് കണക്കാക്കുന്നത് അതിനും വിധികൾ കൽപ്പിക്കുന്നുണ്ട് വിശേഷം ആയി ഗർഭകാലം മുതൽ നെയ്ജപം വിശേഷം ആണ് മൂന്നാം മാസം പുംസവനം പൂയം നക്ഷത്രത്തിൽ ചെയ്യുന്ന ഹോമം ആണ് ഇത് യവമണിയും ഉഴുന്നും തൈരും ചേർത്ത് ഗർഭിണി ഭക്ഷിയ്ക്കുന്നതാണ് ചടങ്ങ് -യോഗ്യനും ഉത്തമനും ആയ പുരുഷ സന്താനത്തെ ലഭിയ്ക്കുന്നതിന് വേണ്ടിയെന്നും പറയുന്നു. നാലാം മാസത്തിൽ പ്രഥമ ഗർഭത്തിൽ നടത്തുന്ന ചടങ്ങ് ആണ് സീമന്തം. ഗർഭകാലത്ത് വ്യായാമം, ആയാസം, ഭാരം ചുമക്കൽ, പകലുറക്കം രാത്രി ഉറക്കമിളക്കൽ ശോകം ക്രോധം ഭയം ഉത്കണ്ഠ ഉപവാസം പാടില്ല, മരണവീട്ടിൽ ശവസമീപത്തു പോകരുത്, ജീവികളെ ഹിംസിക്കരുത്, സർപ്പങ്ങളെ ഉപദ്രവിക്കരുത്, കിണറിൽ എത്തി നോക്ക...