Posts

Showing posts from December, 2025

കാശി വാരാണസി ബനാറസ്

Image
5ദിവസത്തെ യാത്ര 11-12-2025 ന് രാവിലെ കൊച്ചിയിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റിൽ തുടങ്ങുകയാണ്, നേരെ ബാംഗ്ലൂർ എയർപോർട്ടിൽ 2 മണിക്കൂർ lay over പിന്നെ വാരാണസി കാശി ബാനാരസ് അവിടെ Lal Bahadur Sasthri International Airport ൽ ഉച്ചയോടെ എത്തി, ഭക്ഷണം കഴിച്ചു Manor എന്ന ഹോട്ടൽ 2004 റൂമിൽ check in ചെയ്തു. വൈകുന്നേരം  കാലഭൈരവ   ക്ഷേത്രത്തിൽ   കാശിയിൽ കാശിയുടെ കാവൽക്കാരൻ ആണ്, ആര് കാശിയിൽ തങ്ങണം എന്ന് തീരുമാനിക്കുന്നത് കാലഭൈരവൻ ആണ് എന്നാണ് വിശ്വാസം. വിശ്വേശ്വര് ganj എന്ന പ്രദേശത്താണ് ഈ ക്ഷേത്രം. കാലഭൈരവ അഷ്ടകം എന്ന കൃതി ജഗത് ഗുരു ആദി ശങ്കരാചാര്യർ രചിച്ചത് ആണ്. സാക്ഷാൽ കാശി കാലഭൈരവനെ സ്തുതിക്കുന്നു ഇതിൽ. കാശികാ പുരാധിനാഥ കാലഭൈരവം ഭജേ... കാശിയുടെ കാവൽക്കാരനെ തൊഴുതു പിന്നെ പോകുന്നത് സാക്ഷാൽ മഹാദേവന്റെ സവിധത്തിലേക്ക് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം ആണ് കാശി വിശ്വനാഥ ക്ഷേത്രം- കാശിയിൽ ബനാരസിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ. പുണ്യ ഗംഗ നദിയുടെ പടിഞ്ഞാറെ കരയിൽ സ്ഥിതി ചെയ്യുന്ന ദ്വാദശ ജ്യോതിർ ലിംഗങ്ങളിൽ പ്രമുഖ സ്ഥാനമുള്ള മഹാക്ഷേത്രം ആണ് കാശി. വിശ്വേശ്വരൻ എന്നാണ് അറിയപ്പെടുന്നത്, മരണ...