Posts

Showing posts from 2011
"വിശ്വാസമോ ശ്രദ്ധയോ" നാസ്തികനായ ദൈവം: 13.ഇല്ലായ്മയുടെ ഇതിഹാസം എന്ന പുസ്തകത്തെ പറ്റി ഉണ്ടായ സംവാദത്തിന്റെ പ്രസക്തമായ എനിക്കറിയാവുന്ന ഭാഗങ്ങള്‍ religion is tax less fun- എന്നാണ് തുടങ്ങുന്നത്, മതം എന്ന വാക്കിനു അഭിപ്രായം എന്ന അര്‍ത്ഥത്തിലാണ് ഭാരതത്തില്‍ ഋഷിമാരുടെ കാഴ്ചപാട്. ദയവായി അതില്‍ നിന്ന് കൊണ്ട്‌ ചിന്തിക്കാന്‍ ബുദ്ധി ജീവികള്‍ എന്നഭിമാനിക്കുന്ന (യഥാര്‍ത്ഥത്തില്‍ വിവരത്തോടൊപ്പം വിവേകമില്ലാത്ത) മലയാളികള്‍ ശ്രമിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വസ്തുവിന്‍റെ 99 ഗുണത്തേക്കാള്‍ 101 -)O ദോഷത്തെ കുറിച്ച് ചിന്തിക്കുന്ന നമുക്ക് പലതും മനസിലാക്കാന്‍ പറ്റാതെ പോകുന്നത് നമ്മുടെ പോരായ്മ.                                       യഥാര്‍ത്ഥത്തില്‍ എനിക്ക് ആരോടും സംവാദത്തിനു താത്പര്യം ഇല്ല , എന്നാലും ഞാന്‍ ആരാധിക്കുന്ന എന്‍റെ മഹര്‍ഷീശ്വരന്‍മാരെ ആക്ഷേപിക്കുമ്പോള്‍ എന്‍റെതായ മതമുള്ളതുകാരണം രണ്ടു വാക്ക്. നാസ...

"വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ ഭവച്ചിത്തം വിശ്വ പ്രിയമായ് നടനം ചെയ് വത് വിധേയനെന്‍കൃത്യം "

ശ്രീ ചക്രം, സാള ഗ്രാമം, ശിവ ലിംഗം, തുടങ്ങി എല്ലാ ദേവതമാരാലും ചൈതന്യ പൂരമായിരുന്ന, ഒരു സംസ്കാരത്തിന്‍റെ ഈറ്റില്ലങ്ങള്‍, നടുമുറ്റവും,ഇടനാഴിയും, വടക്കിനിയും, തെക്കിനിയും, വലിയടുക്കളയും, മറ്റും കൊണ്ട്‌ സമൃദ്ധമായിരുന്ന നാലുകെട്ട്- അന്യം നിന്ന് പോകുന്ന കാലത്ത്, " ആനാംപറമ്പും" ഇനി ഒരു നൊമ്പരം മാത്രം. അപരിമിതമായ ഈ ലോകത്തില്‍ പരിമിതനായ, അവിദ്യയുടെ കൂത്തരങ്ങില്‍ ജീവിക്കുന്ന ഞാന്‍ " ജഗദീശ്വരനാല്‍പോലും ആരാധിക്കപെട്ടുകൊണ്ടിരിക്കുന്ന ത്രിപുരസുന്ദരി, ജഗദീശ്വരി, പരാഭട്ടാരികയായ ദേവിയുടെ തൃപ്പാദപദ്മങ്ങളില്‍ മനസ്സ് കൊണ്ടും വാക്ക് കൊണ്ടും ശരീരം കൊണ്ടും നമിക്കുന്നു. നേടിയെന്നു കരുതിയവയെക്കാള്‍ അധികം ആകുന്നു നഷ്ടപെട്ടവ- എന്നാല്‍ അവ നേടിത്തന്നത് നിയതിയല്ലേ? അതിനാല്‍ അതെ ശക്തിക്കല്ലേ അവയെ തിരിച്ചെടുക്കാനും അവകാശം. കവി പാടിയപോലെ "വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ ഭവച്ചിത്തം വിശ്വ പ്രിയമായ് നടനം ചെയ് വത് വിധേയനെന്‍കൃത്യം".