"വിശ്വാസമോ ശ്രദ്ധയോ"
നാസ്തികനായ ദൈവം: 13.ഇല്ലായ്മയുടെ ഇതിഹാസം

എന്ന പുസ്തകത്തെ പറ്റി ഉണ്ടായ സംവാദത്തിന്റെ പ്രസക്തമായ എനിക്കറിയാവുന്ന ഭാഗങ്ങള്‍
religion is tax less fun- എന്നാണ് തുടങ്ങുന്നത്, മതം എന്ന വാക്കിനു അഭിപ്രായം എന്ന അര്‍ത്ഥത്തിലാണ് ഭാരതത്തില്‍ ഋഷിമാരുടെ കാഴ്ചപാട്. ദയവായി അതില്‍ നിന്ന് കൊണ്ട്‌ ചിന്തിക്കാന്‍ ബുദ്ധി ജീവികള്‍ എന്നഭിമാനിക്കുന്ന (യഥാര്‍ത്ഥത്തില്‍ വിവരത്തോടൊപ്പം വിവേകമില്ലാത്ത) മലയാളികള്‍ ശ്രമിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വസ്തുവിന്‍റെ 99 ഗുണത്തേക്കാള്‍ 101 -)O ദോഷത്തെ കുറിച്ച് ചിന്തിക്കുന്ന നമുക്ക് പലതും മനസിലാക്കാന്‍ പറ്റാതെ പോകുന്നത് നമ്മുടെ പോരായ്മ.

                                      യഥാര്‍ത്ഥത്തില്‍ എനിക്ക് ആരോടും സംവാദത്തിനു താത്പര്യം ഇല്ല , എന്നാലും ഞാന്‍ ആരാധിക്കുന്ന എന്‍റെ മഹര്‍ഷീശ്വരന്‍മാരെ ആക്ഷേപിക്കുമ്പോള്‍ എന്‍റെതായ മതമുള്ളതുകാരണം രണ്ടു വാക്ക്. നാസ്തികന്‍ ആയ ദൈവം വായിച്ച ഹാലിളകണ്ട കാര്യം ഇല്ല. അത് എനിക്ക് യോജ്യമെങ്കില്‍ സ്വീകരിക്കാം തള്ളികളയാം, അത്ര തന്നെ. മഹര്‍ഷീശ്വരന്‍മാരെ അവരുടെ frame of reference ല്‍ നിന്ന് നോക്കി കാണാന്‍ നമുക്ക് ഏവര്‍ക്കും ശ്രമിക്കാം അതിനു ശേഷമാകാം ചര്‍ച്ചയും, വിശകലനവും..............                                       ഭാരതത്തിലെ എല്ലാ ശാസ്ത്രങ്ങളും ONE TO ONE ആകുന്നു അതിനാല്‍ എവടെ കണ്ടു എന്നത് സമയം എടുക്കും. വ്യക്തിഗതം ആയതിനാല്‍ ഒന്ന് ശരി മറ്റുള്ളത് തെറ്റ് എന്ന് പറയുന്നത് എന്‍റെ കാഴ്ചപ്പാടില്‍ ശരിയല്ല. എല്ലാ വാദഗതികള്‍ക്കും തെളിവുകള്‍ ഉണ്ട്, AS SCIENCE SAYS WE NEED TO THINK OF EXPERIMENTAL CONDITIONS അതിനു തയ്യാറാകണം ആദ്യം. സ്വതന്ത്രം എല്ലായിടത്തും കാണാകുന്ന ഒരു കാര്യം ആകുന്നു അര്‍ജുനന്‍ കേട്ടാലെ ഗീത ഫലിക്കു, നചികേതസ് കേട്ടാലെ ഉപനിഷദ് ഉള്ളു, എല്ലാം എല്ലാവര്ക്കും ആയി കൊടുത്തട്ടുല്ലതല്ല, അതിനാല്‍ ആ വൈരുധ്യം മനസിലാക്കണം. പിന്നെ ഇതെ കുറിച്ച് ചര്‍ച്ച അതില്‍ പ്രസക്തി കാണുനില്ല- കാരണം ഞാന്‍ നോക്കിയിട്ട് നിരീശ്വരവാദികളെക്കാള്‍ ഈശ്വര വാദി കള്‍ ആണ് സമൂഹത്തിനു ദോഷം. കാരണം എന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചു തന്നില്ലെങ്കില്‍ നാളെ നിരീശ്വരവാദി ആകാന്‍ കാത്തിരിക്കുകയാകുന്നു അവര്‍. പിന്നെ PROOF E = MC SQUARE പോലെ തെളിയിക്കാന്‍ സാധിക്കുന്നു, എന്നാല്‍ STEPHEN ഹോകിംഗ് പോലും പറയുന്നു CONSCIOUSNESS ല്‍ നിന്നും ആകാം പ്രപഞ്ചം ഉണ്ടായത്. അപ്പോള്‍ എന്‍റെ അനുഭവം തെളിയിക്കാന്‍ പരിമിതികള്‍ ഉണ്ട് ഈ പ്രപഞ്ഞതില്‍. അനുഭവത്തിന് ശാസ്ത്രത്തേക്കാള്‍ പ്രാധാന്യം ഉണ്ട് ഇവടെ. ഞാന്‍ പരിമിതനല്ല എന്ന് പറയാം എന്നല്ലാതെ തെളിയിക്കാന്‍ തനിക്കു സാധിക്കുമോ, സാധിക്കില്ല. എന്തിനാ ഈശ്വരനെ പറ്റി പറയുന്നേ? അവനവനെ പറ്റി ചിന്തിക്കാമല്ലോ. അതിനു ഉള്‍കൊള്ളാന്‍ ഉള്ള മനസ്ഥിതി ആദ്യം വേണം.

                                           ഒരു വാക്ക് എനിക്ക് തെറ്റി ആക്ഷേപിക്കുന്നു"" അത് പൊറുക്കണം, കാരണം മനുഷ്യന്‍റെ ആവശ്യങ്ങളെ പഠിച്ച മഹര്‍ഷിമാര്‍ എഴുതി വച്ചത് ദോഷം വരുവാന്‍ ആകും എന്ന് എനിക്ക് വിശ്വസിക്കാന്‍ പ്രയാസം, അങ്ങനെ വരുന്ന കാലത്തോളം ഞാന്‍ വളരെ ശക്തമായ് പ്രതികരിക്കുന്നു, ആവശ്യം ഇല്ല എന്ന് ബോധ്യം ഉണ്ടെങ്കിലും- അലാം ക്ലോക്ക് എന്നും ശല്യം തന്നെ എന്നാല്‍ നാളെ വീണ്ടും അത് വേണം അത് പോലെ മാത്രം. ഇത് തെളിയിച്ചട്ടു എനിക്ക് പ്രയോജനം ഒന്നും ഇല്ലെങ്കിലും നല്ലത് എന്ന് തോന്നുന്നത് പ്രവര്‍ത്തിക്കുന്നു.

                                           ക്ഷേത്രം- വിശ്വാസി ഇതൊക്കെ സങ്കുചിത മനസ്ഥിതി ഒഴിവാക്കാന്‍ വേണ്ടി കണ്ടെതിട്ടുള്ള അവസ്ഥകള്‍ ആകുന്നു, ഒരു ലിറ്റര്‍ പാല്‍ പായസം നടക്ക് വച്ചട്ട്‌ എനിക്ക് ജോലി തരണം എന്ന് പറഞ്ഞത് കേള്‍ക്കാന്‍, പട്ടും വളയും നല്‍കി കല്യാണം നടത്തി തരാന്‍ പറഞ്ഞാല്‍ അത് ചെയ്യാനും അവടെ ആരാ ഇരിക്കുന്നെ? എന്നാല്‍ കല്ലില്‍ പോലും ചൈതന്യം കാണാന്‍ കഴിവുള്ളവരാടോ, വിശേഷേണ ഗ്രഹിക്കപെടെണ്ടുന്ന എന്തോ അത്, വിഗ്രഹം. അതില്‍ ചൈതന്യം ഉണ്ടെങ്കില്‍ മറ്റുള്ള എല്ലാ വസ്തുക്കളിലും കാണാന്‍ പ്രാപ്തമാക്കുന്ന ശാസ്ത്രം എങ്ങനെ നാല് ആള്‍കാര്‍ വിളിച്ചു പറഞ്ഞാല്‍ ABSURD ആകും? പിന്നെ ഞാന്‍ ഇതൊക്കെ ചെയ്യുന്നത് ആചാരം എന്ന ഗണത്തില്‍ വരുന്നത് കൊണ്ടാണ്, അനുഷ്ടാനം കൂടി ആകുന്നു അത്. അവടെ എനിക്ക് COLLECTIVE SOCIETY നോക്കണം. വൈരുധ്യങ്ങള്‍ കാണാം എങ്കിലും ABSURD അല്ല, ഹൈപോക്രിസി അല്ല, തീര്‍ച്ച.

                                          ഈ പ്രഭാഷണം എവിടെയും നില്‍ക്കില്ല, എനിക്കറിയാം താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ സാധിച്ചില്ല, അറിയില്ല പറയാന്‍, എന്നാലും ഇതൊക്കെയുമേ അറിയൂ.ആദ്യമായി ശാസ്ത്രവും അനുഭവവും ഒന്നിച്ചു വന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞപോലെ അനുഭവത്തിന് സ്ഥാനം നല്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, താങ്ങള്‍ക്ക്‌ നിഷേധിക്കാം സ്വാതന്ത്ര്യം. അത് പോലെ ഇതൊന്നും ഈ വിഷയങ്ങള്‍ സമൂഹത്തില്‍ നിന്നും കൊണ്ട്‌ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ലെവലില്‍ അതിനു മുകളില്‍ നിന്നുള്ള വിഷയങ്ങള്‍ മാത്രമേ എനിക്ക് അറിയൂ എന്നത് എന്‍റെ പോരായ്മ ആകുന്നു. കുട്ടികാലം മുതല്‍ കേട്ട് ശീലിച്ച. അനുഭവിച്ച, വിഷയങ്ങളുടെ മൂലം ഇവയെല്ലാം ഒന്നില്‍ നിന്നും ഉണ്ടായി അതായി നില നിന്ന് അതില്‍ തന്നെ ലയിക്കുന്നു എന്നാകുന്നു. നിരീശ്വര വാദത്തെ ചിന്തിച്ചട്ടില്ല. അതിന്റെ കുറവാകുന്നു ഇതിലെ അപര്യാപ്തത.



                                          'അര്‍ജുനന്‍ കേട്ടാലെ ഗീത ഫലിക്കു, നചികേതസ് കേട്ടാലെ ഉപനിഷദ് ഉള്ളു, എല്ലാം എല്ലാവര്ക്കും ആയി കൊടുത്തട്ടുല്ലതല്ല' എന്നുള്ളതൊക്കെ എതിര്‍ത്ത് സംസാരിക്കുന്നവന്റെ തലക്കകത്ത് ചകിരിയാണെന്ന് പറയുന്ന പോലെ ആണ്.."".ആര് പറഞ്ഞു സഹോദരാ ഉള്ള തത്വങ്ങളില്‍ പലതും ഗ്രഹിക്കുവാന്‍ പ്രയാസം അത് മനസിലാകാത്ത ജനം പറയുന്നു 'വിവരകേട്'. അര്‍ജുനന്‍ കേട്ടാലെ ഗീത ഫലിക്കു- കാരണം വായിക്കുന്നവന്‍ അര്‍ജുനന്‍ ആകണം അതെ ഉള്ളു അതിന്റെ വ്യംഗ്യം. ഭാരതീയ ആത്മീയത പരാജിതരുടെ പാലായന കേന്ദ്രം അല്ല, മറിച് അല്‍പ സ്വല്‍പ്പം ജീവിത വിജയം അത് ഭൌതിക ജീവിതത്തില്‍ നേടിയവ ആകണം, എന്നിട്ട് മാറിയാലേ, എന്നാലെ ഫലിക്കു......

                                         Stephen Hawking , 'CONSCIOUSNESS എന്നെല്ലാം പറഞ്ഞത് സ്വതവേ അന്ധ വിശ്വാസികള്‍ ഇഷ്ടപെടുന്ന വാക്കുകള്‍ ആകുന്നു അല്ലാതെ എനിക്ക് അതില്‍ യാതൊരു താത്പര്യവും ഇല്ല . . നീഷെ, കാഫ്ക, കെമ്യു, മാര്‍ക്സ്‌, തുടങ്ങിയവര്‍ നിഷേധിച്ച ദൈവം സെമിടിക്‌ ദൈവ വിശ്വാസത്തെ ആകുന്നു, അവര്‍ക്ക് ഭാരതത്തിലെ സങ്കല്പത്തെ നിഷേധിക്കാന്‍ പോയിട്ട് അതിന്റെ ഏണ്‍ഉം, കോണ്‍ഉം മനസിലാക്കാന്‍ പറ്റിയിട്ടില്ല കാരണം സംസ്‌കൃതം അറിയാമായിരുന്നില്ല മഹാന്മാര്‍ക്ക്, പതിനെട്ടാം നൂറ്റാണ്ടിലും മറ്റും ജീവിച്ച ഇവര്‍ 5000 വര്‍ഷത്തില്‍ അധികം പഴക്കം ഉള്ള ഭാഷയില്‍ ഉള്ള കാഴ്ച്ചപാടുകളെ തിരുത്തി എന്ന് പറഞ്ഞാല്‍ ബുദ്ധി ഉള്ളവന്‍ തിരസ്കരിക്കും.

                                       ക്ഷേത്രം- അത് കൊണ്ട്‌ അധികാരി വര്‍ഗം നന്നായി എന്നത് സത്യം എന്നാല്‍ അതിന്റെ മഹത്വം അതൊന്നു വേറെ ആകുന്നു, എഴുതി വിടാന്‍ എളുപ്പം എന്നാല്‍ അത് ഉണ്ടാകുന്ന എനര്‍ജി അത് അനുഭവസ്തരോടു ചോദിക്കാം......ആ സവിധതിലെക്കുള്ള പോക്കിനെക്കള്‍ മുകളില്‍ പലതും പറഞ്ഞിരിക്കുന്നു, ജീവിതത്തെ നല്ല രീതിയില്‍ കാണുന്നവന് അത് ഒന്നും നല്‍കാന്‍ സാധിക്കുന്നില്ല . എല്ലാത്തിനും സംഹിതകളും മറ്റും ഉള്ള ഈ കാഴ്ചപാട് വിരളം. ധാര്‍മികനായി ജീവിക്കണം- ധര്‍മം എന്നാല്‍ സ്വഭാവം എന്നാകുന്നു ഒരര്‍ത്ഥം- അല്ലാതെ ഇന്ത്യന്‍ CONSTITUTION അനുസരിച് ജീവിക്കാന്‍ അല്ല. അതിനാല്‍ ധര്‍മത്തിന് നിര്‍വചനം എല്ലാവര്ക്കും വിഭിന്നം. അപ്പോള്‍ എനിക്ക് വേണമെങ്കില്‍ അവടെ പോകാം, പോകാതെയിരിക്കാം.

കാഴ്ചപാട് ആണ് കല്ലിലും ബിംബമാക്കി മാറ്റി കാണുന്നത്, അതിനെയാകുന്നു വിശേഷേണ ഗ്രഹിക്കപെടെണ്ടുന്ന എന്തോ ഒന്ന് അത് വിഗ്രഹം- അയാളെ വിശേഷേണ ഉള്ള ശ്വാസമുള്ളവന്‍ വിശ്വാസി എന്നൊക്കെ പറയുന്നത് . വിവരകേടിന്റെ ഗണത്തില്‍ പെടുത്താന്‍ കാരണം ഒന്ന് ഇത് മനസിലായിട്ടില്ല, അല്ലാതെ ശാസ്ത്രത്തിന്റെ പോരായ്മയല്ല ഇത് . പിന്നെ ബാക്കിയുള്ളവ ജീവിതത്തില്‍നിന്നും മനസിലാകെണ്ടാതാണ്, ഈ ചര്‍ച്ച തന്നെ അനാവശ്യം ആകുന്നു കാരണം ഇത് രണ്ടാളും വിട്ടു നല്‍കുന്നില്ല എവടെ ചെന്നെത്താന്‍? അത് പോലെ EINSTEIN പറഞ്ഞത് ദ്വിമാനമല്ല ചതുര്‍മാനം ആണെന്നുള്ള special theory of relativity വായിച്ചാല്‍ അനുഭവ പരമായും, ബുദ്ധിപരമായും എത്ര മനസിലാകും. അനുഭവ പരമായി ഇല്ലെങ്കിലും ബുദ്ധിപരമായി പലതും അങ്ങീകരിക്കുന്ന നമ്മള്‍ ഈശ്വരന്‍, ക്ഷേത്രം, തുടങ്ങിയവ വന്നാല്‍ എന്തുകൊണ്ട് special theory of relativity അതിനെ എതിര്‍ക്കുന്നില്ല?                                           അനുഭവത്തിന് പ്രാധാന്യം എന്നത് അവസ്ഥകളില്‍ വൈരുധ്യം ഉണ്ടാകുമ്പോള്‍ ഉപയോഗിക്കുന്ന താത്പര്യം ആകുന്നു, അല്ലാതെ ഒന്നും അല്ല, അത്തരം അവസ്ഥയില്‍ മാത്രമേ അതിന്റെ മൂല്യം ലഭിക്കു. ഒരു അനുഭവം- ശാസ്ത്രം തോല്‍വി സമ്മതിച്ച ദമ്പതികളില്‍ തന്ത്ര ശാസ്ത്രം കൊണ്ട്‌ ഉണ്ടായ മാറ്റം ശാസ്ത്രം തോല്‍വി സമ്മതിച്ച അവസ്ഥയിലാണ്. ഇത് COLLECTIVE സൊസൈറ്റിയില്‍ സാധ്യമാകില്ല, എന്നാല്‍ തികച്ചും വ്യക്തിഗതം, നിനക്കറിയാമല്ലോ കാര്യങ്ങള്‍. അത്രെയുമേ പറയുന്നുള്ളൂ എല്ലാം അവസാനം വ്യക്തികളില്‍ INDIVIDUALS ല്‍ വന്നു നില്‍ക്കുന്നു, അതിന്‍റെ പ്രാധാന്യം പ്രസക്തമാണ്. ഇതില്‍ വിശ്വാസം ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല, ശ്രദ്ധ എന്നതിന്നാണ് പ്രാധാന്യം-" ശ്രദ്ധാവാന്‍ ലഭതെ ജ്ഞാനം" എന്ന് കൃഷ്ണന്‍ പറയുന്നു. തനിക്ക് ശ്രദ്ധ ഉണ്ടായാല്‍ മതി അത് ജീവിതത്തില്‍ നല്ല രീതിയില്‍ ആണെങ്കില്‍ പിന്നെ കല്ല്‌ കൊണ്ടും മരം കൊണ്ടും ഉള്ള സങ്കേതങ്ങളില്‍ തനിക്ക് പോകേണ്ടി വരുന്നില്ല, അതാണ്‌ സത്യം. പിന്നെ നമ്മളെന്തിനാടോ ഈ വാചക കസര്‍ത്ത്?
                                      
                                 ഈശ്വരവാദം എന്ന സങ്കല്പം പോലും അറിയാത്ത ഞാന്‍ മറുപുറം അറിയില്ല എന്ന് പറഞ്ഞത് പരിമിതികള്‍ കാരണം ആണ്. ഗീതയുടെ കാര്യം- ഭാരതത്തിലെ കാഴ്ച്ചപാടുകള്‍ക്ക് എന്തെങ്കിലും മാറ്റം ഇതുമൂലം ഉണ്ടായി എന്ന് എനിക്ക് തോന്നുന്നില്ല, അതിന്നര്‍ത്ഥം ഇത് വായിച്ചവ ന്‍റെ കുഴപ്പം ആണ് അതിനു ഗീതാ കാരന്‍റെ വചനങ്ങളെ പറയണ്ട. അത് മുന്‍ വിധിയൊന്നും അല്ല.
                                                                                            ഭൌതീക ജീവിതത്തിലെ വിജയം എന്നത് അവനവന്‍റെ, സ്വ ജീവിതത്തെ സുസൂക്ഷമം നിരീക്ഷിച്ചാല്‍ മനസിലാകും- എന്ത് വേണേലും എടുക്കാം- മനസംമാധാനം, കാര്‍, പണം, ഭാര്യ, അത് നന്നായി കൈ കാര്യം ചെയ്യാന്‍ സാധിച്ചാല്‍ ഒരു പ്രത്യേക സമയത്ത് ഉണ്ടാകുന്ന മാറ്റം അത് ആദ്ധ്യാത്മ ജീവിതത്തിന്‍റെ നാന്ദി കുറിക്കുന്നു. എന്‍റെ കാഴ്ചപാടില്‍ രണ്ടും വിഭിന്നമല്ല.
                                                                                                                                   പാശ്ചാത്യ ചിന്തകര്‍ അവരുടെ പേര്‍ പറഞ്ഞത്, എല്ലാവര്ക്കും പ്രത്യേകിച്ച് നിരീശ്വരവാദികള്‍ എന്ന് സ്വയം മുദ്ര കുത്തപെട്ട വ്യക്തിത്വങ്ങള്‍ ആഗ്രഹിക്കുന്നത് അവരുടെ പേര്‍ കേള്‍ക്കനാകുന്നു, അത് കൊണ്ടാണ് അവരെ ഉദ്ധരിക്കുന്നത്, വസിഷ്ടണ്‍, വിശ്വാമിത്രന്‍, അഗസ്ത്യന്‍, അത്രി, എന്ന് പറഞ്ഞാല്‍ ആര്‍ക്കാടോ പിടിക്കുന്നത്? അതിനാല്‍ മാത്രം ആണെന്നേ ഇവരെ പറയാത്തെ. ഇവരെ കഴിഞ്ഞട്ടെ മറ്റ്ള്ളവര്‍ക്ക് സ്ഥാനം. ഇത് പിടിവാശിയൊന്നും അല്ല "വിവേകാനന്ദ സ്വാമികള്‍ മദ്രാസ്സില്‍ കപ്പല്‍ ഇറങ്ങി കുറച്ച മണ്ണെടുത്ത് തലയില്‍ ഇട്ടട്ട് ഈ ഭാരത ഭൂവില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ അതും മഹാന്‍ മാരായ ഋഷീശ്വരന്മാര്‍ അവരുടെ പാദ പത്മങ്ങള്‍ പതിഞ്ഞ മണ്ണില്‍ ജീവിക്കുന്നതില്‍ അഭിമാനം തോന്നുന്നു എന്നാണ്" താന്‍ വായിച്ചിരിക്കാന്‍ വഴിണ്ട് . ആ FRAME OF REFERENCE ല്‍ നില്‍ക്കുന്നു എന്റെ ചിന്തകള്‍ എന്നേയുള്ളു. വാക്കുകളുടെ ഉദ്ഭവം ആര്‍ക്കു വേണം- നല്ല രീതിയില്‍ ജീവിക്കുന്ന ഒരുവന്? അത് സൂചിപ്പിച്ചു എന്ന് മാത്രം. അങ്ങനെയായാല്‍ നല്ലത് അത്രമാത്രം. ഞാന്‍ വിശ്വസിക്കുന്നതിനെ വെല്ലു വിളിക്കുന്നവര്‍ വിവര ദോഷികള്‍ എന്നല്ല എന്റെ ഉദ്ദേശം- അതിനു- പശുവിന്‍ പാല്‍ നല്ലതോ ചീത്തയോ എന്നതില്‍ നിര്‍ത്താം- ക്ഷീണമുള്ള ഒരുവന് പാല്‍ ആരോഗ്യത്തെ തരുന്നു അതുപോലെ ഡയേറിയ പിടിച്ചവനു പാല്‍ മരണത്തെ നല്‍കും അപ്പോള്‍ അത് പാലിന്റെ ദോഷവശം അല്ല എന്നില്‍ എന്ത് സ്വാധീനം ചെലുത്തുന്നു ആ വസ്തു എന്നപോലിരിക്കും. ആരേയും വിവര ദോഷികള്‍ എന്നാക്ഷേപിച്ചട്ടില്ല ഉണ്ടായിരുന്നെങ്കില്‍ നീ എന്റെ നല്ല സതീര്‍ത്യനാകുമോ? നിന്റെ കാഴ്ച്ചപാടുകളെ എന്തെങ്കിലും ഞാന്‍ ആക്ഷേപിച്ചടുണ്ടോ? കഴിഞ്ഞ അഞ്ചു വര്‍ഷത്തിന്നിടയില്‍ എത്ര തവണ തങ്ങളെ ഞാന്‍ വിവരദോഷി എന്ന് മുദ്രകുത്തി.? തന്റെ എല്ലാ പ്രവര്‍ത്തികള്‍ക്കും മോറല്‍ സപ്പോര്‍ട്ട് എന്നില്‍ എന്നും ഉണ്ടായിട്ടുണ്ട് ഇനി ഉണ്ടാകുകയും ചെയ്യും, വിശ്വാസം ശ്രദ്ധ എന്നരീതിയില്‍ നോക്കി കാണുന്ന ഞാന്‍ എല്ലാത്തിലും വിശ്വസിക്കുന്നു എന്നാല്‍ അറിയുന്നു എല്ലാം ഇത്രയെയുമേ ഉള്ളു.                                          ശാസ്ത്രം തോറ്റെന്നും അവടെ സൂക്തങ്ങള്‍ ജയിച്ചെന്നും അല്ല, അവടെ ഒരു ക്ലെന്‍സിംഗ് ഒരു മാറ്റം നടക്കുന്നു അതിനെ ഈശ്വരന്‍ എന്ന് വിളിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ X എന്ന് വിളിക്കാം നമ്മടെ സയന്‍സ് പോലെ. ഇതൊക്കെ എഴുതി ഫലിപ്പിക്കാന്‍ വിഷമം. പിന്നെ പാശ്ചാത്യ ചിന്തകര്‍ അവര്‍ പറയുന്നത് മാത്രമേ വിശ്വസിക്കൂ എന്ന് താങ്ങള്‍ എന്തിനാണ് ഹേ വാശി പിടിക്കുന്നത്? നിനക്ക് പ്രത്യേകിച്ച് ഒരു വികാരം ഉണ്ടാകുന്നില്ല എന്നത് സത്യം എന്നാല്‍ ഇതിനെ മുറുകെ പിടിച്ച സംവദിക്കുന്ന മറ്റു വ്യക്തിത്വങ്ങള്‍ക്ക് അതൊരു കോരിത്തരിപ്പാണെഡോ.......അവരുടെ വാദങ്ങള്‍ ഇവടെ വില പോകില്ല എന്നല്ല അത്, ഇവടത്തെ കാഴ്ചപാടില്‍ നിന്ന് നോക്കിയാല്‍ വാദിക്കാന്‍ അര്‍ഹത ഇല്ല എന്നാണ്. ""സര്‍വം ഖലു ഇദം ബ്രഹ്മ, ഈശാവസ്യം ഇദം സര്‍വം യല്‍ കിഞ്ചിത് ജഗത്യാം ജഗത് - മത്ത പരതരം ന അന്യത് കിഞ്ചിതസ്തി ധനഞ്ജയ" തുടങ്ങിയവ ABSURD ആകുന്നതെങ്ങനെ? പറയണം? ഇത് വ്യക്തമാകാന്‍ ഞാന്‍ നേരത്തെ പറഞ്ഞില്ലേ താന്‍ വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ ശ്രദ്ധയോടെ ഒന്ന് വായിച്ച നോക്കു, കൃഷ്ണന്‍ വ്യാസനാല്‍ അല്ലെങ്കില്‍ വ്യാസനാല്‍ കൃഷ്ണന്‍ പറയപെട്ടത് വെറുതെ സ്വ ജീവിതത്തില്‍ എടുക്കു എന്നട്ട് നമ്മടെ ആ implementation ഉണ്ടല്ലോ അത് അങ്ങ് ചെയ്യു, എന്റെ ഒരു ചെറിയ പരീക്ഷണം പണ്ഡിതന്‍ ആര്‍? ഗീതയില്‍ പറയുന്നു "വിദ്യ വിനയ സമ്പന്നെ ബ്രാഹ്മണെ ഗവി ഹസ്തിനി, ശുനിചൈവ ശ്വപാകേവ പണ്ഡിതാ സമദര്‍ശിന" അര്‍ഥം ആര്‍ വിദ്യ കൊണ്ടും വിനയം കൊണ്ടും സമ്പന്നനായ ബ്രാഹ്മണനെ (ബ്രാഹ്മണന്‍ പൂണൂല്‍ ഇട്ടവന്‍ മാത്രം അല്ല) ആന, കുതിര, നായ, എന്നിവയെല്ലാതിനേം ഒരുപോലെ കാന്നുന്നു അവന്‍ പണ്ഡിതന്‍. can you get a perfect meaning for a person whom is belongs to this category? അതായത് പണ്ഡിതന്‍ എന്ന ഗണത്തില്‍ പെടുത്താന്‍? അത് പറഞ്ഞ് തന്നത് EINSTEIN , Marx , അല്ലെങ്കില്‍ ഒരു പാശ്ചാത്യ ചിന്തകരും അല്ല. അതാണിത്രക്കും ബഹുമാനവും അതിനോട ആദരവും. വെറുതെയല്ല എഴുതി വിടുന്നെ അവരുടെ പേരുകള്‍                                         വിശ്വാസത്തെ BELIEF എന്ന രീതിയില്‍ എടുത്താലെ കുഴപ്പം ഉള്ളു. പിന്നെ എനിക്ക് അസ്സ്വീകര്യമായത് ലോകത്തിനും സ്വീകാര്യമല്ല എന്ന കാഴ്ചപാട് ഭാരതീയത അല്ല. അതിനാലാണ് ശ്രദ്ധ എന്നെടുത്ത് പറഞ്ഞത്. പിന്നെ ഇന്നെവടെയനെന്നെ ഭക്തനെ അല്ലെങ്കില്‍ ശ്രധാവാന്‍ ആയവനെ/അവളെ കാണുന്നത്? പരിമിതം മാത്രം. ഞാനും പലപ്പോഴും ഇതിനെ തിരസ്ക്കരിക്കാറുണ്ട് . ഇതില്‍ പേര്‍സണല്‍ ആയി ഒന്നും ഇല്യടോ, എല്ലാം ആരൊക്കെയോ പ്രത്യേകിച്ച് ആചാര്യന്‍ പറഞ്ഞ് തന്ന ആ മൊഴികള്‍. താന്‍ പറഞ്ഞ പോലെ ഇതില്‍ നിര്ത്തുന്നു 'lets agree to disagree' on certain things..........

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം