Posts

Showing posts from July, 2025

രാജരാജേശ്വരൻ

Image
അതെ തളിപ്പറമ്പ് രാജരാജേശ്വരൻ ആണ്, മഹാദേവൻ ആണ്, ശ്രീരാമ സ്വാമി ദർശനം നടത്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിൽ ആണ് മഹാദേവൻ രാജാക്കന്മാരുടെ രാജാവ് എന്നറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ ഇവിടെ കഴിഞ്ഞ ആഴ്ച ഗവർണർ ഉദ്ഘാടനം ചെയ്തു.  രാവണ നിഗ്രഹ ശേഷം ശ്രീരാമ സ്വാമി അയോദ്ധ്യയിൽ പോകുന്നു വഴി ദർശനം നടത്തി എന്ന് വിശ്വസിക്കുന്നു. കൃതയുഗത്തിൽ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വാസം. വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ട മൂന്ന് ശിവലിംഗങ്ങൾ മാന്ധാതാവ്, മുചുകുന്ദൻ ശതസോമൻ എന്നിവർക്ക് പാർവതി ദാനം ചെയ്തെന്നും ഇവ ഒരു ജീവിയുടെയും മൃതദേഹം അടക്കം ചെയ്യാത്ത സ്ഥലത്ത് പ്രതിഷ്ഠിച്ചു പൂജിച്ചാൽ ഐശ്വര്യം ഉണ്ടാകുമെന്നു അരുൾ ചെയ്തു. അത്തരം ഒരു സ്ഥലം കണ്ടെത്തി അവിടെ ഒരു തളിക വക്കാൻ പാകം സ്ഥലം കണ്ടെത്തി അതാണ് തളിക വട്ടം 'തളിപ്പറമ്പ്'. രണ്ട് ശിവ ലിംഗങ്ങൾ ഭൂമിയിൽ താഴ്ന്നു പോയി മൂന്നാമത്തെ മാത്രം അഗസ്ത്യമഹർഷിയെ കൊണ്ട് പ്രതിഷ്ഠ നടത്തി എന്നാണ് പറയുന്നത്. അന്ന് കത്തിച്ച നെയ് വിളക്ക് ഇന്നും ഇവിടെ തെളിയുന്നു എന്നാണ് പറയുന്നത്.   ഇന്ത്യയിലെ ഏറ്റവും പുരാതന ശക്തിപീഠ ങ്ങളിൽ ഒന്നാണ് തളിപ്പറമ്...

ക്ഷേത്രായനം

ക്ഷതങ്ങളിൽ നിന്ന് ത്രാണനം ചെയ്യുന്നതിന്നു വേണ്ടുന്ന സങ്കേതം, അവയെ ക്ഷേത്രം എന്ന് പറയുന്നു.. പ്രാസാദങ്ങളെ സ്വസ്തികം സർവ്വതോഭദ്രം, നന്ദ്യാ വർത്തം, വിച്ഛിന്ദികം എന്നിങ്ങനെ നാലാക്കി തിരിച്ചിരിക്കുന്നു നാല് ദിക്കുകളിലും ഗോപുരം ഉള്ള ക്ഷേത്രത്തിന് സ്വസ്തികം വളരെ നിലകൾ ഉള്ളത് സർവ്വതോഭദ്രം വൃത്താകാരമായത് നന്ദ്യാവർത്തം വളരെ വലുപ്പം ഉള്ളത് വിച്ഛിന്ദികം എന്നും പറയുന്നു ഉത്തരായന കാലം സൂര്യന്റെ ഗമനങ്ങളുടെ അടിസ്ഥാനത്തിൽ മകരം മുതൽ മിഥുനം കൂടി ആറു മാസത്തേക്ക് ആണ് പ്രതിഷ്ഠ നടത്തേണ്ടത് എന്ന് പറയുന്നു, കർക്കിടകം മുതൽ ധനു വരെ ദക്ഷിണായന കാലം ആണ്. ക്ഷേത്രം ചൈതന്യം വർധിക്കുന്നതിന് വേണ്ടി ചെയ്യുന്ന ക്രിയകൾ ആണ് കലശങ്ങൾ ദ്രവ്യ, അഷ്ടബന്ധ, നവീകരണകലശം എന്നിങ്ങനെ തിരിച്ചതിരിക്കുന്നു. ദ്രവ്യ കലശം എന്നാൽ ദ്രവ്യങ്ങൾ കലശങ്ങളിൽ നിറച്ചു പൂജിച്ചു ദേവന് അഭിഷേകം ചെയ്യുന്ന ചടങ്ങാണ്, എല്ലാ ക്ഷേത്രങ്ങളിലും ചുരുങ്ങിയത് കൊല്ലം തോറും ദ്രവ്യകലശം നടത്തേണ്ടതാണ്. ഒന്നാം ദിനം ആചര്യവരണം അങ്കുരാരോപണവും പ്രസാദശുദ്ധിയുമാണ് ചടങ്ങ്. രണ്ടാം ദിനം ബിംബശുദ്ധി ഹോമങ്ങൾ മൂന്നാം ദിനം നാലാം ദിനം പ്രായശ്ചിത്ത ഹോമങ്ങൾ അഞ്ചാം ദിനം തത്ത്വഹോ...