രാജരാജേശ്വരൻ
അതെ തളിപ്പറമ്പ് രാജരാജേശ്വരൻ ആണ്, മഹാദേവൻ ആണ്, ശ്രീരാമ സ്വാമി ദർശനം നടത്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിൽ ആണ് മഹാദേവൻ രാജാക്കന്മാരുടെ രാജാവ് എന്നറിയപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ ഇവിടെ കഴിഞ്ഞ ആഴ്ച ഗവർണർ ഉദ്ഘാടനം ചെയ്തു.
രാവണ നിഗ്രഹ ശേഷം ശ്രീരാമ സ്വാമി അയോദ്ധ്യയിൽ പോകുന്നു വഴി ദർശനം നടത്തി എന്ന് വിശ്വസിക്കുന്നു. കൃതയുഗത്തിൽ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വാസം. വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ട മൂന്ന് ശിവലിംഗങ്ങൾ മാന്ധാതാവ്, മുചുകുന്ദൻ ശതസോമൻ എന്നിവർക്ക് പാർവതി ദാനം ചെയ്തെന്നും ഇവ ഒരു ജീവിയുടെയും മൃതദേഹം അടക്കം ചെയ്യാത്ത സ്ഥലത്ത് പ്രതിഷ്ഠിച്ചു പൂജിച്ചാൽ ഐശ്വര്യം ഉണ്ടാകുമെന്നു അരുൾ ചെയ്തു. അത്തരം ഒരു സ്ഥലം കണ്ടെത്തി അവിടെ ഒരു തളിക വക്കാൻ പാകം സ്ഥലം കണ്ടെത്തി അതാണ് തളിക വട്ടം 'തളിപ്പറമ്പ്'. രണ്ട് ശിവ ലിംഗങ്ങൾ ഭൂമിയിൽ താഴ്ന്നു പോയി മൂന്നാമത്തെ മാത്രം അഗസ്ത്യമഹർഷിയെ കൊണ്ട് പ്രതിഷ്ഠ നടത്തി എന്നാണ് പറയുന്നത്.
അന്ന് കത്തിച്ച നെയ് വിളക്ക് ഇന്നും ഇവിടെ തെളിയുന്നു എന്നാണ് പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും പുരാതന ശക്തിപീഠ ങ്ങളിൽ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വരൻ ക്ഷേത്രം. ബുധൻ ആണ് പ്രതിഷ്ഠ നടത്തിയത്, അതിനാൽ ബുധനാഴ്ച ദർശനം വിശേഷം ആണ്.രാവണ വധത്തിന് ശേഷം അയോദ്ധ്യയിൽ മടങ്ങവേ
ശ്രീരാമൻ നമസ്കാരമണ്ഡപത്തിൽ കയറി വന്ദിച്ചു, അതിന് ശേഷം മണ്ഡപം ഒഴിച്ചിട്ടതിനാൽ പിന്നീട് ആരും രാജരാജേശ്വര ക്ഷേത്രമണ്ഡപത്തിൽ കയറി നമസ്ക്കരിക്കാറില്ല.സ്ത്രീകൾക്ക് അത്താഴപൂജയ്ക്ക് ശേഷം മാത്രമേ അകത്ത് കയറുവാൻ അനുവാദം ഉള്ളൂ.
ദക്ഷ യാഗം കഴിഞ്ഞ് സതി ദേവിയുടെ തലഭാഗം വന്നു വീണ പ്രദേശം തളിപ്പറമ്പ് ആണെന്നാണ് വിശ്വാസം. ഏറ്റവും വലിയ വെങ്കല പ്രതിമ കേരള ഗവർണർ ആണ് ഉദ്ഘാടനം നടത്തിയത്.
പെരിഞ്ചല്ലൂർ ഗ്രാമത്തിൽ ആണ് ക്ഷേത്രം, തളിപ്പറമ്പ് മഹാദേവൻ, തൃച്ചംബരം ക്ഷേത്രത്തിൽ കൃഷ്ണൻ, കാഞ്ഞിരങ്ങാട് വൈദ്യനാഥനും ഭക്തരെ അനുഗ്രഹിക്കട്ടെ
വില്വപത്രം കൂവളത്തില ഇവിടെ ഉപയോഗിക്കുന്നില്ല എന്നും കേൾക്കുന്നു. വാർഷിക ഉത്സവം കൊടി മരം എന്നിവയൊന്നും ഇവിടെ പ്രാധാന്യം ഇല്ല
Comments