Posts

Showing posts from 2025

കാശി വാരാണസി ബനാറസ്

Image
5ദിവസത്തെ യാത്ര 11-12-2025 ന് രാവിലെ കൊച്ചിയിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റിൽ തുടങ്ങുകയാണ്, നേരെ ബാംഗ്ലൂർ എയർപോർട്ടിൽ 2 മണിക്കൂർ lay over പിന്നെ വാരാണസി കാശി ബാനാരസ് അവിടെ Lal Bahadur Sasthri International Airport ൽ ഉച്ചയോടെ എത്തി, ഭക്ഷണം കഴിച്ചു Manor എന്ന ഹോട്ടൽ 2004 റൂമിൽ check in ചെയ്തു. വൈകുന്നേരം  കാലഭൈരവ   ക്ഷേത്രത്തിൽ   കാശിയിൽ കാശിയുടെ കാവൽക്കാരൻ ആണ്, ആര് കാശിയിൽ തങ്ങണം എന്ന് തീരുമാനിക്കുന്നത് കാലഭൈരവൻ ആണ് എന്നാണ് വിശ്വാസം. വിശ്വേശ്വര് ganj എന്ന പ്രദേശത്താണ് ഈ ക്ഷേത്രം. കാലഭൈരവ അഷ്ടകം എന്ന കൃതി ജഗത് ഗുരു ആദി ശങ്കരാചാര്യർ രചിച്ചത് ആണ്. സാക്ഷാൽ കാശി കാലഭൈരവനെ സ്തുതിക്കുന്നു ഇതിൽ. കാശികാ പുരാധിനാഥ കാലഭൈരവം ഭജേ... കാശിയുടെ കാവൽക്കാരനെ തൊഴുതു പിന്നെ പോകുന്നത് സാക്ഷാൽ മഹാദേവന്റെ സവിധത്തിലേക്ക് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം ആണ് കാശി വിശ്വനാഥ ക്ഷേത്രം- കാശിയിൽ ബനാരസിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ. പുണ്യ ഗംഗ നദിയുടെ പടിഞ്ഞാറെ കരയിൽ സ്ഥിതി ചെയ്യുന്ന ദ്വാദശ ജ്യോതിർ ലിംഗങ്ങളിൽ പ്രമുഖ സ്ഥാനമുള്ള മഹാക്ഷേത്രം ആണ് കാശി. വിശ്വേശ്വരൻ എന്നാണ് അറിയപ്പെടുന്നത്, മരണ...

ശ്രീരാമജയം

Image
ശ്രീരാമജയം ജാനകി ജീവന സ്മരണം ജയ ജയ രാമ രാമ  2024 ജനുവരി 22 ന് ആണ് അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടന്നത്, രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ 7000 വരുന്ന വീശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആയിരുന്നു. 70ഏക്കറിൽ 2.7ഏക്കർ വ്യാപിച്ചു കിടക്കുന്ന തരത്തിൽ ആണ് ക്ഷേത്രനിർമാണം. പറമ്പരാകൃത ശൈലിയിൽ നിർമിച്ച രാമ ക്ഷേത്രം ലോകപ്രശസ്തമായി കഴിഞ്ഞിരിക്കുന്നു. മൂന്ന് നിലകളിൽ 392 തൂണുകളും 44വാതിലുകളും ഉൾപ്പടെ വാസ്തു ശില്പ ശാസ്ത്ര പ്രകാരം നിർമിച്ച ക്ഷേത്രത്തിൽ ബാലഭാവത്തിൽ വസിക്കുന്ന രാമൻ ആണ് പ്രതിഷ്ഠ.നെറ്റിയിൽ സൂര്യരശ്മികൾ പതിക്കുന്ന നിലയിൽ ആണ് പ്രതിഷ്ഠ നിർവഹിച്ചിരിക്കുന്നത്. ഇരുമ്പ് ഉരുക്ക് ഒന്നും ഉപയോഗിക്കാതെ പൂർണമായും കല്ലുകളിൽ നിർമിച്ച ക്ഷേത്രം -ഓരോ കല്ലിലും  ശ്രീറാം എന്ന് എഴുതിയിരിക്കുന്നു. രാജസ്ഥാൻ നിന്നുള്ള ബൻസി പഹർപുർ കല്ലുകൾ (15 ലക്ഷം ക്യുബിക് അടിയുള്ള) ഉപയോഗിച്ച് ആണ് നിർമിതി. 2019 നവംബർ 9ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2020 ല് പണി തുടങ്ങിയ ക്ഷേത്രം ലോകാത്ഭുതങ്ങളിൽ ഒന്നാകുമെന്ന് സംശയം ഇല്ല. അയോദ്ധ്യ രാമക്ഷേത്രം നിർമ്മാണം പൂർത്തിയാക്കി ധ്വജ ആരോഹ...

ചിദംബരം ക്ഷേത്രം

Image
ചിദംബരം ദർശനം മോക്ഷഹേതുകം ആണ്-ചിൻമയം ആയ ആകാശം എന്നാണ് അർത്ഥം. പഞ്ചഭൂതാത്മകം ആണ് പ്രപഞ്ചം അഞ്ച് ലിംഗങ്ങൾ പ്രതിഷ്ഠ ഉള്ള പ്രധാന സ്ഥലങ്ങൾ കാഞ്ചിപുരത്ത് പൃഥ്വി  ജംബുകേശ്വരത്ത് ജലലിംഗവും  കാളഹസ്തിയിൽ വായുലിംഗവും ചിദംബരത്ത് ആകാശലിംഗവും. ആകാശത്തിന് ശബ്ദം എന്ന് ഗുണം, നടരാജ നൃത്തത്തിൽ ഉടുക്ക് താളത്തിന് അനുസരിച്ചു കൊട്ടുക ഉണ്ടായി ആ സമയത്ത് ധ്വാനിച്ചവ ആണ് ആ ഇ ഉൺ മുതലായ പതിനാല് സൂത്രങ്ങൾ മാഹേശ്വര സൂത്രങ്ങൾ ആണ് വ്യകരണത്തിന്റെ അടിസ്ഥാനം. യാതൊന്നും ഇല്ലാത്ത ഒഴിഞ്ഞ ദേശം ആണ് ആകാശം അത് എങ്ങനെ ലിംഗമായി തീരുന്നു എന്ന് ചോദിച്ചാൽ അതാണ് ചിദംബര രഹസ്യം.   ചേരമാൻ പെരുമാൾ ഇവിടെ വസിച്ചു നടരാജ പൂജ നടത്തിയിരുന്നു എന്ന് പറയുന്നു. തെക്കോട്ടു നോക്കി നടരാജനും കിഴക്ക് നോക്കി രംഗരാജനും, ബ്രഹ്‌മാവ് ചണ്ഡികേശ്വരൻ ആയി പ്രതിഷ്ഠ നടത്തിയിരിക്കുന്നു. സന്നിധിയിൽ ചെല്ലാൻ 5പടികൾ കടക്കണം പഞ്ചാക്ഷര പടികൾ എന്ന് പറയുന്നു. പഞ്ചാക്ഷര മന്ത്രം ജപിച്ചാൽ സാധിക്കാത്ത കാര്യങ്ങൾ ഇല്ലെന്ന് പറയാം. നടരാജൻ തെക്കോട്ടു നോക്കിയും ഇടയ്ക്ക് രംഗരാജൻ എന്നാ വിഷ്ണുവും കിഴക്കൊട്ട് നോക്കി ഇരിക്കുന്നു. ഒരുകാലത്തു അയ്യപ്പ ദീക്ഷിതർ ...

ഉടുപ്പി കൃഷ്ണൻ

Image
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  കൃഷ്ണ നി ബെഗനെ ബറോ... യമുന കല്യാണി രാഗത്തിൽ വ്യാസരായർ കന്നഡയിൽ എഴുതിയ കൃതി, കൃഷ്ണനെ കുറിച്ച് ആദ്യം മനസ്സിൽ ഓടിയെത്തുന്ന ഒരു കൃതി. കൃഷ്ണന്റെ ഓടക്കുഴൽ, കാശി നിന്നുള്ള പട്ട് ധരിച്ച വേഷം ശരീരം അങ്ങനെയെല്ലാം ആണ് വിവരിക്കുന്നത്.  പതിമൂന്നാം നൂറ്റാണ്ടിൽ മാധ്വാചാര്യർ സ്ഥാപിച്ച ക്ഷേത്രം ആണ് ഉടുപ്പി ശ്രീ കൃഷ്ണ ക്ഷേത്രം.  കിഴക്ക് ദർശനം ആയി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം കനകദാസന്റെ ഭക്തിയിൽ പടിഞ്ഞാറ് ദർശനം ആയി എന്ന് പറയുന്നു. കനകന കിണ്ടി അല്ലെങ്കിൽ നവഗ്രഹ കിണ്ടി എന്ന കിളിവാതിലിൽ കൂടെ ആണ് കൃഷ്ണനെ കാണാൻ തൊഴാൻ സാധിക്കുക.  8 അഷ്ട മഠങ്ങൾ ചേർന്ന് ആണ് ക്ഷേത്രഭരണം നടത്തുന്നത്. 2 വർഷം കൂടുമ്പോൾ മാറി മാറി ഇവർ ക്ഷേത്രത്തിൽ കാര്യങ്ങൾ നടത്തുന്നു. മഠങ്ങൾ ഇവയാണ്  Pejawar Palimaru Admaru Krishnapura Puttige Shirur Sodhe Kaniyoor  എന്നിവയാണ് 8മഠങ്ങൾ  ഇപ്പോളത്തെ ഭരണം puttige മഠത്തിൽ ആണ്, Swami sugunendra saraswathi ആണ് അധ്യക്ഷൻ  ഉത്സവങ്ങൾ, അന്നദാനം, എന്നിവയെല്ലാം നന്നായി നടത്തുന്ന ക്ഷേത്രത്തിൽ നല്ലൊരു ഗോശാലയും...

മുണ്ടോളി മഹാവിഷ്ണു നരസിംഹക്ഷേത്രം

കുട്ടനെല്ലൂർ ദേശത്തെ ചിരപുരാതനമായീട്ടുള്ള മുണ്ടോളി മഹാവിഷ്ണു ക്ഷേത്രം , താന്ത്രിക പൂജകളാലും  ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ഏറെ വിശേഷപ്പെട്ട അമ്പലമാണ് ..  കുട്ടനെല്ലൂർ ഗ്രൂപ്പ് ദേവസ്വത്തിൽ ഉൾപ്പെട്ടതാണ്  മുണ്ടോളി ... അതിന്റെ കാലഗണന നിശ്ചയിക്കാൻ പ്രയാസം തന്നെ ... വിഷ്ണു ചൈതന്യം കുടികൊള്ളുന്ന , ചതുർബാഹുവായുള്ള വിഗ്രഹം , വളരെ പഴക്കം ചെന്നതായാണ്  കാണുന്നത് ... ഉപനയനം കഴിഞ്ഞ  ഒരുണ്ണിയുടെ ഭാവമാണ് മുണ്ടോളി തേവർക്ക്...  മുണ്ടൻ ഊളിയിട്ടു വന്ന സ്ഥലം  മുണ്ടോളിയെന്ന് പ്രസിദ്ധമായി ... മുണ്ടൻ  എന്നാൽ ബ്രഹ്മചാരി .. ഇപ്പോഴുള്ള തീർത്ഥക്കുളത്തിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം ... ഇരിങ്ങാലക്കുട കൂടൽമാണിക്യസ്വാമി തന്നെയാണെന്നാണ് പറയപ്പെടുന്നത് ...  പണ്ട് പന്നിയൂർ ഗ്രാമത്തിൽ നിന്നും കുട്ടനെല്ലൂരിൽ കുടിയേറിപ്പാർത്ത ആറില്ലക്കാരായ  ( ആനാംപറമ്പ് , തത്തനാരി , ചെറുകുളം , മേലേടം , നടുവിൽ പഴേടം , കേശവം എന്നീ ഇല്ലക്കാർ ) നമ്പൂതിരിമാർക്ക്  ഉപാസനക്കും ഉടമസ്ഥാവകാശവും നൽകി , കുമരപുരം സ്വരൂപം ദാനം ചെയ്ത അമ്പലമാണ്  , കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം ... അവർക്ക് താമസിക്കാ...

തൃശിനാപ്പിള്ളി അഖിലാണ്ഡേശ്വരി ക്ഷേത്രത്തിൽ

Image
ജംബുകെശ്വരാർ  അഖിലാണ്ഡേശ്വരി ക്ഷേത്രം തിരുവാണകോവിൽ എന്നും അറിയപ്പെടുന്നു. ജംബുകെശ്വരാർ (മഹാദേവൻ) അഖിലാണ്ഡേശ്വരി (പാർവതി) ആണ് പ്രധാന പ്രതിഷ്ഠ. പഞ്ചാഭൂതങ്ങളിൽ ജലം പ്രതിനിധീകരിച്ചാണ് ഇവിടം നിലകൊള്ളുന്നത്. 1800 വർഷം മുമ്പ് ചോളകാലഘട്ടത്തിൽ ആണ് ക്ഷേത്രം നിർമ്മിച്ചത് എന്ന് കരുതുന്നു. ദ്രാവിട ശൈലിയിൽ ഉയരമുള്ള മേൽക്കൂരയും 5ഓളം ഇടനാഴികളും ഉൾപ്പെടുന്നതാണ് ക്ഷേത്ര ചുറ്റമ്പലം. ശ്രീകോവിൽ ഭൂനിരപ്പിൽ നിന്ന് അല്പം താഴെയായാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചഭൂതാത്മകമായ ജലമാണ് ഇവിടെ എന്നതിനാൽ മറ്റുള്ളവ പൃഥ്വി ഭൂമി കാഞ്ചിപുരത്തെ ഏകാംബരേശ്വരൻ  ആകാശം ചിദമ്പര നാഥൻ  അഗ്നി തിരുവണ്ണാമലയിലെ അരുണാചലേശ്വരൻ  വായു കാളഹസ്തി കാളഹസ്തീശ്വരൻ എന്നിങ്ങനെ ആണ്. ഉച്ചപൂജക്ക് ശാന്തിക്കാരൻ സ്ത്രീവേഷത്തിൽ ആണ് പൂജ എന്ന് പറയുന്നു.ജഗത് ഗുരു ആദി ശങ്കരാചാര്യർ ഭഗവതിക്ക് ശ്രീ യന്ത്രം കൊണ്ട് താടങ്കം സമർപ്പിച്ചിരുന്നു എന്ന് പറയുന്നു.  18 -)0 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുത്തുസ്വാമി ദീക്ഷിതർ 3 സ്തുതികൾ ജംബുകേശ്വരനെയും, അഖിലാണ്ഡേശ്വരിയെയും സ്തുതിച്ചു എഴുതിയിട്ടുണ്ട്. ജംബുപതെ മാം പാഹി -യമുന ക...

രാജരാജേശ്വരൻ

Image
അതെ തളിപ്പറമ്പ് രാജരാജേശ്വരൻ ആണ്, മഹാദേവൻ ആണ്, ശ്രീരാമ സ്വാമി ദർശനം നടത്തിയെന്ന് പറയപ്പെടുന്ന ക്ഷേത്രത്തിൽ ആണ് മഹാദേവൻ രാജാക്കന്മാരുടെ രാജാവ് എന്നറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ ഇവിടെ കഴിഞ്ഞ ആഴ്ച ഗവർണർ ഉദ്ഘാടനം ചെയ്തു.  രാവണ നിഗ്രഹ ശേഷം ശ്രീരാമ സ്വാമി അയോദ്ധ്യയിൽ പോകുന്നു വഴി ദർശനം നടത്തി എന്ന് വിശ്വസിക്കുന്നു. കൃതയുഗത്തിൽ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വാസം. വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ട മൂന്ന് ശിവലിംഗങ്ങൾ മാന്ധാതാവ്, മുചുകുന്ദൻ ശതസോമൻ എന്നിവർക്ക് പാർവതി ദാനം ചെയ്തെന്നും ഇവ ഒരു ജീവിയുടെയും മൃതദേഹം അടക്കം ചെയ്യാത്ത സ്ഥലത്ത് പ്രതിഷ്ഠിച്ചു പൂജിച്ചാൽ ഐശ്വര്യം ഉണ്ടാകുമെന്നു അരുൾ ചെയ്തു. അത്തരം ഒരു സ്ഥലം കണ്ടെത്തി അവിടെ ഒരു തളിക വക്കാൻ പാകം സ്ഥലം കണ്ടെത്തി അതാണ് തളിക വട്ടം 'തളിപ്പറമ്പ്'. രണ്ട് ശിവ ലിംഗങ്ങൾ ഭൂമിയിൽ താഴ്ന്നു പോയി മൂന്നാമത്തെ മാത്രം അഗസ്ത്യമഹർഷിയെ കൊണ്ട് പ്രതിഷ്ഠ നടത്തി എന്നാണ് പറയുന്നത്. അന്ന് കത്തിച്ച നെയ് വിളക്ക് ഇന്നും ഇവിടെ തെളിയുന്നു എന്നാണ് പറയുന്നത്.   ഇന്ത്യയിലെ ഏറ്റവും പുരാതന ശക്തിപീഠ ങ്ങളിൽ ഒന്നാണ് തളിപ്പറമ്...

ക്ഷേത്രായനം

ക്ഷതങ്ങളിൽ നിന്ന് ത്രാണനം ചെയ്യുന്നതിന്നു വേണ്ടുന്ന സങ്കേതം, അവയെ ക്ഷേത്രം എന്ന് പറയുന്നു.. പ്രാസാദങ്ങളെ സ്വസ്തികം സർവ്വതോഭദ്രം, നന്ദ്യാ വർത്തം, വിച്ഛിന്ദികം എന്നിങ്ങനെ നാലാക്കി തിരിച്ചിരിക്കുന്നു നാല് ദിക്കുകളിലും ഗോപുരം ഉള്ള ക്ഷേത്രത്തിന് സ്വസ്തികം വളരെ നിലകൾ ഉള്ളത് സർവ്വതോഭദ്രം വൃത്താകാരമായത് നന്ദ്യാവർത്തം വളരെ വലുപ്പം ഉള്ളത് വിച്ഛിന്ദികം എന്നും പറയുന്നു ഉത്തരായന കാലം സൂര്യന്റെ ഗമനങ്ങളുടെ അടിസ്ഥാനത്തിൽ മകരം മുതൽ മിഥുനം കൂടി ആറു മാസത്തേക്ക് ആണ് പ്രതിഷ്ഠ നടത്തേണ്ടത് എന്ന് പറയുന്നു, കർക്കിടകം മുതൽ ധനു വരെ ദക്ഷിണായന കാലം ആണ്. ക്ഷേത്രം ചൈതന്യം വർധിക്കുന്നതിന് വേണ്ടി ചെയ്യുന്ന ക്രിയകൾ ആണ് കലശങ്ങൾ ദ്രവ്യ, അഷ്ടബന്ധ, നവീകരണകലശം എന്നിങ്ങനെ തിരിച്ചതിരിക്കുന്നു. ദ്രവ്യ കലശം എന്നാൽ ദ്രവ്യങ്ങൾ കലശങ്ങളിൽ നിറച്ചു പൂജിച്ചു ദേവന് അഭിഷേകം ചെയ്യുന്ന ചടങ്ങാണ്, എല്ലാ ക്ഷേത്രങ്ങളിലും ചുരുങ്ങിയത് കൊല്ലം തോറും ദ്രവ്യകലശം നടത്തേണ്ടതാണ്. ഒന്നാം ദിനം ആചര്യവരണം അങ്കുരാരോപണവും പ്രസാദശുദ്ധിയുമാണ് ചടങ്ങ്. രണ്ടാം ദിനം ബിംബശുദ്ധി ഹോമങ്ങൾ മൂന്നാം ദിനം നാലാം ദിനം പ്രായശ്ചിത്ത ഹോമങ്ങൾ അഞ്ചാം ദിനം തത്ത്വഹോ...

ശിവമാനസ പൂജ

ശിവമാനസപൂജ. രചന: ആദി  ശങ്കരാചാര്യ സ്വാമികൾ.  മനസ്സുകൊണ്ടുള്ള പൂജയാണ് കായികമായ പൂജയേക്കാൾ കൂടുതൽ ശ്രേഷ്ഠം. *ശിവമാനസപൂജ* ആരാധയാമി മണിസന്നിഭമാത്മലിംഗം  മായാപുരീഹൃദയപങ്കജ സന്നിവിഷ്ടം  ശ്രദ്ധാനദീവിമലചിത്തജലാഭിഷേകൈഃ നിത്യം സമാധി കുസുമൈരപുനർഭവായ രത്നൈഃ കല്പിതമാസനം ഹിമജലൈഃ സ്നാനം ച ദിവ്യാംബരം നാനാരത്ന വിഭൂഷിതം മൃഗമദാ മോദാങ്കിതം ചന്ദനം ജാതീ ചമ്പക ബില്വപത്ര രചിതം പുഷ്പം ച ധൂപം തഥാ ദീപം ദേവ ദയാനിധേ പശുപതേ ഹൃദ് കല്പിതം ഗൃഹ്യതാം . സൗവർണ്ണേ നവരത്നഖണ്ഡ രചിതേ പാത്രേ ഘൃതം പായസം ഭക്ഷ്യം പഞ്ചവിധം പയോദധിയുതം രംഭാഫലം പാനകം | ശാകാനാമയുതം ജലം രുചികരം കർപ്പൂരഖണ്ഡോജ്ജ്വലം താംബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു . ഛത്രം ചാമരയോർയ്യുഗം വ്യജനകം ചാദർശകം നിർമ്മലം വീണാഭേരിമൃദംഗ കാഹളകലാഗീതം ച നൃത്യം തഥാ  സാഷ്ടാംഗം പ്രണതിഃ സ്തുതിർബഹുവിധാ ഹ്യേതത് സമസ്തം മയാ സങ്കല്പേന സമർപ്പിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ. ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ  സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവ്വാ ഗിരോ യദ്യത് കർമ്മ കരോമി തത്തദഖിലം ശംഭോ തവാരാ...

ഏകാദശരുദ്രം

ശ്രീരുദ്രം കൃഷ്ണയജുർവേദത്തിലെ തൈത്തിരീയസംഹിതയിലെ 24-ാം പ്രശ്നം(അധ്യായം) ആണ് ശ്രീരുദ്രം. രൗദ്രഭാവത്തിലുള്ള മഹാദേവനെ സ്തുതിക്കുന്ന മന്ത്രങ്ങൾ ആണ് ശ്രീരുദ്രത്തിലുള്ളത്. രുദ്രഭഗവാനെ പ്രപഞ്ചത്തിൻ്റെ അന്തരാത്മാവായും സകലചരാചരങ്ങളുടെയും ജീവാവബോധത്തിൻ്റെ കേന്ദ്രമായും ശ്രീരുദ്രത്തിൽ പരാമർശിക്കുന്നു. ഭൂമിയിലെ സകലതിലും - മഴത്തുള്ളി മുതൽ സമുദ്രം വരെയും, നിഷാദൻ മുതൽ മഹായോഗി വരെയും, കല്ല് മുതൽ വനം വരെയും - ശിവൻ്റെ അംശം സങ്കല്പിച്ച് പ്രാർത്ഥിക്കുന്നതാണ് ശ്രീരുദ്രത്തിലെ മന്ത്രങ്ങൾ. 8-ാം അനുവാകത്തിലെ 'നമശ്ശിവായ ച ശിവതരായ ച' എന്ന മന്ത്രം സകലവേദോപനിഷത്തിലും വച്ച് പ്രധാനമായി കണക്കാക്കപ്പെടുന്നു.  ചമകം  ഒരു മനുഷ്യനു അനുഭവിക്കാൻ കഴിയുന്ന സകലസൗഖ്യങ്ങളും മനശ്ശാന്തിയും തനിക്കു പ്രദാനം ചെയ്യുന്നതിനായുള്ള പ്രാർത്ഥനയാണ് ചമകം. തത്വത്തിൽ അഗ്നിയോടും വിഷ്ണുവിനോടുമുള്ള പ്രാർത്ഥനയാണെങ്കിലും സാർവ്വത്രികമായി 'നാനാത്വത്തിൽ ഏകത്വം' എന്ന അദ്വൈതദർശനമുൾക്കൊണ്ട് ശ്രീരുദ്രത്തിനോടനുബന്ധിച്ച് ഉള്ള മന്ത്രങ്ങളാണ് യജുർവ്വേദത്തിലെ 26-ാം പ്രശ്നമായ ചമകത്തിലുള്ളത്. 'ച മേ' (എനിക്കായിക്കൊണ്ട്) എന്ന, ഓരോ മാനസികോല്ലാസ...

ഉറക്കം

ഓമനക്കുട്ടൻ ഗോവിന്ദൻ  ബാലരാമനെ കൂടെ കൂടാതെ.... ഓമനത്തിങ്കൾ കിടാവോ  നല്ല കോമള താമര പൂവോ.... ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ നീലപീലി കണ്ണും പൂട്ടി പൂഞ്ചേലാടലോ... കണ്ണേ ഉറങ്ങുറങ്  പൊന്നോമന പൊന്നെ ഉറങ്ങുറങ്.... താമര കണ്ണനുറങ്ങേണം  കണ്ണും പൂട്ടി ഉറങ്ങേണം... പൂരം നാളല്ലോ  പേരെന്താകേണം  ഓമൽ കാതിൽ ചൊല്ലാം നാഗം കാക്കും കാവിൽ.... താരാട്ട് പാടിയാലേ ഉറങ്ങാറുള്ളു ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളു കഥയൊന്ന് കേട്ടാലേ ഉണ്ണാറ്ള്ളു.... എന്നും തന്റെ 2വയസായ ഉണ്ണിയേ പാടി ഉറക്കുന്ന പാട്ടുകൾ ആണ് അധ്വാനിയായ ആ അച്ഛൻ എടുത്താലേ ഉണ്ണി ഉറങ്ങു... അച്ഛന്റെ പൊന്നുണ്ണി ഒരു ദിവസം അച്ഛൻ ക്ഷീണിച്ച് വന്ന നേരം അവനെ എടുക്കാൻ വയ്യാ എന്നാൽ വാശി കാരണം ഉറക്കാൻ എടുത്തു അവൻ ആണെങ്കിൽ ഉറങ്ങുന്നുമില്ല, സഹി കെട്ട് ഒന്ന് ഉറങ്ങാൻ മോഹിച്ചു ആ അച്ഛൻ ഉണ്ണിയേ നല്ലോണം അങ്ങ് ഉറക്കി കിടത്തി അച്ഛനും ഉറങ്ങി... എന്നാൽ പുലർകാലം ആയിട്ടും പൊന്നുണ്ണി ഉറക്കം വിട്ട് എഴുന്നേറ്റില്ല അവൻ അവസാനമായി ഇന്നലെ എല്ലാം മറന്ന് ഉറങ്ങി ആ അച്ഛൻ ഉറക്കി... ഇന്നിപ്പോ 14 വർഷം ആയിട്ട് ആ അച്ഛൻ രാത്രി ഉറങ്ങാറില്ല സെൻട്രൽ ജയിലിലെ മുറിയിൽ ഉണ്ണിയേ ഓർ...

coldplay

Image
1997 ൽ ലണ്ടനിൽ ബ്രിട്ടീഷ് സംഗീതസംഘം ആയ Coldplay രൂപം കൊള്ളന്നത്. Chris martin ജോണി ബക്ലാൻഡ് എന്നിവർ ചേർന്നു ചെറിയ തുടക്കം. BTS ആയി പാടിയ 'my യൂണിവേഴ്സ്' കോടികണക്കിന് ആൾക്കാർ ആണ് കണ്ടത്.  കേരളത്തിൽ അനവധി ആരാധകർ ഉണ്ട് ഇവർക്ക്, ഫെബ്രുവരി മുംബൈ DY patil സ്റ്റേഡിയം നിറഞ്ഞ പ്രോഗ്രാം ഇവർക്കു മറക്കാൻ ആകില്ല.  2015 ൽ chris martin ഇന്ത്യയിൽ വരുന്നത്, global poverty project ഭാഗമായ ആ വരവിൽ അദ്ദേഹം സ്വച് ഭാരത് പദ്ധതിയുടെ ഭാഗം ആകുകയും ചെയ്തു 2016 ൽ മുംബൈ പരിപാടി  ബോളിവുഡ് താരങ്ങൾ അടക്കം ഒട്ടേറെ vip കൾ പരിപാടിയിൽ പങ്കെടുത്തത്.  മാ തുജേ സലാം AR റഹ്മാൻ sir നോടൊപ്പം പാടി ആണ് chris martin പരിപാടി അവസാനിപ്പിച്ചത്. ഹിം ഫോർ ദി വീക്ക്‌എൻഡ് (Hym for the weekwnd )എന്നാ പാട്ടിന്റെ ചിത്രീകരണം മുംബൈ വസായി വർലി കൊൽക്കത്ത എന്നിവിടങ്ങളിൽ ആണ് ചിത്രീകരിച്ചത്.216 കോടി പേർ കണ്ട ആ വീഡിയോ യൂട്യൂബ് നമ്പർ 1 ആണ്. ടെയ്ലർ സ്വിഫ്റ്റ് ബിയോൺസ് ഒന്നും ഇന്ത്യയിൽ live പരിപാടി അവതരിപ്പിച്ചിട്ടില്ല, എന്നാൽ ജസ്റ്റിൻ ബീബർ, എഡ് ഷീറൻ അലൻ വാക്കർ തുടങ്ങി എല്ലാവരും അടുത്ത കാലത്ത് ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്...

Trinity തൃമൂർത്തി

Image
2025 മുത്തുസ്വാമി ദീക്ഷിതരുടെ 250 ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ സ്മരിക്കാതെ തരമില്ല. 500കൃതികളിൽ കൂടുതലും സംസ്‌കൃതം ആണ് എന്നാണ് എന്നതാണ് മറ്റു മൂർത്തികളിൽ നിന്ന് വിഭിന്നമാക്കുന്നത്. പ്രശസ്ത കർണാടക സംഗീതജ്ഞൻ രാമസ്വാമി ദീക്ഷിതരുടെ പുത്രനാണ് തഞ്ചാവൂരിൽ ജനിച്ച ദീക്ഷിതർ. പിതാവിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച അദ്ദേഹം ചിദംബര യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഗുരുനാഥന്റെ നിർദേശം പ്രകാരം തിരുത്തണി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സുബ്രഹ്മണ്യ ധ്യാനത്തിൽ മുഴുകിയ അദ്ദേഹത്തിന്റെ മുന്നിൽ ദേവൻ മഹാപുരുഷ രൂപത്തിൽ പ്രത്യക്ഷപെട്ട് മധുരം നൽകി വായിൽ ഇട്ട് അപ്രത്യക്ഷനായി എന്നും, ശേഷം അദ്ദേഹത്തിന് സംഗീതകവിത്വം കൈവരിച്ചു എന്നും പറയപ്പെടുന്നത്. ആദ്യ കൃതി "ശ്രീനാരദാദി ഗുരുഗുഹ"രൂപം കൊണ്ടത് അങ്ങനെ ആണെന്നും ആചാര്യന്മാർ പറയുന്നു.വാരാണസി വാസം അദ്ദേഹത്തിന് ഹിന്ദുസ്ഥാനി സംഗീതത്തിൽ അവഗാഹം നേടാൻ അവസരം ആയി എന്നും, ഗംഗ നദിയിൽ നിന്ന് ലഭിച്ചതാണ് വീണ എന്നും പറയുന്നു. വീണ മറ്റു വീണകളിൽ നിന്ന് വ്യത്യസ്തമായി വ്യാളി മുഖം മുകളിലേക്ക് ആണ് നോക്കുന്നത്, സാധാരണ വീണകളിൽ താഴെ നോക്കി ആണ് വ്യാളി രൂപത്തിന്റെ നിൽപ...

പ്രേമസഗീതം

പ്രേമസംഗീതം - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ I ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം. ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി- ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ് മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ് II പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ് ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം? പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ ചൂടാൻ മലരും ഘനമായ്...

Thrissur Pooram

Thrissur Pooram 2025 Today is the Pooram, which Pooram? Thrissur Pooram is known as the Pooram of Poorams. The name itself gives the answer to what is the Pooram of Poorams. The main participants are the Bhagavathi and Shastas who come from Paramekkavu, Thiruvambady, Kanimangalam, Karamukku, Chembukkavu, Lalurkkavu, Choorakottu, Kavu, Neythalakkavu, Ayyanthol, Ayyanthol, and Panamakumpilly, as witnesses. The Poorams, which are part of the Pooram, which is lined up with about 100 elephants, bow down to the Desha Nathan and return. There is nothing special about Vadakkunnathan tomorrow, but the Bhagavathi Shastas complete the Nitya Pooja, Navakam, Panchagavyam, Sree Bhootbali, etc. and then parade on 5 or 7 elephants. Thiruvambadi Bhagavathy is taken out in the morning at the Thrissur Brahmaswam Math after the aratt, the puja, and the children's Vedic chanting. At 11 am, the goddess is taken out in the form of Lord Krishna with a round body. She is taken out with the accompaniment of...

തൃശൂർ പൂരം

Image
തൃശൂർ പൂരം 2025 നാളെയാണ് ആ പൂരം, ഏത് പൂരം? പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂർ പൂരം. പേരിൽ തന്നെയുണ്ട് എന്താണ് പൂരങ്ങളുടെ പൂരമെന്ന് അറിയപ്പെടാൻ ഉള്ള ഉത്തരം. വടക്കുംനാഥൻ സാക്ഷിയായി പാറമേക്കാവ് തിരുവമ്പാടി കണിമംഗലം കാരമുക്ക് ചെമ്പുക്കാവ് ലാലൂർക്കാവ് ചൂരകോട്ട് കാവ് നെയ്തലക്കാവ് അയ്യന്തോൾ അയ്യന്തോൾ പനമുക്കുംപിള്ളി എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഭഗവതിമാരും ശാസ്താക്കന്മാരും ആണ് പ്രധാന പങ്കാളികൾ. ഏകദേശം 100 ആനകൾ അണി നിരക്കുന്ന പൂരത്തിന് ഘടക പൂരങ്ങൾ ദേശ നാഥനെ വണങ്ങി തിരികെ പോകുന്നു. വടക്കുംനാഥൻ നാളെ വിശേഷം ആയി ഒന്നുമില്ല എന്നാൽ ഭഗവതി ശാസ്താക്കന്മാർ നിത്യ പൂജ നവകം പഞ്ചഗവ്യം ശ്രീഭൂതബലി മുതലായവ പൂർത്തിയാക്കി 5അല്ലെങ്കിൽ 7ആനപ്പുറത്ത് എഴുന്നള്ളുന്നു.  തിരുവമ്പാടി ഭഗവതി രാവിലെ തൃശൂർ ബ്രഹ്മസ്വം മഠത്തിൽ ആറാട്ട് ഇറക്കി കുട്ടികളുടെ വേദ ആലാപനം പൂജ എന്നിവക്ക് ശേഷം 11 മണിക്ക് ശ്രീകൃഷ്ണ ഭഗവാന്റെ ഗോളകയുള്ള കോലത്തിൽ ഭഗവതിയെ പാണി കൊട്ടി എഴുന്നള്ളിക്കുന്നു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളി, നായ്ക്കനാൽ എത്തിയാൽ 15ആനകളുമായി പാണ്ടി മേളത്തിന്റെ അകമ്പടിയിൽ വടക്കുംനാഥനെ വണങ്ങുന്നു. 12 ...

UNESCO Memory of World Register

Image
UNESCO World Register  ഋഗ് വേദം ശൈവ ഗുരു അഭിനവഗുപ്ത പാദ ആചര്യർ നൽകിയ കൃതികൾ എന്നിവയുൾപ്പടെ ഇന്ത്യയിൽ നിന്നുള്ള അമൂല്യ സൃഷ്ടികളുടെ കൂട്ടത്തിൽ "ഭഗവത് ഗീത " യും  നാട്യശാസ്ത്രം" കൂടെ ഉൾപ്പെട്ടു. ഇതിന്റെ പ്രാധാന്യം വെബ്സൈറ്റ് പറയുന്നത് -'the world's documentary heritage belongs to all, (it) should be fully preserved and protected for all and, with due recognition of cultural mores and practicalities, should be permanently accessible to all without hindrance.' The project was to create a compendium of documents -manuscripts, oral traditions, audio- visual materials and library and archive holdings -which are of "World significance and outstanding universal value. ഇതാണ് പദ്ധതിയെ പറ്റി വെബ്സൈറ്റ് പറയുന്നത്. 570 എണ്ണം ഇതിനകം സ്ഥാനം പിടിച്ചു ഇതിൽ ഭാരതത്തിന്റെ സംഭാവനകളിൽ ഇനി ഗീതയും ആയി. ഭാരതത്തിലെ ഭീഷമപർവ്വത്തിലെ ഭീഷ്മാദി ബഹുമാനനം എന്ന ഭാഗത്ത് വൈശമ്പായനൻ പറയുന്നു ഗീതാമാനം  600 ശ്ലോകം 20 ഉം കൽപ്പിച്ചു കേശവൻ  57അർജുനൻ ചൊല്ലി  67 സജ്ജയൻ  ധൃതരാഷ്ട്രർ ഒന്നും...

ആര്യഭട്ട

Image
AD അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞനാണ് ആര്യഭടൻ..അദേഹത്തിന്റെ സ്മരണാർത്ഥമാണ് ആര്യഭട്ട എന്ന് പേരിട്ടു 50വർഷം മുൻപ് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം.  അന്ന് ISRO ഐഎസ്ആർഓ ചെയർമാൻ ആയിരുന്നു PROF സതീഷ് ധവാൻ, പ്രധാനമന്ത്രി ഇന്ദിരഗാന്ധി ആണ് പേര് തെരഞ്ഞെടുത്തത്. U R റാവു ആണ് പ്രൊജക്റ്റ്‌ ഡയറക്ടർ 1975 ഏപ്രിൽ 19 നാണ് USSR റോക്കറ്റിൽ വിക്ഷേപിച്ചത്. ഇന്ന് ഇന്ത്യക്ക് എണ്ണം പറഞ്ഞ പ്രൊജക്റ്റ്‌കൾ കൈകാര്യം ചെയ്യുന്നതിനും, ബഹിരകാശ മേഖലയിൽ ആദ്യ 5ൽ സ്ഥാനവും നേടിതന്നത് അന്നത്തെ ദീർഘവീക്ഷണം ഉള്ള മഹാരഥന്മാർ ആണ്  വിക്രം സാരഭായ്, സതീഷ് ധവാൻ ur റാവു എന്നിവരുടെ സംഭാവനകൾ വിലമതിക്കാൻ ആകാത്തത് ആണ്. ഗഗൻയാൻ  ചന്ദ്രയാൻ 4 ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്നിവ അവയിൽ ചിലത് മാത്രം. പാടലിപുത്രയിൽ ജീവിച്ചിരുന്ന ആര്യഭടൻ  ഭൂമി ഉരുണ്ടതാണെന്നും സ്വയം അചുതണ്ടിൽ അത് കറങ്ങുന്നത് കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്ത്രജ്ഞൻ ആര്യഭടൻ ആണ്.  ചന്ദ്രൻ പ്രകാശം പരത്തുന്ന ഗോളം അല്ലെന്നും പകരം സൂര്യപ്രകാശം ആണ് ചന്ദ്രന്റെ ശോഭയ്ക്ക് നിദാനമെന്നും ആദ്യമായ് അഭിപ്രായപ്പെ...

26/11

Image
2008 ൽ നവംബർ 26 ന് കടൽ വഴി 10 പാക്ക് ഭീകരവാദികൾ മുംബൈ മഹാനഗരത്തിൽ നടത്തിയത് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം ആണ്. നാല് ദിവസം പിന്നിട്ട പോരാട്ടം നവംബർ 29 വരെ നീണ്ടു,  166 പേര് കൊല്ലപ്പെട്ടു, 25 വിദേശികൾ ആയിരുന്നു. 18സുരക്ഷ ഉദ്യോഗസ്ഥർ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തു, മലയാളിയായ Major സന്ദീപ് ഉണ്ണികൃഷ്ണൻ മഹാരാഷ്ട്ര ATS തലവൻ ഹേമന്ത് കർക്കരെ എന്നിവർ അതിൽ ഉൾപെടും. 1 ആദ്യ ആക്രമണം ലിയോപോൾ കഫെ രാത്രി വെടിവെപ്പ് രാത്രി 9-30. മാറ്റണം 11 2 താജ് ഹോട്ടൽ  വെടിവെപ്പ് സ്പോടണം 9-40 59 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ 42 മരണം 3 നരിമൻ ഹൌസ് 58 മണിക്കൂർ ഏറ്റുമുട്ടൽ 12 മരണം 4 ഒബ്രോയ് ട്രൈഡന്റ് hotel  42 മണിക്കൂർ ആക്രമണം 34 മരണം  5 CST റെയിൽവേ സ്റ്റേഷൻ ഗ്രനേഡ് ആക്രമണം 108 പേർക്ക് പരിക്ക്, മരണം 60 6മെട്രോ സിനിമ 9 മരണം 10 മണിക്ക്  7 കാമ ആശുപത്രിയിൽ വെടിവെപ്പ് മരണം 17 8 മസ് ഗാവ് ഡോക്ക് യാർഡ് റോഡ് കാർ ബോംബ് മരണം 3 9 വിലെ പാർലെ കാറിൽ സ്പോടനം 2 മരണം 10  ഗിർഗാവ് ചൗപാട്ടി  വെടിവെപ്പ് മരണം 3 10 ഭീകരർ ak 47 ഗ്രനേഡ് rdx 9 ഭീകരരെ വധിച്ചു ഒരാളെ പിടികൂടി വിചാരണക്ക് ശേഷം 2012 ന...

ക്ഷേത്രാരാധന

ക്ഷതങ്ങളിൽ നിന്ന് ത്രാണനം ചെയ്യപ്പെടുന്നു ആ സങ്കേതങ്ങളിൽ അവ ക്ഷേത്രം എന്നറിയപ്പെടുന്നു. ക്ഷേത്രം ജീർണോധാരണം എന്നാൽ പുനർനിർമാണം ആണെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും ധാരണ (അത് മിഥ്യ ധാരണ ആണെന്ന് ആദ്യമേ പറയാം) ഗോപുരനിർമാണം  സ്വർണ താഴികക്കുടം നടപ്പുര വിപുലമായ രീതിയിൽ ആക്കുക തുടങ്ങി അനവധി കാര്യങ്ങൾ കാണാം, ഉത്സവത്തിന് വെടിക്കെട്ട് ആന മേളം സ്വീകരണം സമ്മേളനം എന്ന് വേണ്ട കണ്ട പരിപാടികൾക്ക് ധാരാളം പണം ചിലവഴിക്കും, എന്നാൽ അത് കൊണ്ട് ക്ഷേത്രചൈതന്യം വർധിക്കുമോ? ഇല്ല എന്ന് നിസ്തർക്കം. പിന്നെ എങ്ങനെ എന്നാണ് ചോദ്യം എങ്കിൽ ഉത്തരം നൽകാം തന്ത്ര സമുച്ചയം പറയുന്നു 5പ്രധാന കാര്യങ്ങൾ അതിൽ പ്രധാനമായി  തന്ത്രി ആചാര്യൻ മേൽശാന്തി എന്നിവരുടെ തപശ്ശക്തി, ഉപാസന നിയമം ഉത്സവം അന്നദാനം. ക്ഷേത്രത്തിൽ ചൈതന്യ വർധനവിന് ആദ്ധ്യാത്മിക ആചര്യന്റെ പുഷ്‌പാഞ്‌ജലി വേദ പണ്ഡിതൻ മാരെ കൊണ്ട് മുറജപം മുറഹോമം വാരം ലക്ഷർച്ചന വേദ മന്ത്ര അഭിഷേകം ശ്രീരുദ്ര ധാര എന്നിവയാണ്. എന്നാൽ ചുരുക്കം ക്ഷേത്രത്തിൽ മാത്രമേ ഇവ ആചാരപൂർവം സമർപ്പണം നടക്കുന്നുള്ളൂ എന്നത് വേദനാജനകം ആണ്. അർച്ചകൻ അല്ലെങ്കിൽ മേൽശാന്തി തന്ത്രി എന്നിവർക്ക് യോഗ്യത കൽപ്പിക്കപെട്ടിട...

വിഷു

വിഷുവിനു ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ് കണി കാണാൻ വേണ്ട 'കണികൊന്ന"  എന്നാൽ ഈ കണിക്കൊന്ന ശ്രീകോവിൽ കാണുന്നത് വർഷം ഒരു ദിനം മാത്രം ആണ് അത് മേടം ഒന്നിന് വിഷു ദിനത്തിൽ മാത്രം. സ്വർണഭംഗിയാണ് എങ്കിലും കൊന്നക്ക് പതിത്വം ഉണ്ട്. പൂജപ്പുഷ്പമല്ല കൊന്ന പൂ,  ത്രേതാ യുഗത്തിൽ ശ്രീരാമ ഭഗവാന്റെ കാലത്ത് ബാലിയെ കൊല്ലാൻ സുഗ്രീവനെ അയച്ചു സാക്ഷാൽ ശ്രീരാമ സ്വാമി മറഞ്ഞു നിന്നത് കൊന്ന മരത്തിന്റെ പിന്നിലാണ് എന്നാണ് വിശ്വാസം. ഒളിയമ്പ് എയ്ത് കൊല്ലാൻ കൂട്ട് നിന്ന മരത്തിനു കൊന്ന " മരം എന്ന പേര് വന്നു. കർണികാരം എന്നാണ് കൊന്നപ്പൂവിന്റെ സംസ്‌കൃതം നാമം, ദ്വാപര യുഗത്തിൽ വൃന്ദാവനത്തിൽ ബാലലീലകൾക്കിടെ കണ്ണൻ ചെവിയിൽ ചൂടിയിരുന്നത് കൊന്ന പൂ ആണ് 'കർണയോ കർണികാരം എന്ന് ഭാഗവതം പറയുന്നു. ഇതോടെ ആണ് പതിത്വം മാറിയത്. അങ്ങനെ വിഷുവിനു ചക്ക മാങ്ങ വെള്ളരി എന്നിവക്കൊപ്പം ഓട്ടുരുളിയിൽ കാണിക്കൊന്നക്ക് സ്ഥാനം ലഭിച്ചു