Trinity തൃമൂർത്തി
500കൃതികളിൽ കൂടുതലും സംസ്‌കൃതം ആണ് എന്നാണ് എന്നതാണ് മറ്റു മൂർത്തികളിൽ നിന്ന് വിഭിന്നമാക്കുന്നത്. പ്രശസ്ത കർണാടക സംഗീതജ്ഞൻ രാമസ്വാമി ദീക്ഷിതരുടെ പുത്രനാണ് തഞ്ചാവൂരിൽ ജനിച്ച ദീക്ഷിതർ.
പിതാവിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച അദ്ദേഹം ചിദംബര യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഗുരുനാഥന്റെ നിർദേശം പ്രകാരം തിരുത്തണി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സുബ്രഹ്മണ്യ ധ്യാനത്തിൽ മുഴുകിയ അദ്ദേഹത്തിന്റെ മുന്നിൽ ദേവൻ മഹാപുരുഷ രൂപത്തിൽ പ്രത്യക്ഷപെട്ട് മധുരം നൽകി വായിൽ ഇട്ട് അപ്രത്യക്ഷനായി എന്നും, ശേഷം അദ്ദേഹത്തിന് സംഗീതകവിത്വം കൈവരിച്ചു എന്നും പറയപ്പെടുന്നത്.
ആദ്യ കൃതി "ശ്രീനാരദാദി ഗുരുഗുഹ"രൂപം കൊണ്ടത് അങ്ങനെ ആണെന്നും ആചാര്യന്മാർ പറയുന്നു.വാരാണസി വാസം അദ്ദേഹത്തിന് ഹിന്ദുസ്ഥാനി സംഗീതത്തിൽ അവഗാഹം നേടാൻ അവസരം ആയി എന്നും, ഗംഗ നദിയിൽ നിന്ന് ലഭിച്ചതാണ് വീണ എന്നും പറയുന്നു. വീണ മറ്റു വീണകളിൽ നിന്ന് വ്യത്യസ്തമായി വ്യാളി മുഖം മുകളിലേക്ക് ആണ് നോക്കുന്നത്, സാധാരണ വീണകളിൽ താഴെ നോക്കി ആണ് വ്യാളി രൂപത്തിന്റെ നിൽപ്.
മിയാൻതോടി
ഹമീർകല്യാണി
യമൻകല്യാണിബ്
എന്നീ രാഗങ്ങൾ കർണാടക സംഗീതത്തിന് പരിചയപെടുത്തിയത് ദീക്ഷിതർ ആണെന്ന് പറയുന്നു.
ഹസധ്വനി രാഗത്തിൽ വാതാപി ഗണപതിo" അദ്ദേഹത്തിന്റെ അച്ഛന്റെ സൃഷ്ടി ആണെന്ന് പറയപ്പെടുന്നു.
നവഗ്രഹ കീർത്തനങ്ങൾ
കമലാംബ നവാവരണ കൃതികൾ
തിരുത്തണി കൃതികൾ (10 സുബ്രഹ്മണ്യ സ്തുതികൾ) ഇവയെല്ലാം പ്രസിദ്ധമായവ ആണ്
പഞ്ചഭൂത ക്ഷേത്ര കൃതികൾ
ഗുരുഗുഹ വിഭക്തി കൃതികൾ
ത്യാഗരാജ വിഭക്തി കൃതികൾ
രാമ വിഭക്തി കൃതികൾ
ഇവയെല്ലാം ചിലത് മാത്രം.
അമൃതവർഷിണി രാഗത്തിൽ ആനന്ദാമൃതകർഷിണി... എന്ന് തുടങ്ങുന്ന കൃതിയുടെ സമഷ്ടി ചരണത്തിൽ "സലിലം വർഷയ വർഷയ വർഷയ...." എന്ന് പാടിയപ്പോൾ തരിശ് കിടന്ന ഭൂമിയിൽ മഴ പെയ്തു എന്നും "സലിലം സ്തംഭംയ സ്തംഭംയ സ്തംഭംയ..." എന്ന് പാടിയപ്പോൾ മഴ നിന്നു എന്നതും പ്രസിദ്ധമായ കാര്യം ആണ്.
Comments