Posts

Showing posts from 2023

ലോകകപ്പ് 2023

2023 ക്രിക്കറ്റ്‌ ലോകകപ്പ് സെമി മത്സരങ്ങൾ പൂർണമായി ഇന്ത്യ ആസ്‌ത്രേലിയ ഫൈനൽ 19-11-2023 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും, പത്ത് മത്സരങ്ങളിലും ജയിച്ചു അധികാരികമായി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു, ഇത്തവണ കപ്പ്‌ നമുക്ക് തന്നെ കാരണം എല്ലാ കളിക്കാരും ഫോം ആണ് സെഞ്ച്വറികൾ 50എണ്ണം നേടിയ കോഹ്ലി, വെടിക്കെട്ട്‌ ഓപ്പനർ ക്യാപ്റ്റൻ രോഹിത് ബൗളിങ്ങിൽ ഷമി സിറാജ് ബുമ്ര, ഏറെ പഴികേട്ട wise captain രാഹുൽ ഫീൽഡിങ്ങിൽ രവീന്ദ്ര ജാഡജ അങ്ങനെ എല്ലാം അനുകൂലം IPL കളിച്ച അനുഭവസമ്പത്തിൽ കപ്പ്‌ നമ്മൾ എടുക്കും എടുക്കണം...2019 ൾ സെമിയിൽ തെന്നിമാറിയ കപ്പ്‌ ധോണിക്ക് ഉള്ള സമർപ്പണം ആകട്ടെ. Jaiho 

സുഭാഷിതം

ആചാര്യാത് പാദം ആദത്തെ പാദം ശിഷ്യസ്വമേധയാ പാദം സ്വബ്രഹ്മചാരീഭ്യ: പാദം കലക്രമേണ ച ആപസ്തംബധർമമസൂത്രം ഏത് വിദ്യയും ആദ്യം ഗുരുനാഥനിൽ നിന്നും നാലിൽ ഒന്ന് സ്വമേധയാ, നാലിൽ ഒന്ന് സഹപാഠികൾ നിന്നും കാലക്രമം കൊണ്ട് ബാക്കിയും സമ്പാദിച്ചു പൂർണമാകുന്നു... അർത്ഥപൂർണമാകാൻ ഇതാണ് നല്ല വഴി 

ഓണം

🙏🌹ഏവർക്കും വാമന ജയന്തി ആശംസകൾ🙏🌹 ഭഗവാൻെറ അവതാരമായ വാമനൻ മഹാനായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തി എന്ന കള്ളക്കഥ നാം കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഓണത്തെ സംബന്ധിച്ചുള്ള കഥകളിൽ നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ഈ കള്ളക്കഥയുടെ യാഥാർഥ്യം വെളിപ്പെടുത്തേണ്ടതുണ്ട്. ആരെങ്കിലും ദുരുദ്ദേശത്തോടെ എഴുതി പ്രചരിപ്പിക്കുന്ന കള്ളക്കഥകളല്ല വിശ്വാസത്തിനു നിദാനമാകേണ്ടത്. വേദേതിഹാസപുരാണോപനിഷത്തുക്കളും ശ്രുതികളും സ്മൃതികളും ബ്രാഹ്മണാരണ്യകങ്ങളും അങ്ങിനെയങ്ങിനെ പ്രമാണകൃതികളുടെ ഒരു സഞ്ചയം തന്നെ ആർഷഭാരത സംസ്കാരത്തിലുണ്ട്. പൗരാണിക വിശ്വാസനദിയുടെ പ്രവാഹത്തിലെവിടെയെങ്കിലും വ്യക്തത വേണമെങ്കിൽ ഇതിലേതെങ്കിലും പ്രാമാണിക ഗ്രന്ഥത്തിനെ അടിസ്ഥാനമാക്കി അതിലെ പരാമർശങ്ങൾ എടുക്കുകയാണ് വേണ്ടത്. പ്രാമാണികമല്ലാത്ത കഥകൾ ആരുടെയെങ്കിലും വികലഭാവനയിൽ വിരിഞ്ഞതാകും എന്നത് ഉറപ്പാണ്. പത്തോളം പുരാണങ്ങളിൽ വാമന – മഹാബലി കഥ വരുന്നുണ്ട്. അതുകൂടാതെ ഇതിഹാസമായ മഹാഭാരതത്തിലും അത് വരുന്നുണ്ട്. മലയാളത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട എല്ലാവർക്കും അറിയാവുന്ന ശ്രീ ഭാഗവതം കിളിപ്പാട്ടിലും ആ കഥ വരുന്നുണ്ട്. ഈ പുരാണങ്ങളിലും ഇതിഹാസത...

Oppenheimer

2010 ൽ ഇറങ്ങിയ Inception ആണ് Christopher Nolan എന്ന സംവിധായകനെ ശ്രദ്ധിക്കാൻ ഇടയാക്കിയത്, ശേഷം Interstellar ഇറങ്ങി ഇയാള് ഒരു പ്രത്യേക ജനുസ് ആണല്ലോ എന്ന് അന്ന് ചിന്തിച്ചിരുന്നു ഇപ്പോളിതാ പുതിയ അവതാരം ആയി വന്നിരിക്കുന്നു Oppenheimer എന്ന ചലച്ചിത്രവുമായി.  J Robert Openheimer എന്ന The Father Of The AtomicBomb എന്ന് വിശേഷണം ഉള്ള അമേരിക്കൻ ശാസ്ത്രജ്ഞന്റെ 2005 ൽ ഇറങ്ങിയ biography യെ അടിസ്ഥാനമാക്കി നിർമിച്ച thriller സിനിമ ആണ് - എന്നെ ആകർഷിച്ച വിഷയം അതിൽ ഈ ആറ്റം ബോംബ് കണ്ടെത്തിയ അദ്ദേഹത്തെ ഭഗവത് ഗീത സ്വാധീനിച്ചിരുന്നു എന്ന് വായിച്ചു, ധർമയുദ്ധം ആണ് അതിൽ പകച്ചു നിന്ന അർജുനനെ ഉദ്ധരിച്ച ഭഗവാൻ ശ്രീകൃഷ്ണ പരമാത്മാവിന്റെ ഭാഗം..ഏതായാലും ഗീത ചർച്ചയായത് നമ്മൾ ഗീത കൂടുതൽ വായിക്കാൻ ഇടയാകട്ടെ.. Oppenheimer ഇറങ്ങുന്നത് കാത്തിരിക്കുന്നു  #oppenheimermovie  #bhagavathgeetha  #ChristopherNolan

Unsung Hero Film Review -83

Unsung Hero 83 2021 ഡിസംബർൽ കബീർ ഖാൻ സംവിധാനം ചെയ്ത് 1983 ൽ ഇന്ത്യ ലോകകപ് ക്രിക്കറ്റ് നേടിയ ചരിത്രം പറയുന്ന മികച്ച സിനിമയാണ് 83. സാമ്പത്തികമായി ചിത്രം പരാജയം ആയിരുന്നു എങ്കിലും ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ്. BCCI ഗവാസ്‌കറെ മാറ്റി കപിൽദേവ് നെ ക്യാപ്റ്റൻ ആക്കി - മൊഹിന്ദർ അമർനാഥ് കിർത്തി ആസാദ് മദൻലാൽ സുനിൽവൽസൺ ശ്രീകാന്ത് കിർമാണി സന്ദിപ് പാട്ടിൽ വെങ്‌സർക്കാർ യശ്പാൽ റോജർ ബിന്നി രവിശാസ്ത്രി ബൽവീന്ദർ എന്നിവരുൾപ്പെട്ടതാണ് ലണ്ടൻ ലോകകപ്പിൽ ഇന്ത്യയുടെ താരങ്ങൾ. ആദ്യ മത്സരത്തിൽ വിൻഡീസിനെ 34റൺസിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരം സിംബാബ്‌വെയെ 5വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ആയി, എന്നാൽ മൂന്നാം മത്സരത്തിൽ ആസ്‌ട്രേലിയ 162 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. അടുത്ത കളിയിൽ വിൻഡീസ് കൂടെ ഇന്ത്യയെ തോൽപ്പിച്ചതോടെ തൊട്ടടുത്ത മത്സരത്തിൽ സിംബാബ്‌വെയെ നേരിടുന്ന ഇന്ത്യക്ക് മത്സരം കടുപ്പമുള്ളതായി. (മത്സരത്തിന് മുന്നേ താരങ്ങളുടെ ഭാര്യമാർ ലണ്ടനിൽ വരികയും ജയിക്കാതെ മുന്നോട്ടില്ല  do or die എന്ന അവസ്ഥയിൽ ആത്മവിശ്വാസം നേടാൻ കുടുംബം മുതൽക്കൂട്ടാകും എന്ന പ്രതീക്ഷയിൽ മുന്നോട്ട്.) എന്നാൽ ടോസ് നഷ്ടപ...