SURIGICAL STRIKE
2016 സെപ്തംബർ 18 നാണ് ജമ്മു കാഷ്‌മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി എന്ന സ്ഥലത്തെ ബ്രിഗേഡ് ഹെഡ് ക്വാർട്ടേഴ്‌സ് നാല് തീവ്രവാദികളാൽ ആക്രമിക്കപ്പെടുകയും 19 ധീര ജവാന്മാർക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നത്. ജൂലൈ മാസത്തിൽ ബുർഹാൻ വാനി എന്ന തീവ്രവാദിയെ സൈന്യം വകവരുത്തിയതിന് ശേഷം കശ്മീർ വാലി ആകെ അശാന്തമായിരുന്നു. തീവ്രവാദി ആക്രമണത്തിന് ശേഷം സെപ്തംബർ 19 ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, Chief of Army Staff ദൽബീർ സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. 11ദിവസത്തിന് ശേഷം സെപ്റ്റംബർ28 ന്പ്രതികാര നടപടികൾ ആരംഭിക്കുന്നു-ഇന്ത്യൻ ആർമി POK യിലെ Terrorist Launch Pad ൽ Surgical Strike നടത്തി 150 ഓളം വരുന്ന തീവ്രവാദികളെ വകവരുത്തി എന്ന് പത്ര സമ്മേളനം വിളിച്ചു DGMO Lt Gen രൺബീർസിംഗ് രാജ്യത്തെ അറിയിച്ചു. ശേഷം നടന്നത് ചരിത്രം. BCCI ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു,ബാഡ്മിന്റൺ അസോസിയേഷൻ ഒക്ടോബറിൽ നടത്തേണ്ടുന്ന മത്സരത്തിൽ നിന്ന് പിൻവാങ്ങി അങ്ങനെ അനവധി സംഭവങ്ങൾ. അഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു ഭാരതത്തിന്റെ ചുണക്കുട്ടികൾ നൽകിയ മറു...