ഭഗവാൻ ശ്രീ കൃഷ്ണനും.,ഭക്തിയും
ഭഗവാനെ കുറിച്ച് പറഞ്ഞാലും, വായിച്ചാലും, കേട്ടാലും മതി വരില്ല എന്നുള്ളതിന്റെ ഉത്തമോദാഹരണം ആണ് ലോകത്ത് അങ്ങോളമിങ്ങോളം നടന്ന് വരുന്ന ഭാഗവത സപ്താഹ യജ്ഞങ്ങൾ.
ഭക്തിയെ ഇശ്വരനിലുള്ള പാരാനുശക്തിയാണ് എന്ന് പറയുന്നു. ബ്രഹ്മത്തെ സച്ചിദാനന്ദ സ്വരൂപമായി പറയുന്നു. സുന്ദരമായ വസ്തുവിനോട് പ്രേമം തോന്നുന്നത് മനസിന്റെ സ്വഭാവം ആണ്. ഭഗവാനെ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്നവരുടെ കൂട്ടത്തിൽ ഗോപസ്ത്രീകളുടെ സ്ഥാനം ഏറ്റവും മുന്നിൽ നിൽക്കുന്നു.
ആചാര്യന്മാർ സ്നേഹത്തെ, പ്രേമത്തെ ഭക്തിയുമായി ഉപമിച്ചിരിക്കുന്നത് സ്ത്രീക്ക് തന്റെ ജാരന്റെ നേർക്കുള്ള പ്രേമത്തോടാണ് അതിന് ഭക്തിയോട് സാദൃശം ഉണ്ട്. അവനോട് തോന്നുന്ന പ്രേമം സ്വതസിദ്ധം ആണ്. അവന്റെ രൂപം അഴക്, എന്നിവയിൽ വശീകൃതയായി എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട് ശക്തി വർധിക്കുകയും, എല്ലായ്പ്പോളും കാമുകനെ സ്മരിച്ചു ജീവിക്കുന്നു. ഇതേ അവസ്ഥ എല്ലാ ലക്ഷണങ്ങളോടും കൂടെ ഇശ്വരാഭിമുഖം ആകുമ്പോൾ അതിനെ യഥാർത്ഥ ഭക്തി എന്ന് നമുക്ക് വിളിക്കാം.
ഗോപസ്ത്രീകളുടെ ഭക്തി ഭഗവാനിലുള്ള ഭക്തി മറ്റാർക്കും ഇല്ല, ഭഗവാൻ ശ്രീകൃഷ്ണനിൽ ആകൃഷ്ടരായി എല്ലാം മറന്ന്, എല്ലാത്തിനെയും പരിത്യജിച്ചു ഭഗവാനിൽ പ്രേമത്തെ നൽകി. ഇതാകുന്നു പരമഭക്തന്റെ ലക്ഷണം.
വിവേകാനന്ദ സ്വാമികൾ പറഞ്ഞിട്ടുള്ളത് "രാസപഞ്ചാധ്യായി അല്ലെങ്കിൽ രാസലീല ഭാഗവതത്തിൽ ഇല്ലായിരുന്നു എങ്കിൽ ഭഗവത് ഗീത ലോകത്തിലെ ഉദാത്ത ഗ്രന്ഥമാകുമായിരുന്നു.
ഹേ ഗോപാലക! ഹേ കൃപാജലനിധേ! ഹേ സിന്ധുകന്യാപതെ! ഹേ കംസാന്തകാ! ഹേ ഗജേന്ദ്ര കരുണാപാരീണ! ഹേമാധവാ! ഹേ രാമാനുജാ! ഹേ ജഗത്രയഗുരോ! ഹേ പുണ്ഡരീകാക്ഷ! മാം ഹേ ഗോപീജനനാഥ! പാലയപരം ജനാമിതത്വാo വിനാ.
Comments