ഉറക്കം

ഓമനക്കുട്ടൻ ഗോവിന്ദൻ 
ബാലരാമനെ കൂടെ കൂടാതെ....

ഓമനത്തിങ്കൾ കിടാവോ 
നല്ല കോമള താമര പൂവോ....

ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ
നീലപീലി കണ്ണും പൂട്ടി പൂഞ്ചേലാടലോ...


കണ്ണേ ഉറങ്ങുറങ് 
പൊന്നോമന പൊന്നെ ഉറങ്ങുറങ്....

താമര കണ്ണനുറങ്ങേണം 
കണ്ണും പൂട്ടി ഉറങ്ങേണം...

പൂരം നാളല്ലോ 
പേരെന്താകേണം 
ഓമൽ കാതിൽ ചൊല്ലാം
നാഗം കാക്കും കാവിൽ....


താരാട്ട് പാടിയാലേ ഉറങ്ങാറുള്ളു
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളു
കഥയൊന്ന് കേട്ടാലേ ഉണ്ണാറ്ള്ളു....

എന്നും തന്റെ 2വയസായ ഉണ്ണിയേ പാടി ഉറക്കുന്ന പാട്ടുകൾ ആണ്
അധ്വാനിയായ ആ അച്ഛൻ എടുത്താലേ ഉണ്ണി ഉറങ്ങു... അച്ഛന്റെ പൊന്നുണ്ണി

ഒരു ദിവസം അച്ഛൻ ക്ഷീണിച്ച് വന്ന നേരം അവനെ എടുക്കാൻ വയ്യാ എന്നാൽ വാശി കാരണം ഉറക്കാൻ എടുത്തു അവൻ ആണെങ്കിൽ ഉറങ്ങുന്നുമില്ല, സഹി കെട്ട് ഒന്ന് ഉറങ്ങാൻ മോഹിച്ചു ആ അച്ഛൻ ഉണ്ണിയേ നല്ലോണം അങ്ങ് ഉറക്കി കിടത്തി അച്ഛനും ഉറങ്ങി... എന്നാൽ പുലർകാലം ആയിട്ടും പൊന്നുണ്ണി ഉറക്കം വിട്ട് എഴുന്നേറ്റില്ല അവൻ അവസാനമായി ഇന്നലെ എല്ലാം മറന്ന് ഉറങ്ങി ആ അച്ഛൻ ഉറക്കി...

ഇന്നിപ്പോ 14 വർഷം ആയിട്ട് ആ അച്ഛൻ രാത്രി ഉറങ്ങാറില്ല സെൻട്രൽ ജയിലിലെ മുറിയിൽ ഉണ്ണിയേ ഓർത്ത് നേരം വെളുപ്പിക്കും...


പ്രണാമം ഉണ്ണിയേ 
അച്ഛന്റെ പൊന്നുണ്ണി 

സ്വസ്തി

ഹരീഷ് ആനാംപറമ്പ് 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

പ്രേമസഗീതം