ഏകാദശരുദ്രം

ശ്രീരുദ്രം

കൃഷ്ണയജുർവേദത്തിലെ തൈത്തിരീയസംഹിതയിലെ 24-ാം പ്രശ്നം(അധ്യായം) ആണ് ശ്രീരുദ്രം. രൗദ്രഭാവത്തിലുള്ള മഹാദേവനെ സ്തുതിക്കുന്ന മന്ത്രങ്ങൾ ആണ് ശ്രീരുദ്രത്തിലുള്ളത്. രുദ്രഭഗവാനെ പ്രപഞ്ചത്തിൻ്റെ അന്തരാത്മാവായും സകലചരാചരങ്ങളുടെയും ജീവാവബോധത്തിൻ്റെ കേന്ദ്രമായും ശ്രീരുദ്രത്തിൽ പരാമർശിക്കുന്നു. ഭൂമിയിലെ സകലതിലും - മഴത്തുള്ളി മുതൽ സമുദ്രം വരെയും, നിഷാദൻ മുതൽ മഹായോഗി വരെയും, കല്ല് മുതൽ വനം വരെയും - ശിവൻ്റെ അംശം സങ്കല്പിച്ച് പ്രാർത്ഥിക്കുന്നതാണ് ശ്രീരുദ്രത്തിലെ മന്ത്രങ്ങൾ.

8-ാം അനുവാകത്തിലെ 'നമശ്ശിവായ ച ശിവതരായ ച' എന്ന മന്ത്രം സകലവേദോപനിഷത്തിലും വച്ച് പ്രധാനമായി കണക്കാക്കപ്പെടുന്നു. 

ചമകം

 ഒരു മനുഷ്യനു അനുഭവിക്കാൻ കഴിയുന്ന സകലസൗഖ്യങ്ങളും മനശ്ശാന്തിയും തനിക്കു പ്രദാനം ചെയ്യുന്നതിനായുള്ള പ്രാർത്ഥനയാണ് ചമകം. തത്വത്തിൽ അഗ്നിയോടും വിഷ്ണുവിനോടുമുള്ള പ്രാർത്ഥനയാണെങ്കിലും സാർവ്വത്രികമായി 'നാനാത്വത്തിൽ ഏകത്വം' എന്ന അദ്വൈതദർശനമുൾക്കൊണ്ട് ശ്രീരുദ്രത്തിനോടനുബന്ധിച്ച് ഉള്ള മന്ത്രങ്ങളാണ് യജുർവ്വേദത്തിലെ 26-ാം പ്രശ്നമായ ചമകത്തിലുള്ളത്. 'ച മേ' (എനിക്കായിക്കൊണ്ട്) എന്ന, ഓരോ മാനസികോല്ലാസവും പ്രത്യേകം എനിക്ക് (ഓരോരുത്തർക്കും) നൽകണം എന്ന പ്രാർത്ഥനയാണ് 'ചമകം'.രുദ്രദേവനെ ശമിപ്പിക്കാൻ ശ്രീരുദ്രവും, പ്രീതിപ്പെടുത്താൻ ചമകവും എന്നതാണ് സങ്കല്പം.

മഹാദേവന് നടത്തുന്ന അതിവിശിഷ്ട ചടങ്ങാണ് ഏകാദശ രുദ്രവും വസോർധാരയും, യജുർവേദത്തിലെ "ശ്രീരുദ്രം" മന്ത്രം ജപിച്ചു ജീവത്താക്കിയ ദ്രവ്യ കലശങ്ങൾ മഹാദേവന്റെ ഉച്ചപൂജയ്ക്ക് അഭിഷേകം ചെയ്യുന്ന പദ്ധതി ആണ് ഏകാദശ രുദ്ര ജപം.

എണ്ണ 
പഞ്ചഗവ്യം 
പഞ്ചാമൃതം 
നറുനെയ് 
പാൽ
തൈര്
തേൻ
കരിമ്പിൻ നീര്
ചെറുനാരങ്ങ നീര്
ഇളനീർ
അഷ്ടഗന്ധ ജലം

എന്നീ 11 ദ്രവ്യങ്ങൾ 11 കലശങ്ങളിൽ നിറച്ചു 11 ആചാര്യന്മാർ ദർഭ തൊട്ട് 11 ഉരു "ശ്രീരുദ്രം" മന്ത്രം ജപിക്കുന്നു. 

രാവിലെ 5-30 ന് ആരംഭിക്കുന്ന ജപം ഏകദേശം മൂന്ന് മണിക്കൂർ എടുത്താണ് ആചര്യന്മാർ ജലപാനം പോലും ചെയ്യാതെ ജപിച്ചു ചൈതന്യവത്താക്കുന്നത്. ഇതിൽ പങ്കെടുക്കുക എന്നത് ജന്മാന്തര പുണ്യം എന്ന് പറയുന്നു.
 ജപം നടക്കുന്ന സമയം നെയ് കൊണ്ട് ഹോമവും ഒരുമിച്ചു നടത്തി എല്ലാം കഴിഞ്ഞു വസോർധാര എന്ന ചടങ്ങോട് കൂടി യജ്ഞവേദിയിലെ ചടങ്ങ് പൂർത്തിയാക്കി ഉച്ചപൂജയ്ക്ക് മഹാദേവന് ദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്നു.

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം