പൂരം
പെരുവനം ആറാട്ടുപുഴ പൂരം 1 പൂരം എന്ന് കേട്ടാൽ ആന, മേളം, പഞ്ചവാദ്യം, വെടിക്കെട്ട്, ആഘോഷങ്ങൾ,ഒത്തുചേരൽ - ഇവയാണ് മനസ്സിൽ ഓടിയെത്തുക. ഇക്കൊല്ലത്തെ പെരുവനം പൂരം കുംഭമാസത്തിലെ പുണർതം നക്ഷത്രത്തിൽ അതായത് നാളെ ആണ്.(13-3-2022) പെരുവനത്തെ ഇരട്ടയപ്പൻ പൂരത്തിൽ പങ്കെടുക്കുന്നില്ല- എന്നാൽ പങ്കെടുക്കുന്ന ദേവി ശാസ്താമാരെ വീക്ഷിക്കുന്നു എന്നാണ് കേട്ടിരിക്കുന്നത്. ആദ്യം വരുന്നത് കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ്, ആദ്യത്തെ പൂരം ആറാട്ടുപുഴ ശാസ്താവിന്റെയാണ്- സന്ധ്യയോടെ 7ആനകളുടെ അകമ്പടിയോടെ തെക്കേ നടവഴി കയറി കിഴക്കോട്ട് ദർശനമായി നിൽക്കുന്നു.അതേസമയം ചാത്തക്കുടം ശാസ്താവ് നടവഴിയുടെ കിഴക്കേ അറ്റത്തു സ്ഥാനം പിടിക്കും,അകമ്പടിയായി തൊട്ടിപ്പാൾ ഭഗവതി ഇടത്തെ കൂട്ടും, ഈ സമയം ആറാട്ടുപുഴ ശാസ്താവ് കിഴക്കേ അറ്റത്തു കാത്തുനില്പുണ്ടാകും. മേടംകുളം ശാസ്താവും കല്ലേലി ശാസ്താവും ആറാട്ടുപുഴ ശാസ്താവും ചേർന്ന് പഞ്ചാരി അതി ഗംഭീരം. ചാത്തക്കുടം ശാസ്താവിന് പുറകിലായി അമ്മതിരുവടി പഞ്ചാരിമേളത്തോടെ എഴുന്നള്ളുന്നു - ചാത്തക്കുടം ശാസ്താവും അമ്മതിരുവടിയുടെ വലത്തായി ചേരുന്നു. ചേർപ്പ് ഭഗവതി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മേക്കാവ് വരെ എഴുന്നള്ളി ശേഷം...