Posts

Showing posts from June, 2025

ശിവമാനസ പൂജ

ശിവമാനസപൂജ. രചന: ആദി  ശങ്കരാചാര്യ സ്വാമികൾ.  മനസ്സുകൊണ്ടുള്ള പൂജയാണ് കായികമായ പൂജയേക്കാൾ കൂടുതൽ ശ്രേഷ്ഠം. *ശിവമാനസപൂജ* ആരാധയാമി മണിസന്നിഭമാത്മലിംഗം  മായാപുരീഹൃദയപങ്കജ സന്നിവിഷ്ടം  ശ്രദ്ധാനദീവിമലചിത്തജലാഭിഷേകൈഃ നിത്യം സമാധി കുസുമൈരപുനർഭവായ രത്നൈഃ കല്പിതമാസനം ഹിമജലൈഃ സ്നാനം ച ദിവ്യാംബരം നാനാരത്ന വിഭൂഷിതം മൃഗമദാ മോദാങ്കിതം ചന്ദനം ജാതീ ചമ്പക ബില്വപത്ര രചിതം പുഷ്പം ച ധൂപം തഥാ ദീപം ദേവ ദയാനിധേ പശുപതേ ഹൃദ് കല്പിതം ഗൃഹ്യതാം . സൗവർണ്ണേ നവരത്നഖണ്ഡ രചിതേ പാത്രേ ഘൃതം പായസം ഭക്ഷ്യം പഞ്ചവിധം പയോദധിയുതം രംഭാഫലം പാനകം | ശാകാനാമയുതം ജലം രുചികരം കർപ്പൂരഖണ്ഡോജ്ജ്വലം താംബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു . ഛത്രം ചാമരയോർയ്യുഗം വ്യജനകം ചാദർശകം നിർമ്മലം വീണാഭേരിമൃദംഗ കാഹളകലാഗീതം ച നൃത്യം തഥാ  സാഷ്ടാംഗം പ്രണതിഃ സ്തുതിർബഹുവിധാ ഹ്യേതത് സമസ്തം മയാ സങ്കല്പേന സമർപ്പിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ. ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ  സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവ്വാ ഗിരോ യദ്യത് കർമ്മ കരോമി തത്തദഖിലം ശംഭോ തവാരാ...

ഏകാദശരുദ്രം

ശ്രീരുദ്രം കൃഷ്ണയജുർവേദത്തിലെ തൈത്തിരീയസംഹിതയിലെ 24-ാം പ്രശ്നം(അധ്യായം) ആണ് ശ്രീരുദ്രം. രൗദ്രഭാവത്തിലുള്ള മഹാദേവനെ സ്തുതിക്കുന്ന മന്ത്രങ്ങൾ ആണ് ശ്രീരുദ്രത്തിലുള്ളത്. രുദ്രഭഗവാനെ പ്രപഞ്ചത്തിൻ്റെ അന്തരാത്മാവായും സകലചരാചരങ്ങളുടെയും ജീവാവബോധത്തിൻ്റെ കേന്ദ്രമായും ശ്രീരുദ്രത്തിൽ പരാമർശിക്കുന്നു. ഭൂമിയിലെ സകലതിലും - മഴത്തുള്ളി മുതൽ സമുദ്രം വരെയും, നിഷാദൻ മുതൽ മഹായോഗി വരെയും, കല്ല് മുതൽ വനം വരെയും - ശിവൻ്റെ അംശം സങ്കല്പിച്ച് പ്രാർത്ഥിക്കുന്നതാണ് ശ്രീരുദ്രത്തിലെ മന്ത്രങ്ങൾ. 8-ാം അനുവാകത്തിലെ 'നമശ്ശിവായ ച ശിവതരായ ച' എന്ന മന്ത്രം സകലവേദോപനിഷത്തിലും വച്ച് പ്രധാനമായി കണക്കാക്കപ്പെടുന്നു.  ചമകം  ഒരു മനുഷ്യനു അനുഭവിക്കാൻ കഴിയുന്ന സകലസൗഖ്യങ്ങളും മനശ്ശാന്തിയും തനിക്കു പ്രദാനം ചെയ്യുന്നതിനായുള്ള പ്രാർത്ഥനയാണ് ചമകം. തത്വത്തിൽ അഗ്നിയോടും വിഷ്ണുവിനോടുമുള്ള പ്രാർത്ഥനയാണെങ്കിലും സാർവ്വത്രികമായി 'നാനാത്വത്തിൽ ഏകത്വം' എന്ന അദ്വൈതദർശനമുൾക്കൊണ്ട് ശ്രീരുദ്രത്തിനോടനുബന്ധിച്ച് ഉള്ള മന്ത്രങ്ങളാണ് യജുർവ്വേദത്തിലെ 26-ാം പ്രശ്നമായ ചമകത്തിലുള്ളത്. 'ച മേ' (എനിക്കായിക്കൊണ്ട്) എന്ന, ഓരോ മാനസികോല്ലാസ...

ഉറക്കം

ഓമനക്കുട്ടൻ ഗോവിന്ദൻ  ബാലരാമനെ കൂടെ കൂടാതെ.... ഓമനത്തിങ്കൾ കിടാവോ  നല്ല കോമള താമര പൂവോ.... ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ നീലപീലി കണ്ണും പൂട്ടി പൂഞ്ചേലാടലോ... കണ്ണേ ഉറങ്ങുറങ്  പൊന്നോമന പൊന്നെ ഉറങ്ങുറങ്.... താമര കണ്ണനുറങ്ങേണം  കണ്ണും പൂട്ടി ഉറങ്ങേണം... പൂരം നാളല്ലോ  പേരെന്താകേണം  ഓമൽ കാതിൽ ചൊല്ലാം നാഗം കാക്കും കാവിൽ.... താരാട്ട് പാടിയാലേ ഉറങ്ങാറുള്ളു ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളു കഥയൊന്ന് കേട്ടാലേ ഉണ്ണാറ്ള്ളു.... എന്നും തന്റെ 2വയസായ ഉണ്ണിയേ പാടി ഉറക്കുന്ന പാട്ടുകൾ ആണ് അധ്വാനിയായ ആ അച്ഛൻ എടുത്താലേ ഉണ്ണി ഉറങ്ങു... അച്ഛന്റെ പൊന്നുണ്ണി ഒരു ദിവസം അച്ഛൻ ക്ഷീണിച്ച് വന്ന നേരം അവനെ എടുക്കാൻ വയ്യാ എന്നാൽ വാശി കാരണം ഉറക്കാൻ എടുത്തു അവൻ ആണെങ്കിൽ ഉറങ്ങുന്നുമില്ല, സഹി കെട്ട് ഒന്ന് ഉറങ്ങാൻ മോഹിച്ചു ആ അച്ഛൻ ഉണ്ണിയേ നല്ലോണം അങ്ങ് ഉറക്കി കിടത്തി അച്ഛനും ഉറങ്ങി... എന്നാൽ പുലർകാലം ആയിട്ടും പൊന്നുണ്ണി ഉറക്കം വിട്ട് എഴുന്നേറ്റില്ല അവൻ അവസാനമായി ഇന്നലെ എല്ലാം മറന്ന് ഉറങ്ങി ആ അച്ഛൻ ഉറക്കി... ഇന്നിപ്പോ 14 വർഷം ആയിട്ട് ആ അച്ഛൻ രാത്രി ഉറങ്ങാറില്ല സെൻട്രൽ ജയിലിലെ മുറിയിൽ ഉണ്ണിയേ ഓർ...

coldplay

Image
1997 ൽ ലണ്ടനിൽ ബ്രിട്ടീഷ് സംഗീതസംഘം ആയ Coldplay രൂപം കൊള്ളന്നത്. Chris martin ജോണി ബക്ലാൻഡ് എന്നിവർ ചേർന്നു ചെറിയ തുടക്കം. BTS ആയി പാടിയ 'my യൂണിവേഴ്സ്' കോടികണക്കിന് ആൾക്കാർ ആണ് കണ്ടത്.  കേരളത്തിൽ അനവധി ആരാധകർ ഉണ്ട് ഇവർക്ക്, ഫെബ്രുവരി മുംബൈ DY patil സ്റ്റേഡിയം നിറഞ്ഞ പ്രോഗ്രാം ഇവർക്കു മറക്കാൻ ആകില്ല.  2015 ൽ chris martin ഇന്ത്യയിൽ വരുന്നത്, global poverty project ഭാഗമായ ആ വരവിൽ അദ്ദേഹം സ്വച് ഭാരത് പദ്ധതിയുടെ ഭാഗം ആകുകയും ചെയ്തു 2016 ൽ മുംബൈ പരിപാടി  ബോളിവുഡ് താരങ്ങൾ അടക്കം ഒട്ടേറെ vip കൾ പരിപാടിയിൽ പങ്കെടുത്തത്.  മാ തുജേ സലാം AR റഹ്മാൻ sir നോടൊപ്പം പാടി ആണ് chris martin പരിപാടി അവസാനിപ്പിച്ചത്. ഹിം ഫോർ ദി വീക്ക്‌എൻഡ് (Hym for the weekwnd )എന്നാ പാട്ടിന്റെ ചിത്രീകരണം മുംബൈ വസായി വർലി കൊൽക്കത്ത എന്നിവിടങ്ങളിൽ ആണ് ചിത്രീകരിച്ചത്.216 കോടി പേർ കണ്ട ആ വീഡിയോ യൂട്യൂബ് നമ്പർ 1 ആണ്. ടെയ്ലർ സ്വിഫ്റ്റ് ബിയോൺസ് ഒന്നും ഇന്ത്യയിൽ live പരിപാടി അവതരിപ്പിച്ചിട്ടില്ല, എന്നാൽ ജസ്റ്റിൻ ബീബർ, എഡ് ഷീറൻ അലൻ വാക്കർ തുടങ്ങി എല്ലാവരും അടുത്ത കാലത്ത് ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്...

Trinity തൃമൂർത്തി

Image
2025 മുത്തുസ്വാമി ദീക്ഷിതരുടെ 250 ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ സ്മരിക്കാതെ തരമില്ല. 500കൃതികളിൽ കൂടുതലും സംസ്‌കൃതം ആണ് എന്നാണ് എന്നതാണ് മറ്റു മൂർത്തികളിൽ നിന്ന് വിഭിന്നമാക്കുന്നത്. പ്രശസ്ത കർണാടക സംഗീതജ്ഞൻ രാമസ്വാമി ദീക്ഷിതരുടെ പുത്രനാണ് തഞ്ചാവൂരിൽ ജനിച്ച ദീക്ഷിതർ. പിതാവിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച അദ്ദേഹം ചിദംബര യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഗുരുനാഥന്റെ നിർദേശം പ്രകാരം തിരുത്തണി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സുബ്രഹ്മണ്യ ധ്യാനത്തിൽ മുഴുകിയ അദ്ദേഹത്തിന്റെ മുന്നിൽ ദേവൻ മഹാപുരുഷ രൂപത്തിൽ പ്രത്യക്ഷപെട്ട് മധുരം നൽകി വായിൽ ഇട്ട് അപ്രത്യക്ഷനായി എന്നും, ശേഷം അദ്ദേഹത്തിന് സംഗീതകവിത്വം കൈവരിച്ചു എന്നും പറയപ്പെടുന്നത്. ആദ്യ കൃതി "ശ്രീനാരദാദി ഗുരുഗുഹ"രൂപം കൊണ്ടത് അങ്ങനെ ആണെന്നും ആചാര്യന്മാർ പറയുന്നു.വാരാണസി വാസം അദ്ദേഹത്തിന് ഹിന്ദുസ്ഥാനി സംഗീതത്തിൽ അവഗാഹം നേടാൻ അവസരം ആയി എന്നും, ഗംഗ നദിയിൽ നിന്ന് ലഭിച്ചതാണ് വീണ എന്നും പറയുന്നു. വീണ മറ്റു വീണകളിൽ നിന്ന് വ്യത്യസ്തമായി വ്യാളി മുഖം മുകളിലേക്ക് ആണ് നോക്കുന്നത്, സാധാരണ വീണകളിൽ താഴെ നോക്കി ആണ് വ്യാളി രൂപത്തിന്റെ നിൽപ...