ഉടുപ്പി കൃഷ്ണൻ
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണ നി ബെഗനെ ബറോ... യമുന കല്യാണി രാഗത്തിൽ വ്യാസരായർ കന്നഡയിൽ എഴുതിയ കൃതി, കൃഷ്ണനെ കുറിച്ച് ആദ്യം മനസ്സിൽ ഓടിയെത്തുന്ന ഒരു കൃതി. കൃഷ്ണന്റെ ഓടക്കുഴൽ, കാശി നിന്നുള്ള പട്ട് ധരിച്ച വേഷം ശരീരം അങ്ങനെയെല്ലാം ആണ് വിവരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ മാധ്വാചാര്യർ സ്ഥാപിച്ച ക്ഷേത്രം ആണ് ഉടുപ്പി ശ്രീ കൃഷ്ണ ക്ഷേത്രം. കിഴക്ക് ദർശനം ആയി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം കനകദാസന്റെ ഭക്തിയിൽ പടിഞ്ഞാറ് ദർശനം ആയി എന്ന് പറയുന്നു. കനകന കിണ്ടി അല്ലെങ്കിൽ നവഗ്രഹ കിണ്ടി എന്ന കിളിവാതിലിൽ കൂടെ ആണ് കൃഷ്ണനെ കാണാൻ തൊഴാൻ സാധിക്കുക. 8 അഷ്ട മഠങ്ങൾ ചേർന്ന് ആണ് ക്ഷേത്രഭരണം നടത്തുന്നത്. 2 വർഷം കൂടുമ്പോൾ മാറി മാറി ഇവർ ക്ഷേത്രത്തിൽ കാര്യങ്ങൾ നടത്തുന്നു. മഠങ്ങൾ ഇവയാണ് Pejawar Palimaru Admaru Krishnapura Puttige Shirur Sodhe Kaniyoor എന്നിവയാണ് 8മഠങ്ങൾ ഇപ്പോളത്തെ ഭരണം puttige മഠത്തിൽ ആണ്, Swami sugunendra saraswathi ആണ് അധ്യക്ഷൻ ഉത്സവങ്ങൾ, അന്നദാനം, എന്നിവയെല്ലാം നന്നായി നടത്തുന്ന ക്ഷേത്രത്തിൽ നല്ലൊരു ഗോശാലയും...