കിരാതവപുഷം വന്ദേ.
കേരളത്തിലെ അഷ്ടവൈദ്യ പരമ്പരയിയൽ പ്രസിദ്ധരാണ് തൃശൂർ പഴനിനെല്ലിപ്പുറത്തു തൈക്കാട്ട് മൂസ്സ് - അവരുടെ ഇല്ലത്തെ പരദേവതാ ക്ഷേത്രത്തിൽ കിരാതമൂർത്തി യെ അനവധി വർഷങ്ങളായി ഉപാസിച്ച് വരുന്നു വില്ലാളിവീരനായ അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാള രൂപത്തിൽ അവതാരമെടുത്തു വന്ന് അനുഗ്രഹിച്ച് പാശുപതാസ്ത്രം വരമായി നൽകിയ മഹാദേവനെയാണ് കിരാതമൂർത്തി ഭാവത്തിൽ ആരാധിക്കുന്നത് . കിരാതമൂർത്തി യെ വേട്ടേക്കരൻ രൂപത്തിൽ ആരാധിക്കുന്ന ചുരുക്കംചില ക്ഷേത്രങ്ങളിൽ ഒന്നാണ് തൃശ്ശൂർ തൈക്കാട്ട് മൂസിന്റെ ഇല്ലത്തെ പ്രതിഷ്ഠാ സങ്കല്പം , വേട്ടയ്ക്കൊരു മകൻ അല്ലെങ്കിൽ വേട്ടേക്കരൻ എന്നറിയപ്പെടുന്ന രൗദ്രഭാവത്തിൽ ഉള്ള ദേവൻ ഭക്തരെ രക്ഷിച്ചു അനുഗ്രഹിച്ച് ഇന്നും നിലകൊള്ളുന്നു . എല്ലാവർഷവും നടത്തിവരുന്ന വേട്ടേക്കരൻ പാട്ട് ആണ് പ്രധാന വഴിപാട് 2009 ചിങ്ങമാസത്തിലെ മകം നാളിൽ പരേതനായ അഷ്ടവൈദ്യൻനാരായണൻ മൂസിന്റെ പത്...