Covid-19

ഇന്ന് 6.4.2020 ഇതെഴുതുന്നുമ്പോൾ ആറാട്ടുപുഴ പൂരം കഴിഞ്ഞു ദേവസംഗമദിവസമാകേണ്ടിയിരുന്നതാണ് എന്നാൽ ലോകത്തെ നടുക്കിയ ചൈനയുടെ സംഭാവനയായ കോവിഡ് എന്ന കൊറോണ വൈറസ് 200രാജ്യങ്ങളിൽ പടർന്ന് 60000 ത്തിൽ അധികം പേർ മരിക്കുകയും, പത്തു ലക്ഷത്തിൽ പരം പേരെ ബാധിക്കുകയും ചെയ്തിരിക്കുന്നു.
2020 മാർച്ച് 20വരെ കേരളത്തിൽ കാര്യങ്ങൾ നല്ലപോലെ പോയിരുന്നു എന്നാൽ പെട്ടന്ന് 21നു അന്ന് പ്രദോഷ ദിവസം - തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് വരുന്നു കൊറോണ പശ്ചാത്തലത്തിൽ ആരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുത് തൽസ്ഥിതി 31മാർച്ച് 2020വരെ തുടരണം എന്ന്- കേരള സർക്കാർ lock down പല ജില്ലകളിലും നടപ്പിലാക്കാൻ ആലോചിക്കുകയും 144,അടക്കം ഉപയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു.

നമ്മുടെ ക്ഷേത്രങ്ങളിൽ ദിനം ഗണപതി ഹോമം മൃത്യുഞ്ജയ ഹോമം 5പൂജ നവകം പഞ്ചഗവ്യാഭിഷേകം മൂന്ന് ശീവേലി അങ്ങനെ പൂജാദികൾക്കൊപ്പം ഭക്തരെ നാലമ്പലത്തിന്നകത്തു കയറ്റി ദർശനം അങ്ങനെ ചാക്രികമായി ഓടിയിരുന്ന അവസ്ഥയിൽ നിന്ന് ഭക്തരെ നിയന്ത്രിച്ചു ചടങ്ങുകൾ മാത്രം നടത്തി തിരുനടയടച്ചു പോരേണ്ടി വന്നു.

ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം ആയ janatha curfew 22മാർച്ചിന് ആണ് രാവിലെ 7മുതൽ വൈകിട്ട് 9വരെ ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്ന് സ്വയം തീരുമാനിക്കണം, 23നു കേരളത്തിലെ ചില ജില്ലകൾ lock down ആലോചന, 24മാർച്ചിന് 21ദിവസത്തെ സമ്പൂർണ lock down നടപ്പിൽ വരുത്തി.

പണക്കൊഴുപ്പും മനുഷ്യന്റെ ആർത്തിയും അഹങ്കാരവും ശമിപ്പിക്കാൻ 2018ഓഗസ്റ്റ് 14, 15 ദിവസങ്ങളിൽ പ്രകൃതി കേരളത്തെ പ്രളയത്തിൽ മുക്കി, കുന്നിടിച്ചും,മലകൾ തുരന്നും, തോടുകളും കുളങ്ങളും മൂടി,പുഴകളിൽ മണലൂറ്റി മൂടി ഭൂമിയെ വ്യഭിചരിച്ച മനുഷ്യന് 2019ൽ ഒന്നുടെ ഓർമ്മിപ്പിക്കാൻ പ്രളയം കൊണ്ട് ആറാടിച്ചു.
2020ൽ കൊറോണ എന്ന മഹാമാരിയായി ലോകത്തെ ജനങ്ങളെ തന്റെ വീടുകളിൽ 21ദിവസമെങ്കിലും ഇരിക്കാൻ നിർബന്ധിച്ചു.

ഒരർഥത്തിൽ ഭഗവന്മാരുടെ കാര്യം കഷ്ടത്തിലായിരുന്നു ഇങ്ങനെ സ്വാർഥികളായവരുടെ ദല്ലാൾ ആയി വാഴാൻ ആയിരുന്നു യോഗം എന്നാൽ ഇന്ന് ആ ദേവതാ സ്വരൂപങ്ങൾക്ക് യാതൊരു ഭക്തരുടെ പരാതി -പരിഭവങ്ങൾ കേൾക്കേണ്ട ഇല്ലായ്മകളും വല്ലായ്മകളും ആയി ആരും വരുന്നില്ല അഭയ വരദങ്ങൾ വേണ്ട ഉപഹാരാദികൾ സ്വീകരിച്ചവരെ മാനിക്കേണ്ട - പള്ളിയുണർത്തൽ നിർമാല്യം മാറ്റി പഞ്ചാക്ഷരാദി രുദ്രം പുരുഷസൂക്തം ഭാഗ്യസൂക്തം പുണ്യാഹം സപ്തശുദ്ധി ഇത്യാദി മന്ത്രങ്ങൾ കൊണ്ട് ധാര/അഭിഷേകം -തൈലമോ ക്ഷീരമോ മധു ദധി എല്ലാ ദ്രവ്യങ്ങളും യഥേഷ്ടം, ഉഷപൂജ മുതൽ അഞ്ച് പൂജകൾ ശീവേലി നവകം പഞ്ചവ്യം നിവേദ്യങ്ങൾ ഭഗവാന് വേണ്ടി മാത്രമാകുമ്പോൾ അതിന്റെ സംശുദ്ധി വേറെ,പ്രസന്ന പൂജക്ക് ആചാര്യന് /ശാന്തിക്കാരന് അറിയാവുന്ന മുറക്ക് സൂക്തങ്ങൾ സഹസ്രനാമാദികൾ ഭഗവാന് സമർപ്പിക്കാൻ ഇഷ്ട്ടം പോലെ സമയം കാരണം നടതുറക്കുന്നതും കാത്തു ഭക്ത സഹസ്രം നിൽക്കുന്നില്ല-ഒരുപക്ഷെ ഭഗവന്മാർക്ക് ഭഗവതിമാർക്ക് ആദ്യമായിട്ടായിരിക്കും ഒരു rejuvenation കിട്ടിയത് ഇനിയൊരിക്കൽ കിട്ടാനിടയില്ലാത്തതും.

ക്ഷേത്രങ്ങൾ ക്ഷതങ്ങളിൽ നിന്ന് ത്രാണനം ചെയ്യുകയും energy reservoir കൾ ആണെന്ന് ആചാര്യന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്,അത് ഈ 21 ദിവസത്തെ quarantine നു ശേഷം പൂർവാധികം ശക്തിമത്തായി ഭക്തജനങ്ങളെ അനുഗ്രഹിക്കാൻ തക്ക കേന്ദ്രങ്ങൾ ആയി മാറട്ടെ എന്ന പ്രത്യാശയോടെ ഒരിക്കൽ കൂടി നമ്മൾക്ക് ചിന്തിക്കാൻ അവസരം തന്ന, ഭഗവത് തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 

നാരായണായേതി സമർപ്പയാമി

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം