Posts

Showing posts from February, 2026

മുരുഗന്റെ മൂന്ന് പഴം

വേൽമുരുഗ ഹരോ ഹരാ  ഒരു പഴനിക്കാരനായ പഴം കച്ചവടക്കാരൻ മക്കളില്ലാത്ത ദുഃഖം തീർക്കാൻ എനിക്കൊരു കുഞ്ഞുണ്ടായാൽ മുരുഗ അങ്ങേക്ക് 10,000 പഴം നൽകാമെന്ന് നേർന്നു.. അങ്ങനെ അദേഹത്തിന്റെ ഭാര്യ ഗർഭിണിയായി കുഞ്ഞുണ്ടായി... താമസിയാതെ 10,000 പഴം അദ്ദേഹം മുരുഗന് ഒരു ട്രക്കിൽ പഴം കൊടുത്തയച്ചു.. പോകുന്ന വഴി ഡ്രൈവർ ചായ കുടിക്കാൻ വണ്ടി നിർത്തി ആ നേരം ഒരു സാധു സ്ത്രീ ഒരു കൈകുഞ്ഞുമായി നടന്നു വന്നു വല്ലതും തരാമോ എന്ന് ചോദിച്ചു ഏതായാലും ആ ഡ്രൈവർ 2 പഴം അമ്മയ്ക്കും ഒരെണ്ണം കുഞ്ഞിനുമായി നൽകി വണ്ടി എടുത്ത് പഴനി കൊണ്ട് കൊടുത്തു തിരികെ പോയി, അന്ന് രാത്രി മുരുഗൻ സ്വപ്നത്തിൽ വന്നു പറഞ്ഞു ആ വഴിപാട് ആയ 3 പഴം കിട്ടി കേട്ടോ... മുതലാളി ഞെട്ടി ഡ്രൈവറെ വിളിച്ചു ശാസിച്ചു കാര്യം തിരക്കി അങ്ങനെ അയാൾ പറഞ്ഞു സംഭവിച്ച കാര്യങ്ങൾ.... മുരുഗൻ പഴം വേണ്ടെന്നല്ല പറഞ്ഞത് എന്നാൽ പട്ടിണി കാണാതെ അങ്ങ് കൊണ്ട് കൊടുക്കരുത് എന്നും കൂട്ടി ആണ്