Posts

Showing posts from February, 2025

പുരുഹരിണപുരേശൻ

Image
ഏറ്റുമാനൂർ മഹാദേവൻ ഏറ്റുമാനൂരപ്പനെ ആണ് പുരുഹരിണപുരേശൻ എന്ന് പറഞ്ഞു വരുന്നത്  ആയിരം വർഷത്തെ പഴക്കം ഉണ്ടെന്ന് പറയപ്പെടുന്നു,  കുംഭമാസത്തിലെ ഉത്സവം പ്രസിദ്ധമാണ് അതിൽ എട്ടാം നാൾ ഏഴരപൊന്നാന ദർശനം വിശേഷം ആണ്  ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ശില്പരൂപമാണ് തേക്കിൻ തടിയിൽ തീർത്തു സ്വർണം പൂശിയ വിഗ്രഹങ്ങൾ ആണ് ഇവ, ആനകൾക്കൊപ്പം സ്വർണ പഴകുലയും ഉണ്ടായിരുന്നു. വലിയ ആനകൾക്ക് 2അടിയും ചെറിയ ആനക്ക് ഒരടിയും ആണ് ഉയരം.  എട്ടാം നാളിൽ ആസ്ഥാന മണ്ഡപത്തിൽ ദേവന്റെ തിടമ്പിനൊപ്പം ഏഴരപൊന്നാനയും ദർശനത്തിന് വക്കും. അനിഴം തിരുന്നാൾ നേർന്നു കാർത്തിക തിരുന്നാൾ രാമവർമ മഹാരാജാവ് ആണ് ഇത് സമർപ്പിച്ചത്. വൈക്കത്തപ്പന് നേർന്നിരുന്ന വഴിപാട് കൊണ്ട് പോകുന്ന വഴി ഏറ്റുമാനൂരിൽ പടിഞ്ഞാറെ നടയിൽ ഗോപുരത്തിൽ ഭടന്മാർ വിശ്രമിക്കാൻ ഇരുന്നു -എന്നാൽ പോകാൻ നേരം ആനകളുടെ ദേഹത്ത് ഉഗ്രസർപ്പങ്ങൾ കണ്ടെന്നും പ്രശ്നം വച്ചു നോക്കിയപ്പോൾ അത് ഏറ്റുമാനൂരപ്പന് സമർപ്പിക്കണം എന്ന് കണ്ട് 1769മെയ്‌ മാസം 14 ന് ആനകളെ ഏറ്റുമാനൂർ അപ്പന് നടക്ക് വച്ചു. മറ്റൊരു ഏഴരപ്പൊന്നാന വൈക്കത്തപ്പന് സമർപ്പിക്കാം എന്ന് വിചാരിച്ച രാജാവിനെ സ്വപ്നദർശനം ഉണ്ട...

കശ്മീർ

Image
കശ്മീർ എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം മനസിൽ വരിക ആചാര്യ സ്വാമികളും അഭിനവ ഗുപ്ത പാദരും ആണ്. 2022 ലെ ഞങ്ങളുടെ യാത്ര കശ്മീരിലേക്ക് ആയിരുന്നു, നല്ല 5 ദിന യാത്ര ശ്രീനഗർ പഹൽഗാം ഗുൽമാർഗ് എന്നിവിടങ്ങൾപോയി അതിൽ ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രം പേരിൽ ആചാര്യ സ്വാമികൾ ആണെങ്കിലും ശിവ പ്രതിഷ്ഠ ആണ്. അവിടം സന്ദർശിച്ചു മുഗൾ ഗാർഡൻ കാണാൻ പോയി പൂക്കൾ ഒന്നും കാണാൻ കഴിഞ്ഞില്ല,ഷാലിമാർ bagh ആണ് മുഗൾ ഗാർഡൻ എന്നറിയപ്പെടുന്നത്. 1619 ൽ മുഗൾ രാജാവ് ആയിരുന്ന ജഹംഗിർ ആണ് ഇത് പണി കഴിപ്പിച്ചത് മനോഹരമായ കാഴ്ച തന്നെയാണ് ഇവിടെ. ദാൽ തടാകക്കരയിൽ ശിഖരയിൽ ഒരുനാൾ ഉറങ്ങി നല്ല തണുപ്പ് ആസ്വദിച്ചു വേണം കിടക്കാൻ room എല്ലാം heater വച്ചു ചൂട് ആക്കിയിട്ടുണ്ട്. 2019 ഫെബ്രുവരി 14നാണ് ജമ്മുകശ്മീരിലെ പുൽവാമയിൽ 44CRPF ധീര ജവാന്മാർ രാജ്യത്തിന് ജീവൻ ബലിനൽകിയത്. രാജ്യത്തിൻറെ നെഞ്ചിൽ തറച്ച,വലിയ ഭീകരാക്രമണം നടന്ന പുൽവാമ വഴി പഹൽഗാം ആയിരുന്നു പിന്നീട് പോയ സ്ഥലം. ഹൈവേയിൽ ആക്രമണം നടന്ന സ്ഥലത്ത് ഒരു മിനിറ്റ് വാഹനം നിർത്തി രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ എല്ലാവരെയും സ്മരിച്ചുകൊണ്ടാണ് ഞങ്ങൾ യാത്ര തുടരുന്നത്. ഏറ്റവും സന്തോഷം എന്താണ് എന്ന് വ...