കശ്മീർ



കശ്മീർ എന്ന് കേൾക്കുമ്പോൾ എനിക്ക് ആദ്യം മനസിൽ വരിക ആചാര്യ സ്വാമികളും അഭിനവ ഗുപ്ത പാദരും ആണ്.

2022 ലെ ഞങ്ങളുടെ യാത്ര കശ്മീരിലേക്ക് ആയിരുന്നു, നല്ല 5 ദിന യാത്ര ശ്രീനഗർ പഹൽഗാം ഗുൽമാർഗ് എന്നിവിടങ്ങൾപോയി അതിൽ ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രം പേരിൽ ആചാര്യ സ്വാമികൾ ആണെങ്കിലും ശിവ പ്രതിഷ്ഠ ആണ്. അവിടം സന്ദർശിച്ചു മുഗൾ ഗാർഡൻ കാണാൻ പോയി പൂക്കൾ ഒന്നും കാണാൻ കഴിഞ്ഞില്ല,ഷാലിമാർ bagh ആണ് മുഗൾ ഗാർഡൻ എന്നറിയപ്പെടുന്നത്. 1619 ൽ മുഗൾ രാജാവ് ആയിരുന്ന ജഹംഗിർ ആണ് ഇത് പണി കഴിപ്പിച്ചത് മനോഹരമായ കാഴ്ച തന്നെയാണ് ഇവിടെ.
ദാൽ തടാകക്കരയിൽ ശിഖരയിൽ ഒരുനാൾ ഉറങ്ങി നല്ല തണുപ്പ് ആസ്വദിച്ചു വേണം കിടക്കാൻ room എല്ലാം heater വച്ചു ചൂട് ആക്കിയിട്ടുണ്ട്.

2019 ഫെബ്രുവരി 14നാണ് ജമ്മുകശ്മീരിലെ പുൽവാമയിൽ 44CRPF ധീര ജവാന്മാർ രാജ്യത്തിന് ജീവൻ ബലിനൽകിയത്. രാജ്യത്തിൻറെ നെഞ്ചിൽ തറച്ച,വലിയ ഭീകരാക്രമണം നടന്ന പുൽവാമ വഴി പഹൽഗാം ആയിരുന്നു പിന്നീട് പോയ സ്ഥലം. ഹൈവേയിൽ ആക്രമണം നടന്ന സ്ഥലത്ത് ഒരു മിനിറ്റ് വാഹനം നിർത്തി രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ എല്ലാവരെയും സ്മരിച്ചുകൊണ്ടാണ് ഞങ്ങൾ യാത്ര തുടരുന്നത്.

ഏറ്റവും സന്തോഷം എന്താണ് എന്ന് വച്ചാൽ ഞങ്ങളുടെ ജനിക്കുട്ടിയുടെ രണ്ടാം പിറന്നാൾ ഡിസംബർ 11 ന് ഞങ്ങൾകശ്മീർ വച്ചു ആഘോഷിച്ചു.

മനോഹരമായിരുന്നു 4ദിവസം കാരണം ഭാരതത്തിന്റെ Crown തന്നെയാണ് കശ്മീർ, ടൂറിസം ഇനിയും ഏറെ വളരാൻ ഉണ്ട് ഏതായാലും ചെറിയ യാത്ര ആണെങ്കിലും അത് ഭംഗിയായി അവസാനിച്ചു.


Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം