Honor is our Family Treasure Story of Hill Palace Cochin
കൊച്ചി രാജകുടുംബാംഗങ്ങളുടെ ആപ്ത വാക്യം ആണ് Honor is our family treasure, തിരുവിതാംകൂർ രാജാക്കന്മാരുടേത് "Dharmosmath kuladevatham" എന്നും ആകുന്നു. തൃപ്പുണിത്തുറയും തൃശ്ശൂരും ആസ്ഥാനമായി കൊച്ചി രാജ്യം ഭരിച്ച രാജവംശപരമ്പരയുടെ ലോകത്തിനായി നൽകിയ സംഭാവനകളിൽ ഒന്നാണ് അവരുടെ ആസ്ഥാന മന്ദിരം ആയിരുന്ന തൃപ്പുണിത്തുറ Hill palace. ഇന്നതൊരു അമൂല്യമായ മ്യൂസിയം ആണ്. 1800 കളിൽ പണികഴിപ്പിച്ച മഹാരാജാവിന്റെ ആസ്ഥാനവും ഔദ്യോഗിക വസതിയും ആയിരുന്നു ഹിൽ പാലസ്. 50ഏക്കറിൽ അധികം നിറഞ്ഞു നിൽക്കുന്ന കൊട്ടാരം പുരാവസ്തു വകുപ്പ് ആണ് സംരക്ഷിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ മ്യൂസിയം ആകാനും സാധ്യതയുണ്ട്. 1993 ൽ ഇറങ്ങിയ മണിച്ചിത്രത്താഴ് തന്നെയാണ് എന്നെയും ഹിൽ പാലസിലേക്ക് ആകർഷിച്ചത്, പഞ്ചപാണ്ഡവരിൽ അർജുനൻ കൊളുത്തിയത് എന്ന് വിശ്വസിക്കുന്ന കെടാവിളക്ക് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ആണെന്നും കൊച്ചി രാജാക്കന്മാരുടെ പരദേവത (ഭര) ശ്രീ പൂർണത്രയീശ ക്ഷേത്രം ആണെന്നതും എടുത്ത് പറയേണ്ടുന്ന വസ്തുത ആകുന്നു. കൊട്ടാരത്തിൽ പൂമുഖത്തു നിന്ന് കയറി ചെല്ലുമ്പോൾ ഉള്ള് പൊള്ളയായ വലിയൊരു ആനയാണ് നമ്മെ സ്വീകരിക്കുന്നത്- ഒളിച്...