Honor is our Family Treasure Story of Hill Palace Cochin

കൊച്ചി രാജകുടുംബാംഗങ്ങളുടെ ആപ്ത വാക്യം ആണ് Honor is our family treasure, തിരുവിതാംകൂർ രാജാക്കന്മാരുടേത് "Dharmosmath kuladevatham" എന്നും ആകുന്നു.

തൃപ്പുണിത്തുറയും തൃശ്ശൂരും ആസ്ഥാനമായി കൊച്ചി രാജ്യം ഭരിച്ച രാജവംശപരമ്പരയുടെ ലോകത്തിനായി നൽകിയ സംഭാവനകളിൽ ഒന്നാണ് അവരുടെ ആസ്ഥാന മന്ദിരം ആയിരുന്ന തൃപ്പുണിത്തുറ Hill palace. ഇന്നതൊരു അമൂല്യമായ മ്യൂസിയം ആണ്. 1800 കളിൽ പണികഴിപ്പിച്ച മഹാരാജാവിന്റെ ആസ്ഥാനവും ഔദ്യോഗിക വസതിയും ആയിരുന്നു ഹിൽ പാലസ്.


50ഏക്കറിൽ അധികം നിറഞ്ഞു നിൽക്കുന്ന കൊട്ടാരം പുരാവസ്തു വകുപ്പ് ആണ് സംരക്ഷിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ മ്യൂസിയം ആകാനും സാധ്യതയുണ്ട്. 

1993 ൽ ഇറങ്ങിയ മണിച്ചിത്രത്താഴ് തന്നെയാണ് എന്നെയും ഹിൽ പാലസിലേക്ക് ആകർഷിച്ചത്, പഞ്ചപാണ്ഡവരിൽ അർജുനൻ കൊളുത്തിയത് എന്ന് വിശ്വസിക്കുന്ന കെടാവിളക്ക് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ആണെന്നും കൊച്ചി രാജാക്കന്മാരുടെ പരദേവത (ഭര) ശ്രീ പൂർണത്രയീശ ക്ഷേത്രം ആണെന്നതും എടുത്ത് പറയേണ്ടുന്ന വസ്തുത ആകുന്നു. 

കൊട്ടാരത്തിൽ പൂമുഖത്തു നിന്ന് കയറി ചെല്ലുമ്പോൾ ഉള്ള് പൊള്ളയായ വലിയൊരു ആനയാണ് നമ്മെ സ്വീകരിക്കുന്നത്- ഒളിച്ചു കഴിയാൻ ആണോ ആവൊ അങ്ങനൊരു നിർമിതി, ഏതായാലും തികച്ചും പരിസ്ഥിതി സൗഹാർദമായി 150 വർഷത്തോളം മുന്നേ നിർമിച്ച കൊട്ടാരത്തിൽ ജല സ്രോതസായി രണ്ടു കുളങ്ങൾ ഉള്ളത് ഏറ്റവും ആകർഷണീയം തന്നെ.

മ്യൂസിയം കടന്നു ചെന്നാൽ 14 -)0 നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടിട്ടുള്ള തിരുവിതാംകൂറിലെ ഏനാദിമംഗലം ക്ഷേത്രത്തിലെ രാമായണം കൊത്തി.വച്ചിട്ടുള്ള മണ്ഡപം എന്നെ ഏറ്റവും ആകർഷിച്ച ഒരു നിർമിതിയാണ്.

രാജകുടുംബാംഗങ്ങളുടെ പെയിന്റിംഗ്, അവർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, പത്രങ്ങൾ, എന്ന് വേണ്ട കഞ്ഞി കുടിക്കാൻ സ്വർണം കൊണ്ട് നിർമിച്ച പ്ലാവില- കഞ്ചിക്കോപ്പ എന്നിവ പോർട്ടുഗീസുകാർ നൽകിയ രത്നം പതിച്ച രാജാക്കന്മാരുടെ കിരീടത്തോടൊപ്പം അമൂല്യമായി സൂക്ഷിച്ചിരിക്കുന്നു.എന്നാൽ കിരീടം ധരിക്കാതെയാണ് ഭരണം നടത്തിയിട്ടുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്.

ജൂതന്മാരുടെ ഹീബ്രു ഭാഷയിൽ എഴുതിയ 'തോറ' എന്ന ഗ്രന്ഥം ഇവിടെയുള്ള അമൂല്യ വസ്തുക്കളിൽ ഒന്നാണ്. ശ്രീമത് ഭാഗവതവും, രാമായണവും(കിളിപ്പാട്ട്) അടക്കം താളിയോലകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വർണത്തിലും വെള്ളിയിലും തീർത്ത വിഗ്രഹങ്ങൾ, ഓട് കൊണ്ട് നിർമിച്ച അനേകം ഉരുപ്പടികൾ, വാൾ, പലതരം പല്ലക്കുകൾ, രഥം അങ്ങനെ മ്യൂസിയം അനവധി വസ്തുക്കളാൽ സമ്പന്നമാണ്.

രാജാവിന്റെ സിംഹാസനം, അദ്ദേഹത്തിന്റെ ക്യാബിനറ്റ് അവിടെ വച്ച് കൊച്ചി രാജ്യം 1949 ൽ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിനും വി കെ മേനോനും ആയി ഉടമ്പടിയിൽ ഒപ്പു വച്ചത് എല്ലാം ചരിത്രത്തിന്റെ ഏടുകളിൽ കൊട്ടാരത്തെ ഔന്നത്യത്തിൽ എത്തിക്കുന്നു.

നല്ലൊരു പൂന്തോട്ടവും, എട്ടുകെട്ടും മാൻപാർക്ക് (deer park) തേവാരപ്പുരയും കണ്ട് ചരിത്രത്തെ പഠിക്കുന്ന ഏതൊരു ജിജ്ഞാസുവിനും ഹിൽ പാലസ് നവ്യമായ അനുഭൂതിയാണ് നൽകുക.

Honor is our family treasure

ഹരീഷ് ആനാംപറമ്പ് 



Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം