മനുസ്മൃതി
മനുസ്മൃതി... അറിയേണ്ടതും പലരെയും അറിയിക്കേണ്ടതും "ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്ന തുമ്പും വാലുമില്ലാത്ത ഒരുവരി ശ്ലോകവുമായി മനുസ്മൃതി കത്തിക്കാനും അതിനെതിരെ ജനവികാരം തിരിച്ചുവിടാനും വളരെ വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ പടയൊരുക്കം നടന്നിരുന്നു ഇന്നും അതിന്‍റെ ചില അലയൊലികള്‍ അങ്ങ് ഡല്‍ഹിയിലും മറ്റും കേള്‍ക്കുന്നുണ്ട് അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവെക്കാനുള്ള ശ്രമമാണിവിടെ.... "പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്നാണ് നേരത്തെ എഴുതിയ വാലിന്‍റെ പൂര്‍ണ്ണരൂപം മനു എന്ന നിയമജ്ഞന്‍ പതിനെട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു് (മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു് ഇദ്ദേഹമെന്ന്ഐതിഹ്യം ) അന്നത്തെ പീനല്‍ കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില്‍ എഴുതിവെച്ചതാണിതു്. "ഒരു പെണ്‍കുട്ടി തന്‍റെ കൌമാരത്തില്‍ പിതാവിനാല്‍ സംരക്ഷിക്കപ്പെടണം" "സ്വന്തം ഭര്‍ത്താവാണ് യൌവനത്തില്‍ അവള്‍ക്ക് തുണയാകേണ്ടത്" "അവളുടെ വാര്‍ദ്ധക്യത്തില്‍ സ്വന്തം മകനോ അഥ...