അതിരുദ്രം
യജുർ വേദത്തിലേ ശ്രീരുദ്രം മന്ത്രം ജപിച്ചു കലശങ്ങൾ മഹാദേവന് അഭിഷേകം ചെയ്യുന്നതാണ് മഹാരുദ്രയജ്ഞത്തിന്റെ ചടങ്ങ്.
11 വെള്ളികുടങ്ങളിൽ എണ്ണ പഞ്ചഗവ്യം പഞ്ചാമൃതം നെയ് പാൽ തൈര് തേൻ കരിമ്പിൻ നീര് ചെറുനാരങ്ങ നീര് ഇളനീർ അഷ്ടഗന്ധജലം എന്നീ ദ്രവ്യങ്ങൾ നിറച്ചു 11ആചര്യൻമാർ ദർഭ തൊട്ട് ബന്ധിച്ചു 11ഉരു രുദ്രം ജപിക്കും. ഈ കലശങ്ങൾ മഹാദേവന് അഭിഷേകം ചെയ്യും, ഓരോ കലശം കഴിഞ്ഞാൽ നേദ്യം പൂജ ഉണ്ടാകും.
11ദിവസം ഇത് തുടരുന്നത് മഹാരുദ്ര യജ്ഞമാണ്, 11ആയി 121 ആചാര്യന്മാർ 11ദിവസം നടത്തുന്ന ചടങ്ങാണ് അതിരുദ്ര യജ്ഞം. ഒരു അതിരുദ്രം കഴിഞ്ഞാൽ 11വർഷം മഹാരുദ്രം പന്ത്രാണ്ടം വർഷം വീണ്ടും അതിരുദ്രം.
മമ്മിയൂരിൽ 1997 അതിരുദ്രം 2009 ൽ വീണ്ടും അതിരുദ്രം, 2021 ൽ മൂന്നാം അതിരുദ്രം നടന്നു.
കേരളത്തിൽ മമ്മിയൂർ പെരുന്തട്ട തളി അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ അതിരുദ്രം നടന്ന സ്ഥലങ്ങൾ ആണ്
മഹാദേവന്റെ ഏറ്റവും വിശേഷ മന്ത്രം ആണ് ശ്രീരുദ്രം ചമകം
#athirudram
#sreerudram
#mammiyoor
#perunthatta
#maharudram
Comments