Posts

പ്രത്യാഘാതം മേഘം എന്നതിന്റെ ഘ

35 സീറ്റ് ആണ് 2026 ൽ LDF നേടിയത് 99ൽ നിന്ന്  ആശ സമരം അവരെ പരിഹസിച്ചതിന് കയ്യും കണക്കും ഇല്ല  സകല മന്ത്രിമാരും തോറ്റു മഞ്ഞ കുറ്റി നാട്ടിയത് ചില്ലറ അല്ല  നവിൻ ബാബുവിനെ കൊന്നതാണ്  ഉദയസൂര്യൻ ക്യാപ്റ്റൻ  മേജർ കപ്പിത്താൻ  അത് വീട്ടിൽ പോയി ചോദിച്ചാൽ മതി വോട്ട് പോയ വഴികൾ  കരുവന്നൂർ ബാങ്ക് അത് പരിശോധിക്കാൻ മെച്ചപ്പെട്ട പാർട്ടി പരിശോധനനവകേരള ബസ് കണ്ണൂർ എത്തിയ നേരം നാല് സീറ്റ്‌ പോയി രക്ഷാ പ്രവർത്തനം  സിസ്റ്റം പ്രശ്നം  അയ്യപ്പ സംഗമം  ശബരിമല സ്വർണ കൊള്ളാ പയ്യന്നൂർ തളിപ്പറമ്പ് അമ്പലപ്പുഴ പോയി 

തിരുമല തിരുപ്പതി ദേവസ്ഥാനം

Image
വെങ്കടടെശ്വര ക്ഷേത്രത്തിൽ ആണ് സാക്ഷാൽ തിരുപ്പതി ക്ഷേത്രത്തിൽ മഹാവിഷ്ണു അവതാരമായ വെങ്കട്ടെശ്വര സ്വാമിയാണ് തിരുമലയിലെ പ്രതിഷ്ഠ. കലിയുഗ വൈകുണ്ഡമെന്ന് കൂടെ ഇവിടം അറിയപ്പെശ്രീവരി ടുന്നു, ഗോവിന്ദൻ ബാലാജി ശ്രീനിവാസൻ എന്നൊക്കെ ഭഗവാൻ അറിയപ്പെടുന്നു. ആന്ധ്ര സർക്കാരിന്റെ കീഴിൽ TTD എന്ന തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന ട്രസ്റ്റ്‌ ആണ് എല്ലാം നോക്കി നടത്തുന്നത്. പ്രധാന ഉത്സവങ്ങൾ ശ്രീവരി ബ്രഹ്മോത്സവം സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ  വൈകുണ്ഡ ഏകാദശി അന്നാണ് വൈകുണ്ഡ ദ്വാരം തുറക്കുന്നത്. ശേഷചലം മലകളുടെ ഭാഗമായ തിരുമല 7മടക്കുകളോടെ ആദി ശേഷനായി സങ്കൽപ്പിക്കുന്നു, 7 മടക്കിൽ സ്വാമി പുഷ്ക്കരണിക്ക് സമീപം ആണ് ക്ഷേത്രം. ഏകദേശം 26.75 km X2 ആണ് ഈ പ്രദേശം. തോടാമൻ ആണ് ക്ഷേത്രം പണിതത് എന്നാൽ ചോളന്മാർ പണ്ഡിയന്മാർ വിജയനഗര രാജാക്കൾ എല്ലാവരും തന്നതായ സംഭാവന ചെയ്തു, ശ്രീകോവിലിൽ നിൽക്കുന്ന രൂപത്തിൽ കിഴക്ക് ദർശനമായി ഭഗവാൻ കുടി കൊള്ളുന്നു.  ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ആണ് തിരുപ്പതി. ദിവസവും ഏകദേശം 60,000പേര് വിശേഷ ദിവസം 1,00,000 പേര് ദർശനം നടത്തുന്നു. സംഘ കാലഘട്ടത്തിലെ ചി...

ലബനൻ

Image
2013 ൽ 2750 ടൺ അമോണിയം നൈട്രെറ്റ് നിറച്ച കപ്പൽ ജോർജിയ നിന്ന് മൊസാംബിക്കിലേക്ക് യാത്ര തുടങ്ങുന്നു, പോകുന്ന വഴി കപ്പലിൽ മെസ്സേജ് വന്നു ലേബനോൻ തലസ്ഥാനം ആയ ബെയറൂട്ട് തുറമുഖത്ത് നിന്ന് അല്പം ചരക്ക് കൂടെ നിറച്ചു വേണം സുയസ് കനാല് തണ്ടാൻ, അങ്ങനെ ചെന്നു  എന്നാൽ ഉദ്ദേശിച്ച ചരക്ക് ലഭിക്കാതെ വരികയും വാടക നിരക്ക് ഉയരുകയും ചെയ്തു.... അവസാനം ചരക്ക് ഇല്ലാതെ വരികയും  പണം നൽകാതെ പോകാൻ തുറമുഖഅധികാരികൾ സമ്മതിക്കാതെ ഇരിക്കയും ചെയ്തു ലബനനിൽ ബേറൂട്ട് തുറമുഖത്ത് നങ്കൂരമിട്ട കപ്പൽ അനവധി മാസം അല്ല വർഷം അവിടെ കിടക്കേണ്ടി വന്നു. കേസ് നടത്തി അവസാനം മുതലാളി കപ്പൽ ഉപേക്ഷിച്ചു.2018 ൽ കപ്പലിൽ വെള്ളം കയറാൻ തുടങ്ങിഅങ്ങനെ അവസാനം കോടതി പറഞ്ഞിട്ട് അവിടത്തെ ware house ൽ കയറ്റി ഇട്ടു താമസിയാതെ കപ്പൽ മുങ്ങി. 2020 ഓഗസ്റ്റ് 5വൈകിട്ടു 5-30 12 നമ്പർ warehouse ൽ തീ പിടിത്തം ഉണ്ടാകയും ബേറൂട്ടിനെ മാത്രം അല്ല ലോകത്തെ നടുക്കിയ സ്ഫോടനം ആണ് അവിടെ ഉണ്ടായത്. അതിന്റ രൂക്ഷത അത്ര ആയിരുന്നു. ആറ്റം ബോംബ് സ്ഫോടനം നടന്ന ശേഷം അത്ര വലിയ സ്ഫോടനം നടന്നിട്ടില്ല, തുറമുഖം തകർന്ന് തരിപ്പണം ആയി, 3,00,000 ആളുകളുടെ താമസസ്ഥലം തകർന്നു, അ...

BTS

BTS ലോകത്ത് ഏറ്റവും സ്വാധീനമുള്ള സംഗീത ഗ്രൂപ്പിൽ ഒന്നാണ് BTS, ദക്ഷിണ കൊറിയയിൽ നിർബന്ധിത സൈനിക സേവനത്തിനു ശേഷം ഉള്ള ഇവരുടെ തിരിച്ചു വരവ് ആഘോഷം ആക്കി ആരാധകർ. 2013 ൽ സ്ഥാപിതമായ സംഗീത ഗ്രൂപ്പ്‌ ആണ് BTS, 7പേരിൽ ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകൾ ആണ് ഉള്ളത് അതനുസരിച്ചു അവർക്ക് ബാൻഡിൽ റോളും ഉണ്ട്. അവരുടെ ആരാധകരെ bts ആർമി എന്ന് വിളിക്കുന്നു, അവരുമായുള്ള ആത്മബന്ധം അഗാധമാണ് ബിയോണ്ട് ദി സ്റ്റോറി 10 ഇയർ റെക്കോർഡ് of BTS എന്നാ പുസ്തകം ഒരുപാട് സഹായിക്കും,  2020 ൽ dynamite പുറത്തിറങ്ങി കോടികണക്കിന് ആരാധകരെ നേടിയ ആൽബം ആണ് ഇത്,  നാല് വർഷത്തെ ഇടവേളക്ക് ശേഷം BTS തിരികെ വരുന്നു ദക്ഷിണ കൊറിയൻ തലസ്ഥാനം ആയ സോളിൽ അവർ കഴിഞ്ഞ ദിവസം തിരികൊളുത്തി 190 രാജ്യങ്ങളിൽ live telecast ചെയ്ത ആ പരിപാടി അവരുടെ ടോകിയോ മുതൽ ലോസൻജൽസ് വരെയുള്ള 82 വേദികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കൽ ആയിരുന്നു.... BTS ഇന്ന് ചെലുത്തുന്ന സ്വാധീനം ചെറുതല്ല

മുരുഗന്റെ മൂന്ന് പഴം

വേൽമുരുഗ ഹരോ ഹരാ  ഒരു പഴനിക്കാരനായ പഴം കച്ചവടക്കാരൻ മക്കളില്ലാത്ത ദുഃഖം തീർക്കാൻ എനിക്കൊരു കുഞ്ഞുണ്ടായാൽ മുരുഗ അങ്ങേക്ക് 10,000 പഴം നൽകാമെന്ന് നേർന്നു.. അങ്ങനെ അദേഹത്തിന്റെ ഭാര്യ ഗർഭിണിയായി കുഞ്ഞുണ്ടായി... താമസിയാതെ 10,000 പഴം അദ്ദേഹം മുരുഗന് ഒരു ട്രക്കിൽ പഴം കൊടുത്തയച്ചു.. പോകുന്ന വഴി ഡ്രൈവർ ചായ കുടിക്കാൻ വണ്ടി നിർത്തി ആ നേരം ഒരു സാധു സ്ത്രീ ഒരു കൈകുഞ്ഞുമായി നടന്നു വന്നു വല്ലതും തരാമോ എന്ന് ചോദിച്ചു ഏതായാലും ആ ഡ്രൈവർ 2 പഴം അമ്മയ്ക്കും ഒരെണ്ണം കുഞ്ഞിനുമായി നൽകി വണ്ടി എടുത്ത് പഴനി കൊണ്ട് കൊടുത്തു തിരികെ പോയി, അന്ന് രാത്രി മുരുഗൻ സ്വപ്നത്തിൽ വന്നു പറഞ്ഞു ആ വഴിപാട് ആയ 3 പഴം കിട്ടി കേട്ടോ... മുതലാളി ഞെട്ടി ഡ്രൈവറെ വിളിച്ചു ശാസിച്ചു കാര്യം തിരക്കി അങ്ങനെ അയാൾ പറഞ്ഞു സംഭവിച്ച കാര്യങ്ങൾ.... മുരുഗൻ പഴം വേണ്ടെന്നല്ല പറഞ്ഞത് എന്നാൽ പട്ടിണി കാണാതെ അങ്ങ് കൊണ്ട് കൊടുക്കരുത് എന്നും കൂട്ടി ആണ് 

കാശി വാരാണസി ബനാറസ്

Image
5ദിവസത്തെ യാത്ര 11-12-2025 ന് രാവിലെ കൊച്ചിയിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റിൽ തുടങ്ങുകയാണ്, നേരെ ബാംഗ്ലൂർ എയർപോർട്ടിൽ 2 മണിക്കൂർ lay over പിന്നെ വാരാണസി കാശി ബാനാരസ് അവിടെ Lal Bahadur Sasthri International Airport ൽ ഉച്ചയോടെ എത്തി, ഭക്ഷണം കഴിച്ചു Manor എന്ന ഹോട്ടൽ 2004 റൂമിൽ check in ചെയ്തു. വൈകുന്നേരം  കാലഭൈരവ   ക്ഷേത്രത്തിൽ   കാശിയിൽ കാശിയുടെ കാവൽക്കാരൻ ആണ്, ആര് കാശിയിൽ തങ്ങണം എന്ന് തീരുമാനിക്കുന്നത് കാലഭൈരവൻ ആണ് എന്നാണ് വിശ്വാസം. വിശ്വേശ്വര് ganj എന്ന പ്രദേശത്താണ് ഈ ക്ഷേത്രം. കാലഭൈരവ അഷ്ടകം എന്ന കൃതി ജഗത് ഗുരു ആദി ശങ്കരാചാര്യർ രചിച്ചത് ആണ്. സാക്ഷാൽ കാശി കാലഭൈരവനെ സ്തുതിക്കുന്നു ഇതിൽ. കാശികാ പുരാധിനാഥ കാലഭൈരവം ഭജേ... കാശിയുടെ കാവൽക്കാരനെ തൊഴുതു പിന്നെ പോകുന്നത് സാക്ഷാൽ മഹാദേവന്റെ സവിധത്തിലേക്ക് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം ആണ് കാശി വിശ്വനാഥ ക്ഷേത്രം- കാശിയിൽ ബനാരസിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ. പുണ്യ ഗംഗ നദിയുടെ പടിഞ്ഞാറെ കരയിൽ സ്ഥിതി ചെയ്യുന്ന ദ്വാദശ ജ്യോതിർ ലിംഗങ്ങളിൽ പ്രമുഖ സ്ഥാനമുള്ള മഹാക്ഷേത്രം ആണ് കാശി. വിശ്വേശ്വരൻ എന്നാണ് അറിയപ്പെടുന്നത്, മരണ...

ശ്രീരാമജയം

Image
ശ്രീരാമജയം ജാനകി ജീവന സ്മരണം ജയ ജയ രാമ രാമ  2024 ജനുവരി 22 ന് ആണ് അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടന്നത്, രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ 7000 വരുന്ന വീശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആയിരുന്നു. 70ഏക്കറിൽ 2.7ഏക്കർ വ്യാപിച്ചു കിടക്കുന്ന തരത്തിൽ ആണ് ക്ഷേത്രനിർമാണം. പറമ്പരാകൃത ശൈലിയിൽ നിർമിച്ച രാമ ക്ഷേത്രം ലോകപ്രശസ്തമായി കഴിഞ്ഞിരിക്കുന്നു. മൂന്ന് നിലകളിൽ 392 തൂണുകളും 44വാതിലുകളും ഉൾപ്പടെ വാസ്തു ശില്പ ശാസ്ത്ര പ്രകാരം നിർമിച്ച ക്ഷേത്രത്തിൽ ബാലഭാവത്തിൽ വസിക്കുന്ന രാമൻ ആണ് പ്രതിഷ്ഠ.നെറ്റിയിൽ സൂര്യരശ്മികൾ പതിക്കുന്ന നിലയിൽ ആണ് പ്രതിഷ്ഠ നിർവഹിച്ചിരിക്കുന്നത്. ഇരുമ്പ് ഉരുക്ക് ഒന്നും ഉപയോഗിക്കാതെ പൂർണമായും കല്ലുകളിൽ നിർമിച്ച ക്ഷേത്രം -ഓരോ കല്ലിലും  ശ്രീറാം എന്ന് എഴുതിയിരിക്കുന്നു. രാജസ്ഥാൻ നിന്നുള്ള ബൻസി പഹർപുർ കല്ലുകൾ (15 ലക്ഷം ക്യുബിക് അടിയുള്ള) ഉപയോഗിച്ച് ആണ് നിർമിതി. 2019 നവംബർ 9ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2020 ല് പണി തുടങ്ങിയ ക്ഷേത്രം ലോകാത്ഭുതങ്ങളിൽ ഒന്നാകുമെന്ന് സംശയം ഇല്ല. അയോദ്ധ്യ രാമക്ഷേത്രം നിർമ്മാണം പൂർത്തിയാക്കി ധ്വജ ആരോഹ...

ചിദംബരം ക്ഷേത്രം

Image
ചിദംബരം ദർശനം മോക്ഷഹേതുകം ആണ്-ചിൻമയം ആയ ആകാശം എന്നാണ് അർത്ഥം. പഞ്ചഭൂതാത്മകം ആണ് പ്രപഞ്ചം അഞ്ച് ലിംഗങ്ങൾ പ്രതിഷ്ഠ ഉള്ള പ്രധാന സ്ഥലങ്ങൾ കാഞ്ചിപുരത്ത് പൃഥ്വി  ജംബുകേശ്വരത്ത് ജലലിംഗവും  കാളഹസ്തിയിൽ വായുലിംഗവും ചിദംബരത്ത് ആകാശലിംഗവും. ആകാശത്തിന് ശബ്ദം എന്ന് ഗുണം, നടരാജ നൃത്തത്തിൽ ഉടുക്ക് താളത്തിന് അനുസരിച്ചു കൊട്ടുക ഉണ്ടായി ആ സമയത്ത് ധ്വാനിച്ചവ ആണ് ആ ഇ ഉൺ മുതലായ പതിനാല് സൂത്രങ്ങൾ മാഹേശ്വര സൂത്രങ്ങൾ ആണ് വ്യകരണത്തിന്റെ അടിസ്ഥാനം. യാതൊന്നും ഇല്ലാത്ത ഒഴിഞ്ഞ ദേശം ആണ് ആകാശം അത് എങ്ങനെ ലിംഗമായി തീരുന്നു എന്ന് ചോദിച്ചാൽ അതാണ് ചിദംബര രഹസ്യം.   ചേരമാൻ പെരുമാൾ ഇവിടെ വസിച്ചു നടരാജ പൂജ നടത്തിയിരുന്നു എന്ന് പറയുന്നു. തെക്കോട്ടു നോക്കി നടരാജനും കിഴക്ക് നോക്കി രംഗരാജനും, ബ്രഹ്‌മാവ് ചണ്ഡികേശ്വരൻ ആയി പ്രതിഷ്ഠ നടത്തിയിരിക്കുന്നു. സന്നിധിയിൽ ചെല്ലാൻ 5പടികൾ കടക്കണം പഞ്ചാക്ഷര പടികൾ എന്ന് പറയുന്നു. പഞ്ചാക്ഷര മന്ത്രം ജപിച്ചാൽ സാധിക്കാത്ത കാര്യങ്ങൾ ഇല്ലെന്ന് പറയാം. നടരാജൻ തെക്കോട്ടു നോക്കിയും ഇടയ്ക്ക് രംഗരാജൻ എന്നാ വിഷ്ണുവും കിഴക്കൊട്ട് നോക്കി ഇരിക്കുന്നു. ഒരുകാലത്തു അയ്യപ്പ ദീക്ഷിതർ ...