ലബനൻ

2013 ൽ 2750 ടൺ അമോണിയം നൈട്രെറ്റ് നിറച്ച കപ്പൽ ജോർജിയ നിന്ന് മൊസാംബിക്കിലേക്ക് യാത്ര തുടങ്ങുന്നു, പോകുന്ന വഴി കപ്പലിൽ മെസ്സേജ് വന്നു ലേബനോൻ തലസ്ഥാനം ആയ ബെയറൂട്ട് തുറമുഖത്ത് നിന്ന് അല്പം ചരക്ക് കൂടെ നിറച്ചു വേണം സുയസ് കനാല് തണ്ടാൻ, അങ്ങനെ ചെന്നു  എന്നാൽ ഉദ്ദേശിച്ച ചരക്ക് ലഭിക്കാതെ വരികയും വാടക നിരക്ക് ഉയരുകയും ചെയ്തു....
അവസാനം ചരക്ക് ഇല്ലാതെ വരികയും 
പണം നൽകാതെ പോകാൻ തുറമുഖഅധികാരികൾ സമ്മതിക്കാതെ ഇരിക്കയും ചെയ്തു ലബനനിൽ ബേറൂട്ട് തുറമുഖത്ത് നങ്കൂരമിട്ട കപ്പൽ അനവധി മാസം അല്ല വർഷം അവിടെ കിടക്കേണ്ടി വന്നു. കേസ് നടത്തി അവസാനം മുതലാളി കപ്പൽ ഉപേക്ഷിച്ചു.2018 ൽ കപ്പലിൽ വെള്ളം കയറാൻ തുടങ്ങിഅങ്ങനെ അവസാനം കോടതി പറഞ്ഞിട്ട് അവിടത്തെ ware house ൽ കയറ്റി ഇട്ടു താമസിയാതെ കപ്പൽ മുങ്ങി.

2020 ഓഗസ്റ്റ് 5വൈകിട്ടു 5-30 12 നമ്പർ warehouse ൽ തീ പിടിത്തം ഉണ്ടാകയും ബേറൂട്ടിനെ മാത്രം അല്ല ലോകത്തെ നടുക്കിയ സ്ഫോടനം ആണ് അവിടെ ഉണ്ടായത്. അതിന്റ രൂക്ഷത അത്ര ആയിരുന്നു.

ആറ്റം ബോംബ് സ്ഫോടനം നടന്ന ശേഷം അത്ര വലിയ സ്ഫോടനം നടന്നിട്ടില്ല, തുറമുഖം തകർന്ന് തരിപ്പണം ആയി, 3,00,000 ആളുകളുടെ താമസസ്ഥലം തകർന്നു, അനവധി ഹോട്ടൽ ആശുപത്രി, 12 കിലോമീറ്റർ അകലെ ഉള്ള പല വീടുകൾക്കും കേട് പാട് പറ്റി, നൂറു കണക്കിന് സ്കൂളുകൾ തകർന്നു, 
എന്നാൽ മുന്നൂറിൽ താഴെ മാത്രം ആണ് ജീവഹാനി,7000 പേർക്ക് പരിക്കുകൾ പറ്റി വിവിധ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു, 

ബേറൂട്ടിൽ ആണ് ഹിസ്‌ബോല്ലാഹ് plo എന്നിവയുടെ ആസ്ഥാനം, സ്ഫോടനം അങ്ങനെ വല്ലതും ആകും എന്നാണ് ആദ്യം കരുതിയത്, 1,40,000 കോടി രൂപയുടെ നഷ്ടം ആണ് 
ബേറൂട്ട് നഗരത്തിന്റെ മാത്രം നഷ്ടം, 

Tax അടക്കാൻ പണം ഇല്ലാതെ പിടിച്ചിട്ട് പറഞ്ഞു വിടാതെ ഇരുന്ന കപ്പൽ നൽകിയ സമ്മാനം, അത് ഉണ്ടാക്കിയ വിടവ് ചില്ലറ അല്ല, 


ഇതിൽ നിന്ന് ഒന്ന് മനസ്സിലാക്കണം അപകടകരമായ സാധനങ്ങൾ അവ. എന്ത് തന്നെയായാലും നിസ്സാര കാരണം പറഞ്ഞു തടഞ്ഞു വെക്കരുത്, അത് ഉണ്ടാക്കുന്ന നഷ്ട്ടം ചെറുതല്ല... ലോകത്തിന് മുന്നറിയിപ്പ് ആണ് 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം