Posts

Showing posts from September, 2020

പൈസ ഇല്ലാത്ത പ്രസാദം

ക്ഷേത്രങ്ങളിൽ സാധാരണ അനുവർത്തിച്ചു കണ്ടു വരുന്ന ഒരു പ്രവർത്തിയാണ് - മേൽശാന്തി അല്ലെങ്കിൽ തിരുമേനിമാർ ഭക്തർക്ക് തീർത്ഥവും, ചന്ദനവും പൂവും ദേവന് നിവേദിച്ച തൃമധുരവും എല്ലാം ഭക്തർക്ക് ദക്ഷിണ നൽകിയാലും/നൽകാതെയും വിതരണം ചെയ്യുന്നത്. എന്നാൽ കുട്ടികളുടെ നിഷ്കളങ്കത ബോധ്യമായ സന്ദർഭം നേരിൽ കാണാൻ ഇടയായി - ദർശനം നടത്തി നന്ദികേശനോട് രഹസ്യങ്ങൾ അറിയിച്ചു തെക്കേ നടയിലെ പ്രസാദവിതരണ കൗണ്ടർന് മുന്നിൽ വന്ന് തിരുമേനിയോട് ചോദിക്കുകയാണ് - "പൈസ ഇല്ലാത്ത പ്രസാദം തരാമോ" യാതൊരു സംശയവും ഇല്ലാതെ അദ്ദേഹം പ്രസാദവും, ഗണപതിഹോമത്തിന്റെ കൂട്ട് കൂട്ടിയ നാളികേര പൂളും,കരിപ്രസാദവും നൽകി അനുഗ്രഹിച്ചു. സകലതിലും ഈശ്വരനെ കാണുന്ന നമുക്ക് നന്മകൾ മാത്രം സ്മരിക്കാം. സ്വസ്തി