പൈസ ഇല്ലാത്ത പ്രസാദം

ക്ഷേത്രങ്ങളിൽ സാധാരണ അനുവർത്തിച്ചു കണ്ടു വരുന്ന ഒരു പ്രവർത്തിയാണ് - മേൽശാന്തി അല്ലെങ്കിൽ തിരുമേനിമാർ ഭക്തർക്ക് തീർത്ഥവും, ചന്ദനവും പൂവും ദേവന് നിവേദിച്ച തൃമധുരവും എല്ലാം ഭക്തർക്ക് ദക്ഷിണ നൽകിയാലും/നൽകാതെയും വിതരണം ചെയ്യുന്നത്.
എന്നാൽ കുട്ടികളുടെ നിഷ്കളങ്കത ബോധ്യമായ സന്ദർഭം നേരിൽ കാണാൻ ഇടയായി - ദർശനം നടത്തി നന്ദികേശനോട് രഹസ്യങ്ങൾ അറിയിച്ചു തെക്കേ നടയിലെ പ്രസാദവിതരണ കൗണ്ടർന് മുന്നിൽ വന്ന് തിരുമേനിയോട് ചോദിക്കുകയാണ് - "പൈസ ഇല്ലാത്ത പ്രസാദം തരാമോ"
യാതൊരു സംശയവും ഇല്ലാതെ അദ്ദേഹം പ്രസാദവും, ഗണപതിഹോമത്തിന്റെ കൂട്ട് കൂട്ടിയ നാളികേര പൂളും,കരിപ്രസാദവും നൽകി അനുഗ്രഹിച്ചു. സകലതിലും ഈശ്വരനെ കാണുന്ന നമുക്ക് നന്മകൾ മാത്രം സ്മരിക്കാം.

സ്വസ്തി 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം