Unsung Hero Film Review -83
Unsung Hero 83 2021 ഡിസംബർൽ കബീർ ഖാൻ സംവിധാനം ചെയ്ത് 1983 ൽ ഇന്ത്യ ലോകകപ് ക്രിക്കറ്റ് നേടിയ ചരിത്രം പറയുന്ന മികച്ച സിനിമയാണ് 83. സാമ്പത്തികമായി ചിത്രം പരാജയം ആയിരുന്നു എങ്കിലും ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ്. BCCI ഗവാസ്‌കറെ മാറ്റി കപിൽദേവ് നെ ക്യാപ്റ്റൻ ആക്കി - മൊഹിന്ദർ അമർനാഥ് കിർത്തി ആസാദ് മദൻലാൽ സുനിൽവൽസൺ ശ്രീകാന്ത് കിർമാണി സന്ദിപ് പാട്ടിൽ വെങ്‌സർക്കാർ യശ്പാൽ റോജർ ബിന്നി രവിശാസ്ത്രി ബൽവീന്ദർ എന്നിവരുൾപ്പെട്ടതാണ് ലണ്ടൻ ലോകകപ്പിൽ ഇന്ത്യയുടെ താരങ്ങൾ. ആദ്യ മത്സരത്തിൽ വിൻഡീസിനെ 34റൺസിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരം സിംബാബ്‌വെയെ 5വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ആയി, എന്നാൽ മൂന്നാം മത്സരത്തിൽ ആസ്‌ട്രേലിയ 162 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. അടുത്ത കളിയിൽ വിൻഡീസ് കൂടെ ഇന്ത്യയെ തോൽപ്പിച്ചതോടെ തൊട്ടടുത്ത മത്സരത്തിൽ സിംബാബ്‌വെയെ നേരിടുന്ന ഇന്ത്യക്ക് മത്സരം കടുപ്പമുള്ളതായി. (മത്സരത്തിന് മുന്നേ താരങ്ങളുടെ ഭാര്യമാർ ലണ്ടനിൽ വരികയും ജയിക്കാതെ മുന്നോട്ടില്ല do or die എന്ന അവസ്ഥയിൽ ആത്മവിശ്വാസം നേടാൻ കുടുംബം മുതൽക്കൂട്ടാകും എന്ന പ്രതീക്ഷയിൽ മുന്നോട്ട്.) എന്നാൽ ടോസ് നഷ്ടപ...