Posts

Showing posts from July, 2012

ഭാമതി

അഷ്ടാദശ പുരാണങ്ങളില്‍ ശ്രേഷ്ഠമായ ശ്രീമദ് ഭാഗവതം ശ്രീ ശുക  ബ്രഹ്മര്‍ഷി പരീക്ഷിത്  മഹാരാജാവിനായ് കൊണ്ട് ഉപദേശിച്ചു. അഖില വേദ സാരമായ ഭാഗവതത്തിലെ ആദ്യ ദമ്പതി വര്‍ണനയില്‍ കര്‍ദമ ദേവഹൂതി ദാമ്പത്യം വിസ്തരിച് പറയുന്നു. സ്വായംഭുവ മനു തന്റെ പുത്രിയ്ക്കു അനുയോജ്യ വരനെ ആലോചിക്കുകയും അങ്ങനെ ഋഷിയായ കര്‍ദമനെ കൊണ്ട് വിവാഹം ചെയ്യിക്കുകയും ചെയ്തു.. സമ്പത്തിനെ സാമ്പത്തികമായ ധനികത എന്നതില്‍ ഉപരി സംമ്യക്കാകുംവണ്ണമുള്ള പദം വയ്പ്പ് എന്നും, ആപത്തിനെ ആപല്‍കരമായ പടംവയപ്പ്  എന്നും ചിന്തിച്ചിരുന്നവര്‍ ഉണ്ടായിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആകുന്നു ഈ കഥകള്‍. തപസ്വാധ്യായ നിരതനായി, മനീഷിയായി, ഋഷി (ദ്രഷ്ട്ടാരോ ഋഷയ ) ജീവിച്ചിരുന്ന കര്‍ദമന്റെ  സമീപം ചെല്ലുകയും രാജാവ്‌ രാജകുമാരിയായിരുന്ന കോമളാംഗിയായ  പുത്രിയെ വൈദിക വിധിയാല്‍ ദാനം ചെയ്യുകയും ചെയ്തു. ഇന്നത്തേക്കാള്‍ ഒരുപക്ഷെ കരാര്‍ വ്യവസ്ഥ അന്നായിരുന്നു അനുവര്‍ത്തിക്കപെട്ടിരുന്നത് എന്ന് തോന്നും പോലെ കുട്ടികള്‍ ഉണ്ടായാല്‍ കുടുംബം വിട്ടു പോകും എന്ന് വ്യവസ്ഥയില്‍, ദേവഹുതിയും അംഗീകരിച്ചുകൊണ്ട് ജീവിച്ചു. തന്റെ കാമാനകളെ തീര്‍ക്കുക എന്നതില്‍ കവി...