ഭാമതി

അഷ്ടാദശ പുരാണങ്ങളില്‍ ശ്രേഷ്ഠമായ ശ്രീമദ് ഭാഗവതം ശ്രീ ശുക  ബ്രഹ്മര്‍ഷി പരീക്ഷിത്  മഹാരാജാവിനായ് കൊണ്ട് ഉപദേശിച്ചു. അഖില വേദ സാരമായ ഭാഗവതത്തിലെ ആദ്യ ദമ്പതി വര്‍ണനയില്‍ കര്‍ദമ ദേവഹൂതി ദാമ്പത്യം വിസ്തരിച് പറയുന്നു.

സ്വായംഭുവ മനു തന്റെ പുത്രിയ്ക്കു അനുയോജ്യ വരനെ ആലോചിക്കുകയും അങ്ങനെ ഋഷിയായ കര്‍ദമനെ കൊണ്ട് വിവാഹം ചെയ്യിക്കുകയും ചെയ്തു.. സമ്പത്തിനെ സാമ്പത്തികമായ ധനികത എന്നതില്‍ ഉപരി സംമ്യക്കാകുംവണ്ണമുള്ള പദം വയ്പ്പ് എന്നും, ആപത്തിനെ ആപല്‍കരമായ പടംവയപ്പ്  എന്നും ചിന്തിച്ചിരുന്നവര്‍ ഉണ്ടായിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആകുന്നു ഈ കഥകള്‍.

തപസ്വാധ്യായ നിരതനായി, മനീഷിയായി, ഋഷി (ദ്രഷ്ട്ടാരോ ഋഷയ ) ജീവിച്ചിരുന്ന കര്‍ദമന്റെ  സമീപം ചെല്ലുകയും രാജാവ്‌ രാജകുമാരിയായിരുന്ന കോമളാംഗിയായ  പുത്രിയെ വൈദിക വിധിയാല്‍ ദാനം ചെയ്യുകയും ചെയ്തു. ഇന്നത്തേക്കാള്‍ ഒരുപക്ഷെ കരാര്‍ വ്യവസ്ഥ അന്നായിരുന്നു അനുവര്‍ത്തിക്കപെട്ടിരുന്നത് എന്ന് തോന്നും പോലെ കുട്ടികള്‍ ഉണ്ടായാല്‍ കുടുംബം വിട്ടു പോകും എന്ന് വ്യവസ്ഥയില്‍, ദേവഹുതിയും അംഗീകരിച്ചുകൊണ്ട് ജീവിച്ചു. തന്റെ കാമാനകളെ തീര്‍ക്കുക എന്നതില്‍ കവിഞ്ഞ്  ധര്‍മ പന്ഥാവില്‍ ചരിക്കാന്‍ ഒരു സാമീപ്യം എന്നതായിരുന്നു എന്റെ  മഹര്‍ഷീശ്വരന്‍മാര്‍ ലോകത്തിനു നല്‍കിയ സന്ദേശം. അതിനാല്‍ തന്നെ  അന്വര്‍ത്ഥം ആയിരുന്നു ധര്‍മപത്നി, സഹധര്‍മിണി, ദയിത തുടങ്ങിയ പേരുകള്‍. ഈ നാമങ്ങള്‍ അവയുടെ അര്‍ഥം മനസിലായാല്‍ ജീവിതത്തിന്റെ പ്രസക്തി നമുക്ക് മനസിലാക്കാം.

രാജകുമാരിയായിരുന്ന, സുന്ദരിയായിരുന്ന ദേവഹൂതി യാതൊരു മടിയും കൂടാതെ തന്റെ ധര്‍മം ശരിയായ് പാലിച് പതിവ്രതയായ് പതിയെ പാലിച്ചു. അങ്ങനെ കാലം കഴിഞ്ഞു പതി ധര്‍മം അനുഷ്ഠിച് കൃശമായ് എല്ലും തോലും ആയ്തീര്‍ന്ന്‍, തപസില്‍ നിന്നും ഉണര്‍ന്ന കര്‍ദമന്‍ കാണാന്‍ ഇട വന്നു. പത്നിയുടെ തപസ്സിനെ തന്റെതിനെക്കാള്‍ സ്ഥാനം നല്‍കി ലോകത്തില്‍ ഒരു സ്ത്രീയും അനുഭവിക്കാത്ത കമനകളെ,, പതി ധര്‍മം അനുഷ്ഠിച് ജീവിച്ച ദേവഹൂതിയ്ക്ക് കര്‍ദമന്‍ നല്‍കി എന്ന് ഗുരുനാഥന്‍ ഉള്ളില്‍ തട്ടുമാര്‍ ദാമ്പത്യത്തെ വിശദീകരിക്കുന്നു.

ഇന്നത്തെ ബീഹാറില്‍ മിധിലപുരി എന്ന സ്ഥലത്ത് മണ്‍ഡന മിശ്രന്‍ എന്ന മഹാത്മാവ് ജീവിച്ചിരുന്നു, അദ്ദേഹം ആചാര്യ സ്വാമികളുടെ സമകാലീനന്‍ ആയിരുന്നു എന്ന് പറയപെടുന്നു. മഹാത്മാവ് എന്നതില്‍ ഉപരി അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ മഹത്തരമായിരുന്നു. അങ്ങനെ തന്റെ ഗാര്‍ഹാസ്ത്യത്തില്‍ മുഴുകി ജീവിതം നീക്കി. ഒരിക്കല്‍ ജാഗ്രത് അവസ്ഥയില്‍ വിളക്കിന്റെ നാളം അണയാതിരിക്കാന്‍ ഒരു വിരല്‍ ആ തിരി ശരിയാക്കുന്നത് കണ്ടു അദ്ദേഹം. 36 വര്‍ഷം  കഴിഞ്ഞിരിക്കുന്നു എന്ന് ആചാര്യന്മാരാല്‍ ഞാന്‍ മനസിലാക്കുന്നു. ആ സ്ത്രീയോട് ചോദിച്ചു ഭവതി ആരാണെന്ന്?? അങ്ങനെ ആ ധര്മിണി തന്റെ പത്നിയാണെന്നും 3വ്യാഴവട്ട കാലത്തോളം ആയി ധര്‍മം അനുഷ്ടിച് ജീവിക്കുന്നു എന്നും മനസിലാക്കി ധര്‍മ സങ്ങടത്തില്‍ ആയ മഹാത്മാവ് പത്നിയുടെ ധര്മാനുഷ്ടാനതിന് പകരമായി  വിഭാഗ ടീക എന്നാ ഗ്രന്ഥത്തിന്റെ പേര് തന്റെ ധര്‍മ പത്നിയായ "ഭാമതി" യുടെ പേരില്‍ മാറ്റിയെഴുതി പ്രകാശിപ്പിക്കുകയും ചെയ്തു. വേദാന്തികള്‍ ഇന്നും ഈ സ്മരണയില്‍ ആണ് തന്റെ സപര്യ നാന്ദി കുറിക്കുന്നത്.  വര്‍ഷങ്ങളുടെ പതി ധര്‍മത്തിന് പകരം എന്നതിലുപരി ദാമ്പത്യത്തിന്റെ ഉത്തമ ഉത്തുംഗ മാതൃകകള്‍ ആണ് എന്റെ ഭാരതീയരായ മഹത്തരമായ ചാതുരാശ്രമങ്ങളില്‍ ഗര്‍ഹ്സ്ത്യത്തിലൂടെ  വൈവാഹിക ജീവിതത്തെപറ്റി ലോകത്തിനു നല്‍കുന്ന അറിവ്. ദാമ്പത്യത്തിനു അമൂല്യമായ സ്ഥാനം കല്പ്പിക്കപെട്ടു കൊടുത്തിരിക്കുന്നു മഹാന്മാര്‍. അതി ശ്രേഷ്ഠരായ ആ മഹല്‍ വ്യക്തിത്വങ്ങള്‍ക്ക് തൃ പാദ  പത്മങ്ങളില്‍ സാഷ്ടാംഗ പ്രണാമം അര്‍പ്പിച്, ലോകത്തിലെ ദാമ്പത്യ ജീവിതത്തിനു, ഗുരു നാഥന്റെ അനുഗ്രഹ ആശിര്‍വച്ചസ്സുകളാല്‍ സമര്‍പ്പിക്കുന്നു.














Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം