Posts

Showing posts from December, 2020

Google Map, Gps മൂകാംബിക ദേവിയും, സയ്യാജിറാവ് മഹാരാജാവും

15 വർഷങ്ങൾക്ക് മുൻപ് 2006 ക്രിസ്മസ് രാവുകൾക്ക് ഇടയിൽ ഞാനും ജയേട്ടനും സ്മിതോപ്പോളും, ഹൃഷീകേശും ചേർന്ന് മൂന്ന് ദിവസത്തെ യാത്രയ്ക്കായി അന്നത്തെ താരം ഇന്നും ഒന്നൊന്നര സാധനം ആയ Toyota INNOVA യിൽ രാവിലെ നേരത്തെ യാത്ര തിരിച്ചു.. അന്ന് google map, gps ഒന്നും തന്നെ പരിചിതമായിരുന്നില്ല, എന്നാൽ യാത്രയ്ക്ക് മുന്നേ തന്നെ ഞങ്ങൾ വ്യക്തമായ plan തയാറാക്കിയിരുന്നു..ആദ്യ ദിനം കൊല്ലൂർ മൂകാംബിക അമ്മയുടെ സന്നിധിയിൽ, രണ്ടാം ദിനം ഗോവയിലെ oceanography ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസർ ആയിരുന്ന ഒരു ബന്ധുവിന്റെ ക്വാർട്ടേഴ്‌സ്, മൂന്നാം ദിനം മുംബൈ ഉള്ള മൂത്തേടത്തെ അനിയേട്ടന്റെ ഫ്ലാറ്റിൽ കയറി വൈകിട്ടോടെ വഡോദര എന്ന ബറോഡയിൽ. തൃശൂർ മുതൽ ബറോഡ വരെയുള്ള map പ്രിന്റ് എടുത്ത് വച്ചിരുന്നു, അത് ഒരു route മാത്രമല്ല രണ്ടും മൂന്നും വഴികൾ, ഇന്ന് ഇത് പറയുമ്പോൾ എല്ലാവർക്കും  അത്ഭുതം ആയിരിക്കും എന്നാൽ വ്യക്തമായ geogeaphy മനസിലാക്കി ആയിരുന്നു അന്നത്തെ ഞങ്ങളുടെ യാത്ര. എന്റെ ഓർമ്മ ശരിയാണെങ്കിൽ 1700 കിലോമീറ്റർ ഞങ്ങൾ വണ്ടി ഓടിച്ചു.  യാതൊരു തടസ്സവും കൂടാതെ യാത്ര സുഗമമാക്കിയതിൽ Printe എടുത്ത് വച്ച Map വഹിച്ച പങ്ക് ചെറുതല്ല. Map നോക്കി...

വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും

Image
 വർഷത്തെ പഴക്കം ഉണ്ട് ഞങ്ങളുടെ തൃശൂർ പബ്ലിക് ലൈബ്രറിക്ക്, എന്നാൽ ഇന്നതിന്റ നിലനിൽപ് കഷ്ടത്തിൽ ആണെന്ന് മാതൃഭൂമി പറയുന്നു...  ആയിരം അംഗങ്ങൾ പുസ്തകങ്ങൾ എടുത്തിട്ട് പോലുമില്ല എന്ന് പറയുന്നു, സ്വാതി തിരുന്നാൾ മഹാരാജാവിന്റ കാലഘട്ടത്തിൽ  തുടങ്ങിയ ട്രിവാൻഡ്രം പബ്ലിക് ലൈബ്രറി ഇപ്പോൾ State Central Library ആയി അറിയപ്പെടുന്ന സ്ഥാപനം അനന്തപുരിയിലെ ജനതയുടെ വായനാസംസ്ക്കാരത്തിന്റെ ഭാഗം ആണെന്ന് കരുതുന്നു, വർഷങ്ങൾക്കു മുന്നേ ഈയുള്ളവൻ മെമ്പർഷിപ്പ് എടുക്കുമ്പോൾ 300രൂപയും മാസം 3പുസ്തകവും എന്നതായിരുന്നു കണക്ക്, സാമാന്യം നല്ല reading room അടക്കം സകല സൗകര്യങ്ങളും ഉള്ള ലൈബ്രറി അക്ഷരാർത്ഥത്തിൽ മഹത്തരം എന്നെ പറയാനുള്ളൂ.  എന്ത് തന്നെയായാലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ ആയ പണിക്കരുടെ സ്മരണയിൽ ഇത് നിലനിൽക്കേണ്ടത് നമ്മുടെ തലമുറകൾക്ക് അറിവ് പകർന്നു നൽകാൻ വേണ്ടിയാണ്. സർക്കാരും പൊതുജനങ്ങളും സഹകരിക്കണം നമ്മുടെ സംസ്കാരത്തിന്റെ പ്രതീകം ആയ തൃശ്ശൂർ പബ്ലിക് ലൈബ്രറി നിലനിൽക്കാൻ  #supportpubliclibrary

കൃണ്വന്തോ വിശ്വമാര്യം

Let us make this World a noble place to live in തൃശൂർ നിവാസികളായ ഞങ്ങൾ Covid-19 കാലഘട്ടത്തിൽ lock down എല്ലാം കഴിഞ്ഞ സമയം കായംകുളത്തെ പത്നീഗൃഹത്തിൽ വരികയും red zone ആക്കിയതിനാൽ ശരണ്യയുടെ നാലാം മാസത്തെ സ്കാനിംഗ് സമീപ സ്ഥലമായ ഓച്ചിറയിൽ Dr നാരായണക്കുറുപ്പ് - അദ്ദേഹം നടത്തി വരുന്ന RCPM ആശുപത്രിയിൽ കാണിക്കുകയും ചികിത്സ നിശ്ചയിക്കുകയും ആണ് ചെയ്തത്, അതും നേരത്തെ കണ്ടു കൊണ്ടിരുന്ന Dr ജ്യോതി മേരി യുടെ സമ്മതത്തോടെ ആയിരുന്നു ഞങ്ങൾ ഇവിടെ Consultation തീരുമാനിക്കുന്നത്. തുടർ ചികിത്സ സംതൃപ്തിയോടെ RCPM ൽ മതിയെന്ന് ഉറപ്പിക്കുകയും ചെയ്തു. ഡിസംബർ മാസം 11 ന് ഭഗവത്‌ അനുഗ്രഹത്താൽ ഞങ്ങൾക്ക് പെൺകുട്ടി  പിറക്കുകയും ചെയ്തു. 6ദിവസത്തെ ആശുപത്രി വാസം പകർന്ന് തന്നത് അനവധി, നിരവധി പാഠങ്ങൾ ആയിരുന്നു. ഒരു ആശുപത്രി ആതുരാലയം ആയി എങ്ങനെ നിലനിർത്തണം- സാധാരണക്കാരായ ജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ മികച്ച ചികിത്സ എങ്ങനെ നൽകാം എന്നത് അടക്കം ഒരുപാട് കാര്യങ്ങൾ 6മാസം കൊണ്ട് ബോധ്യമായി. വൃത്തിയാക്കുന്നവർ മുതൽ Director വരെ പ്രതിബദ്ധതയോടെ ജോലിചെയ്യുന്ന ജീവനക്കാരെ ഹൃദ്യമായി സ്മരിക്കുന്നു. എന്റെ അറിവിൽ Word of mouth ആണ് ഇവരുടെ ഏറ്റ...