കൃണ്വന്തോ വിശ്വമാര്യം
Let us make this World a noble place to live in
തൃശൂർ നിവാസികളായ ഞങ്ങൾ Covid-19 കാലഘട്ടത്തിൽ lock down എല്ലാം കഴിഞ്ഞ സമയം കായംകുളത്തെ പത്നീഗൃഹത്തിൽ വരികയും red zone ആക്കിയതിനാൽ ശരണ്യയുടെ നാലാം മാസത്തെ സ്കാനിംഗ് സമീപ സ്ഥലമായ ഓച്ചിറയിൽ Dr നാരായണക്കുറുപ്പ് - അദ്ദേഹം നടത്തി വരുന്ന RCPM ആശുപത്രിയിൽ കാണിക്കുകയും ചികിത്സ നിശ്ചയിക്കുകയും ആണ് ചെയ്തത്, അതും നേരത്തെ കണ്ടു കൊണ്ടിരുന്ന Dr ജ്യോതി മേരി യുടെ സമ്മതത്തോടെ ആയിരുന്നു ഞങ്ങൾ ഇവിടെ Consultation തീരുമാനിക്കുന്നത്. തുടർ ചികിത്സ സംതൃപ്തിയോടെ RCPM ൽ മതിയെന്ന് ഉറപ്പിക്കുകയും ചെയ്തു.
ഡിസംബർ മാസം 11 ന് ഭഗവത് അനുഗ്രഹത്താൽ ഞങ്ങൾക്ക് പെൺകുട്ടി പിറക്കുകയും ചെയ്തു. 6ദിവസത്തെ ആശുപത്രി വാസം പകർന്ന് തന്നത് അനവധി, നിരവധി പാഠങ്ങൾ ആയിരുന്നു. ഒരു ആശുപത്രി ആതുരാലയം ആയി എങ്ങനെ നിലനിർത്തണം- സാധാരണക്കാരായ ജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ മികച്ച ചികിത്സ എങ്ങനെ നൽകാം എന്നത് അടക്കം ഒരുപാട് കാര്യങ്ങൾ 6മാസം കൊണ്ട് ബോധ്യമായി. വൃത്തിയാക്കുന്നവർ മുതൽ Director വരെ പ്രതിബദ്ധതയോടെ ജോലിചെയ്യുന്ന ജീവനക്കാരെ ഹൃദ്യമായി സ്മരിക്കുന്നു.
എന്റെ അറിവിൽ Word of mouth ആണ് ഇവരുടെ ഏറ്റവും വലിയ പരസ്യം-അതിനേക്കാൾ മഹത്തരം മറ്റൊന്നില്ലല്ലോ. ആധുനികമായ വേഷപ്പകർച്ചകളോ, ശീതളിമയോ, Luxurious Ambience ഒന്നും ഇല്ലാതെ മികച്ച ചികിത്സ നൽകുന്ന "കുറുപ്പിന്റെ" ആശുപത്രിയിലെ ഡോക്ടർ, നഴ്സിംഗ് ജീവനക്കാർ, ഫർമസി, ബില്ലിംഗ്, ക്ലീനിങ് എന്ന് വേണ്ടാ സെക്യൂരിറ്റിക്കാർ വരെ ആതുരാലയം എന്ന നന്മയു പ്രതീകം ആണ്.
ഒരു രൂപ നാണയം മുൻകൂർ വാങ്ങാതെ, ആക്രോശങ്ങൾ ഒന്നും ഇല്ലാതെ അനാവശ്യമായ വട്ടംകറക്കലുകളും ഇല്ലാതെ സ്നേഹത്തോടെ പെരുമാറിയ ജീവനക്കാർ, മാലാഖമാർ ആയ നഴ്സ്മാർ കുറുപ്പ് സർ, ശ്രീറാം സർ ഹൃദ്രോഗ വിഭാഗം കൈകാര്യം ചെയ്യുന്ന ഹരികൃഷ്ണൻ സർ എന്തിന് Covid ടെസ്റ്റ് ചെയ്യിക്കാൻ കൊണ്ടുപോയി കാണിച്ച ENT ഡോക്ടർ വരെ അഭിനന്ദനങ്ങൾ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ ആദരവും അർഹിക്കുന്ന മഹാത്മാക്കൾ ആണ്.
എല്ലാ പരിശോധനകളും കഴിഞ്ഞു പോരാൻ നേരം മാത്രം കൊണ്ട് തന്ന ബിൽ തുക കണ്ട് ശ്രീമതി പറഞ്ഞത് 'ഇത്രേ ആയുള്ളൂ' എന്നാണ് . ജീവിതത്തിൽ ഞാനെന്റെ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത് ഇങ്ങനൊരു വാചകം. മറ്റൊരാൾ പറഞ്ഞു പോലും ഞാൻ കെട്ടിട്ടില്ല- സ്വതവേ നമ്മൾ കേൾക്കാർ കിടപ്പാടം വരെ എഴുതി വാങ്ങി അല്ലെങ്കിൽ മറ്റെന്തെങ്കിലും ആണ് എന്നാൽ RCPM മാനേജ്‌മന്റ് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
ഇത്രയും നല്ല ചികിത്സ തന്ന് ഞങ്ങളെ പറഞ്ഞയച്ച എല്ലാ ജീവനക്കാരോടും വിശേഷിച്ചു കുറുപ്പ് ഡോക്ടർക്ക് ജഗദീശ്വരന്റെ നാമത്തിൽ നന്ദി പറയുന്നു.
സ്വസ്തി
Comments