വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും

 വർഷത്തെ പഴക്കം ഉണ്ട് ഞങ്ങളുടെ തൃശൂർ പബ്ലിക് ലൈബ്രറിക്ക്, എന്നാൽ ഇന്നതിന്റ നിലനിൽപ് കഷ്ടത്തിൽ ആണെന്ന് മാതൃഭൂമി പറയുന്നു... 

ആയിരം അംഗങ്ങൾ പുസ്തകങ്ങൾ എടുത്തിട്ട് പോലുമില്ല എന്ന് പറയുന്നു,

സ്വാതി തിരുന്നാൾ മഹാരാജാവിന്റ കാലഘട്ടത്തിൽ  തുടങ്ങിയ ട്രിവാൻഡ്രം പബ്ലിക് ലൈബ്രറി ഇപ്പോൾ State Central Library ആയി അറിയപ്പെടുന്ന സ്ഥാപനം അനന്തപുരിയിലെ ജനതയുടെ വായനാസംസ്ക്കാരത്തിന്റെ ഭാഗം ആണെന്ന് കരുതുന്നു, വർഷങ്ങൾക്കു മുന്നേ ഈയുള്ളവൻ മെമ്പർഷിപ്പ് എടുക്കുമ്പോൾ 300രൂപയും മാസം 3പുസ്തകവും എന്നതായിരുന്നു കണക്ക്, സാമാന്യം നല്ല reading room അടക്കം സകല സൗകര്യങ്ങളും ഉള്ള ലൈബ്രറി അക്ഷരാർത്ഥത്തിൽ മഹത്തരം എന്നെ പറയാനുള്ളൂ. 

എന്ത് തന്നെയായാലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ ആയ പണിക്കരുടെ സ്മരണയിൽ ഇത് നിലനിൽക്കേണ്ടത് നമ്മുടെ തലമുറകൾക്ക് അറിവ് പകർന്നു നൽകാൻ വേണ്ടിയാണ്.

സർക്കാരും പൊതുജനങ്ങളും സഹകരിക്കണം നമ്മുടെ സംസ്കാരത്തിന്റെ പ്രതീകം ആയ തൃശ്ശൂർ പബ്ലിക് ലൈബ്രറി നിലനിൽക്കാൻ 

#supportpubliclibrary

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം