Posts

Showing posts from 2012

ഭാമതി

അഷ്ടാദശ പുരാണങ്ങളില്‍ ശ്രേഷ്ഠമായ ശ്രീമദ് ഭാഗവതം ശ്രീ ശുക  ബ്രഹ്മര്‍ഷി പരീക്ഷിത്  മഹാരാജാവിനായ് കൊണ്ട് ഉപദേശിച്ചു. അഖില വേദ സാരമായ ഭാഗവതത്തിലെ ആദ്യ ദമ്പതി വര്‍ണനയില്‍ കര്‍ദമ ദേവഹൂതി ദാമ്പത്യം വിസ്തരിച് പറയുന്നു. സ്വായംഭുവ മനു തന്റെ പുത്രിയ്ക്കു അനുയോജ്യ വരനെ ആലോചിക്കുകയും അങ്ങനെ ഋഷിയായ കര്‍ദമനെ കൊണ്ട് വിവാഹം ചെയ്യിക്കുകയും ചെയ്തു.. സമ്പത്തിനെ സാമ്പത്തികമായ ധനികത എന്നതില്‍ ഉപരി സംമ്യക്കാകുംവണ്ണമുള്ള പദം വയ്പ്പ് എന്നും, ആപത്തിനെ ആപല്‍കരമായ പടംവയപ്പ്  എന്നും ചിന്തിച്ചിരുന്നവര്‍ ഉണ്ടായിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആകുന്നു ഈ കഥകള്‍. തപസ്വാധ്യായ നിരതനായി, മനീഷിയായി, ഋഷി (ദ്രഷ്ട്ടാരോ ഋഷയ ) ജീവിച്ചിരുന്ന കര്‍ദമന്റെ  സമീപം ചെല്ലുകയും രാജാവ്‌ രാജകുമാരിയായിരുന്ന കോമളാംഗിയായ  പുത്രിയെ വൈദിക വിധിയാല്‍ ദാനം ചെയ്യുകയും ചെയ്തു. ഇന്നത്തേക്കാള്‍ ഒരുപക്ഷെ കരാര്‍ വ്യവസ്ഥ അന്നായിരുന്നു അനുവര്‍ത്തിക്കപെട്ടിരുന്നത് എന്ന് തോന്നും പോലെ കുട്ടികള്‍ ഉണ്ടായാല്‍ കുടുംബം വിട്ടു പോകും എന്ന് വ്യവസ്ഥയില്‍, ദേവഹുതിയും അംഗീകരിച്ചുകൊണ്ട് ജീവിച്ചു. തന്റെ കാമാനകളെ തീര്‍ക്കുക എന്നതില്‍ കവി...

apple of i

അതുല്യനായ പ്രതിഭ, അമൂല്യമായ പ്രതിഭാസം APPLE OF EYE ആധുനിക കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഇന്നത്തെ ഈ നിലക്ക് കാരണക്കാരനായവരില്‍ ബ്രിട്ടീഷ്‌ ഗണിത ശാസ്ത്രജ്ഞനായ അലന്‍ എം മാറ്റിസണ്‍ ടൂറിംഗ്  - അദ്ദേഹത്തിന്റെ ചുരുങ്ങിയ ജീവിതകാലത്തിനിടയ്ക്ക് നല്‍കിയ സംഭാവനകള്‍ ആധുനിക സാങ്കേതിക വിദ്യയുടെ നട്ടെല്ല് . എനിഗ്മ എന്ന പേരില്‍ അറിയപെട്ടിരുന്ന ജര്‍മന്‍ രഹസ്യ ഭാഷ പൂട്ട്‌ പൊളിച്ച് തന്റെ രാജ്യത്തിനും, സഖ്യ  കക്ഷികള്‍ക്കും നേട്ടമുണ്ടാക്കി കൊടുത്തു എന്നതിലുപരി ARTIFICIAL INTELLIGENCE ന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപെടുന്നത്. മഹാ പ്രതിഭയുടെ സ്മരണാര്‍ത്ഥം 2012 ജന്മശതാബ്ടി വര്ഷം അലന്‍ ടൂറിംഗ് YEAR ആയി പ്രഖ്യാപിച്ചു. STEVE JOBS, BILL GATES, LARRY PAGE, SERGEY BRIN , MARK ZUCKERBERG , തുടങ്ങിയ പേരുകളാണ് COMPUTER എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ നാവില്‍ വരിക എന്നാല്‍ ഇതിനെല്ലാം നാന്ദി കുറിച്ച മഹത് പ്രതിഭ TURING ആണെന്നത് അത്ഭുതാവഹമാണ് . GPS ,i  PHONE ന്റെ സിരി അപ്ലിക്കേഷന്‍ , ROBOT, തുടങ്ങി എല്ലാത്തിലും AI  ARTIFICIAL  INTELLIGENCE ന്റെ സാധ്യത ഉപയോഗപെടുതുന്നു. COD...

പ്രതികരണം

ഭാരത ജനത വീണ്ടും പ്രതികരിച്ച ദിനമായിരുന്നു 6 - മാര്‍ച്ച്‌ 2012 . 5  സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ്  വിധി വന്ന ദിവസം , 2007  ല്‍ മായാവതിയെ അധികാരത്തിലേറ്റിയ ഉത്തര്‍പ്രദേശ്‌ ജനത മുലായം സിംഗ് നു നറുക്ക് കൊടുത്തിരിക്കുന്നു. പ്രതികരിക്കുന്ന ജനതയുടെ പ്രതികാരം ഇങ്ങനെ പോകുന്നു.....5  വര്ഷം നാട് ഭരിചു- മുടിപ്പിച്ച മായാവതിയെ താഴെയിറക്കി മുലായത്തെ മുകളില്‍ കയറ്റി. ഇത് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഒരു പോലെ ആകുന്നു, അതിനാല്‍ ജയ പരാജയങ്ങളിലെ കണക്കു കൂട്ടലുകള്‍ അവയ്ക്ക് പ്രസക്തിയില്ല. ഇപ്പോള്‍ പരാജയം രുചിച്ച പാര്‍ട്ടി അടുത്ത 5 വര്ഷം ക്ഷമയോടെ പ്രതിപക്ഷത്തിരുന്നാല്‍ അവര്‍ക്കും ജനങ്ങളുടെ പ്രതില്‍ പങ്കു കൊള്ളാം. അതില്‍ ഒരു വിഭിന്നത പഞ്ചാബ് ജനങ്ങളില്‍ വരുത്തി, വീണ്ടും ഭരിക്കാന്‍ അവസരം നല്‍കി എന്നത് അഭിമാനാര്‍ഹം. ഉത്തരഖണ്ടില്‍ സംഗതി വഷളായി ഭരണ കക്ഷി പരാജിതരായി മടങ്ങി......ഗോവയില്‍ പ്രതിപക്ഷത്തിന് അപ്രതീക്ഷിത വിജയം നല്‍കി ജനം കൈയടി വാങ്ങി, ഇത് ഒരു മുന്നൊരുക്കം ആകുന്നു. വരാന്‍ പോകുന്ന പാര്‍ലമെന്റ്  തെരഞ്ഞെടുപ്പിന് ഉള്ള മുന്നൊരുക്കം, കാത്തിരിക്കാം അത് വരേയ്ക്കും , ജനങ്ങളു...

കാലം

എഴുതുന്നവന്റെ മനസ്സില്‍ വായനക്കാര്‍ ഉണ്ടാകരുതെന്ന് കുഞ്ഞുണ്ണി മാഷ്‌ടെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഈ ലോകത്തില്‍ നടന്നുകൊണ്ടിരിക്കുനത് മാഷുടെ കാഴ്ച്ചപാടുമായ് പോരുത്തപെടുവാന്‍ പറ്റുന്ന സംഗതികള്‍ അല്ല . ഉപഭോഗ സംസ്കാരത്തിന്റെ കാലത്ത് എന്തും കച്ചവടമാകുന്ന ഈ അവസ്ഥയില്‍ ഇത്തരത്തില്‍ ചിന്തിക്കുന്നവനും എഴുതുന്നവനും സൊസൈറ്റിയുടെ ടാബിന് വെളിയില്‍ ആണ് സ്ഥാനം എന്നറിയാമെങ്കിലും, പ്രതികരിക്കേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുന്നവനാണ് ധീരന്‍- അവരുടെ അമ്മമാര്‍ ആണ് വീരമാത എന്ന് അറിയപെടുന്നത് എന്നും ഗുരുനാഥന്‍ പറഞ്ഞു കേട്ടട്ടുണ്ട്. വിമര്‍ശിക്കുവാന്‍ ഞാന്‍ ആളല്ല, എഴുതി തഴക്കം വന്ന ചിന്തകനും അല്ല എന്നത് എന്റെ അറിവിനെയോ, എഴുത്തിനെയോ ബാധിക്കില്ല എന്നുറപ്പുള്ള കാലം വരെ എനിക്കിതു ചെയ്യാം. എവിടെ പ്രതികരിക്കണം എന്തിനു പ്രതികരിക്കണം എന്നത് ജീവിത യാത്രയില്‍ അനുഭവങ്ങള്‍ എനിക്ക് ബോധ്യപെടുത്തി തരും ആ സമയം എന്റെ ഉള്ളിലെ ഞാന്‍ പ്രതികരിക്കും. ലോകം' എന്നാ വാക്കിനു ആലോകയതെ ഇതി ലോക' എന്നൊരു ഭാവം ഉണ്ട്- ഞാന്‍ എന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചതാണ്‌ എന്റെ ലോകം, ആ ലോകത്തില്‍ നിന്ന് കൊണ്ട് എനിക്ക് പ്...