പ്രതികരണം

ഭാരത ജനത വീണ്ടും പ്രതികരിച്ച ദിനമായിരുന്നു 6 - മാര്‍ച്ച്‌ 2012 . 5  സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ്  വിധി വന്ന ദിവസം , 2007  ല്‍ മായാവതിയെ അധികാരത്തിലേറ്റിയ ഉത്തര്‍പ്രദേശ്‌ ജനത മുലായം സിംഗ് നു നറുക്ക് കൊടുത്തിരിക്കുന്നു. പ്രതികരിക്കുന്ന ജനതയുടെ പ്രതികാരം ഇങ്ങനെ പോകുന്നു.....5  വര്ഷം നാട് ഭരിചു- മുടിപ്പിച്ച മായാവതിയെ താഴെയിറക്കി മുലായത്തെ മുകളില്‍ കയറ്റി. ഇത് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഒരു പോലെ ആകുന്നു, അതിനാല്‍ ജയ പരാജയങ്ങളിലെ കണക്കു കൂട്ടലുകള്‍ അവയ്ക്ക് പ്രസക്തിയില്ല. ഇപ്പോള്‍ പരാജയം രുചിച്ച പാര്‍ട്ടി അടുത്ത 5 വര്ഷം ക്ഷമയോടെ പ്രതിപക്ഷത്തിരുന്നാല്‍ അവര്‍ക്കും ജനങ്ങളുടെ പ്രതില്‍ പങ്കു കൊള്ളാം. അതില്‍ ഒരു വിഭിന്നത പഞ്ചാബ് ജനങ്ങളില്‍ വരുത്തി, വീണ്ടും ഭരിക്കാന്‍ അവസരം നല്‍കി എന്നത് അഭിമാനാര്‍ഹം. ഉത്തരഖണ്ടില്‍ സംഗതി വഷളായി ഭരണ കക്ഷി പരാജിതരായി മടങ്ങി......ഗോവയില്‍ പ്രതിപക്ഷത്തിന് അപ്രതീക്ഷിത വിജയം നല്‍കി ജനം കൈയടി വാങ്ങി, ഇത് ഒരു മുന്നൊരുക്കം ആകുന്നു.

വരാന്‍ പോകുന്ന പാര്‍ലമെന്റ്  തെരഞ്ഞെടുപ്പിന് ഉള്ള മുന്നൊരുക്കം, കാത്തിരിക്കാം അത് വരേയ്ക്കും , ജനങ്ങളുടെ പ്രതികരണം അറിയുവാന്‍. ഏറ്റവും പ്രധാനമായ ചോദ്യം അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് രേഖപെടുത്താന്‍ താല്പര്യം ഇല്ല എന്ന ബട്ടണ്‍ ഉണ്ടാകുമോ? എന്നതാണ് . ഇതിനോട് ഞാന്‍ പ്രതികരിക്കുന്നു- എനിക്ക് വോട്ട് രേഖപെടുത്താന്‍ താല്പര്യം ഇല്ല.

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം