ഓണം
🙏🌹ഏവർക്കും വാമന ജയന്തി ആശംസകൾ🙏🌹 ഭഗവാൻെറ അവതാരമായ വാമനൻ മഹാനായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തി എന്ന കള്ളക്കഥ നാം കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഓണത്തെ സംബന്ധിച്ചുള്ള കഥകളിൽ നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ഈ കള്ളക്കഥയുടെ യാഥാർഥ്യം വെളിപ്പെടുത്തേണ്ടതുണ്ട്. ആരെങ്കിലും ദുരുദ്ദേശത്തോടെ എഴുതി പ്രചരിപ്പിക്കുന്ന കള്ളക്കഥകളല്ല വിശ്വാസത്തിനു നിദാനമാകേണ്ടത്. വേദേതിഹാസപുരാണോപനിഷത്തുക്കളും ശ്രുതികളും സ്മൃതികളും ബ്രാഹ്മണാരണ്യകങ്ങളും അങ്ങിനെയങ്ങിനെ പ്രമാണകൃതികളുടെ ഒരു സഞ്ചയം തന്നെ ആർഷഭാരത സംസ്കാരത്തിലുണ്ട്. പൗരാണിക വിശ്വാസനദിയുടെ പ്രവാഹത്തിലെവിടെയെങ്കിലും വ്യക്തത വേണമെങ്കിൽ ഇതിലേതെങ്കിലും പ്രാമാണിക ഗ്രന്ഥത്തിനെ അടിസ്ഥാനമാക്കി അതിലെ പരാമർശങ്ങൾ എടുക്കുകയാണ് വേണ്ടത്. പ്രാമാണികമല്ലാത്ത കഥകൾ ആരുടെയെങ്കിലും വികലഭാവനയിൽ വിരിഞ്ഞതാകും എന്നത് ഉറപ്പാണ്. പത്തോളം പുരാണങ്ങളിൽ വാമന – മഹാബലി കഥ വരുന്നുണ്ട്. അതുകൂടാതെ ഇതിഹാസമായ മഹാഭാരതത്തിലും അത് വരുന്നുണ്ട്. മലയാളത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട എല്ലാവർക്കും അറിയാവുന്ന ശ്രീ ഭാഗവതം കിളിപ്പാട്ടിലും ആ കഥ വരുന്നുണ്ട്. ഈ പുരാണങ്ങളിലും ഇതിഹാസത...