Posts

Showing posts from 2022

VAMOS അർജെന്റിന

2022ഖത്തർ ലോകകപ്പ് ഫുട്ബോൾ മിശിഹാ മെസ്സിയുടെ അർജൻ്റീന നേടി 2 Extra time കഴിഞ്ഞ് Penalty Shoot out ൽ French പടയെ തോൽറപ്പിച്ച് കപ്പ് നേടി

Unsung Hero

Unsung Hero ഇത്തവണ ദീപാവലി ഭാരതീയരെ സംബന്ധിച്ചേടത്തോളം വളരെ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നു - ദീപാവലി നാളിൽ ആണ് 200വർഷത്തോളം നമ്മളെ അടിമകളാക്കി ഭരിച്ച സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് പുകൾപെറ്റ ബ്രിട്ടൻ UK പ്രധാനമന്ത്രി ആയി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടു, അതിൽ അത്ഭുതം ഒന്നുമില്ല കാരണം ആകാശത്തിന് താഴെ ഭാരതീയർ നേടിയെടുത്ത സ്ഥാനമാനങ്ങൾക്ക് കൈയും കണക്കുമില്ല കമല ഹാരിസ്, സത്യാ നാദെല്ല, സുന്ദർ പിച്ചൈ എല്ലാം ഉദാഹരണങ്ങൾ മാത്രം. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പത്നി ഇൻഫോസിസ് സ്ഥാപക CHAIRMAN നാരായണമൂർത്തിയുടെ മകൾ ആണെന്നത് ഇരട്ടി സന്തോഷം. സുധ മൂർത്തി ആണ് എന്നെ ഏറെ സ്വാധീനിച്ച മഹതി അവർ സമൂഹത്തിന് നൽകുന്ന പിന്തുണ മറ്റാരേക്കാൾ ഒരുപടി മുകളിൽ ആണെന്ന് എടുത്ത് പറയേണ്ടത് തന്നെ കാരണം സ്വന്തം ആഭരണം നൽകി ഒരു ചെറിയ സംരംഭം തുടങ്ങാൻ പ്രേരണ നൽകിയ ആ അമ്മ അവരുടെ മകൾക്ക് സ്വന്തം കമ്പനിയിൽ അന്ന് നൽകിയ 1% താഴെ ഷെയർ മൂല്യം ഇന്ന് 5000 കോടി രൂപക്ക് മുകളിൽ ആണ്. അച്ഛനമ്മമാരോട് എനിക്ക് പറയാനുള്ളതും ഇത് തന്നെ കുറച്ചു ഷെയർ മക്കളുടെ ഭാവിക്ക് വേണ്ടി വാങ്ങി നിക്ഷേപിക്കുക അടുത്ത 15 വർഷം എങ്കിലും കണക്കാക്കി വച്ചോളു - നമ്മൾ ചിന...

Savings

ഇന്ന് അല്പം (Finance Management) ചിന്തകൾ ആണ്. 60,000 രൂപയ്ക്ക് POST OFFICE നിങ്ങൾക്ക് ഉറപ്പായും 70,000 രൂപ ആണെന്ന് തോന്നുന്നു തരാൻ പോകുക, എന്നാൽ അതൊരു SIP(SYSTAMATIC INVESTMENT PLAN) ആയിരുന്നു എങ്കിൽ ഇന്നത്തെ വരുമാനം ഏകദേശം 40% ആണ്. 2017 ഓഗസ്റ്റ് മാസം BSE SENSEX ട്രേഡ് ചെയ്തിരുന്നത് 32,000 Points ആണ് ഇന്ന് 58,000 ആണ് അതായത് ഉയർച്ചതാഴ്ചകൾ എല്ലാം മറികടന്ന് ആണ്  എത്തിയത് എന്ന് സാരം.  MUTUAL FUND - ADITYA BIRLA FRONTLINE EQUITY FUND NAV -200 RS ആയിരുന്നു 2017 ഓഗസ്റ്റ് മാസം ഇപ്പോൾ 350 ആണ് അങ്ങനെ നോക്കുമ്പോളാണ് ആവറേജ് ആയി ഒരു 40% കണക്ക് ഞാൻ പറഞ്ഞത്. ഇനിയത് നേരിട്ട് ഏതെങ്കിലും Shares ആണ് വാങ്ങിയിരുന്നത് എങ്കിൽ ലാഭം ഇതിലും കൂടുതൽ ആയിരിക്കും.  4ജി CONNECTIVITTY ഉള്ള ഫോൺ ഉണ്ടെകിൽ നേരിട്ട് ഒരു DP Account എടുത്ത് share, MUTUAL fund എന്നിവയിൽ നിക്ഷേപിച്ചു സമ്പാദ്യം വർദ്ധിപ്പിക്കാം എന്ന് ഒരു അപേക്ഷ.  ഭാരതത്തിലെ കമ്പനികൾ മുകളിലേക്ക് തന്നെയാണ് പ്രവർത്തന ലാഭത്തിൽ എന്നതിന് data ഇന്റർനെറ്റിൽ ലഭ്യം, കാരണം ഇൻഫോസിസ് എന്നൊരു കമ്പനി മാത്രം നൂറുകണക്കിന് ലക്ഷപ്രഭുക്കന്മാരെ ഉണ്ടാക്കിയിട്ടുണ്ട്...

പൂരം

പെരുവനം ആറാട്ടുപുഴ പൂരം 1 പൂരം എന്ന് കേട്ടാൽ ആന, മേളം, പഞ്ചവാദ്യം, വെടിക്കെട്ട്, ആഘോഷങ്ങൾ,ഒത്തുചേരൽ - ഇവയാണ് മനസ്സിൽ ഓടിയെത്തുക. ഇക്കൊല്ലത്തെ പെരുവനം പൂരം കുംഭമാസത്തിലെ പുണർതം നക്ഷത്രത്തിൽ അതായത് നാളെ ആണ്.(13-3-2022) പെരുവനത്തെ ഇരട്ടയപ്പൻ പൂരത്തിൽ പങ്കെടുക്കുന്നില്ല- എന്നാൽ പങ്കെടുക്കുന്ന ദേവി ശാസ്താമാരെ വീക്ഷിക്കുന്നു എന്നാണ് കേട്ടിരിക്കുന്നത്. ആദ്യം വരുന്നത് കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ്, ആദ്യത്തെ പൂരം ആറാട്ടുപുഴ ശാസ്താവിന്റെയാണ്- സന്ധ്യയോടെ 7ആനകളുടെ അകമ്പടിയോടെ തെക്കേ നടവഴി കയറി കിഴക്കോട്ട് ദർശനമായി നിൽക്കുന്നു.അതേസമയം ചാത്തക്കുടം ശാസ്താവ് നടവഴിയുടെ കിഴക്കേ അറ്റത്തു സ്ഥാനം പിടിക്കും,അകമ്പടിയായി തൊട്ടിപ്പാൾ ഭഗവതി ഇടത്തെ കൂട്ടും, ഈ സമയം ആറാട്ടുപുഴ ശാസ്താവ് കിഴക്കേ അറ്റത്തു കാത്തുനില്പുണ്ടാകും. മേടംകുളം ശാസ്താവും കല്ലേലി ശാസ്താവും ആറാട്ടുപുഴ ശാസ്താവും ചേർന്ന് പഞ്ചാരി അതി ഗംഭീരം. ചാത്തക്കുടം ശാസ്താവിന് പുറകിലായി അമ്മതിരുവടി പഞ്ചാരിമേളത്തോടെ എഴുന്നള്ളുന്നു - ചാത്തക്കുടം ശാസ്താവും അമ്മതിരുവടിയുടെ വലത്തായി ചേരുന്നു. ചേർപ്പ് ഭഗവതി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മേക്കാവ് വരെ എഴുന്നള്ളി ശേഷം...

സ്മൃതികൾ

മനുസ്മൃതി... അറിയേണ്ടതും പലരെയും അറിയിക്കേണ്ടതും "ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്ന തുമ്പും  വാലുമില്ലാത്ത ഒരുവരി ശ്ലോകവുമായി മനുസ്മൃതി  കത്തിക്കാനും അതിനെതിരെ ജനവികാരം തിരിച്ചുവിടാനും വളരെ വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ പടയൊരുക്കം നടന്നിരുന്നു ഇന്നും അതിന്‍റെ ചില അലയൊലികള്‍ അങ്ങ് ഡല്‍ഹിയിലും മറ്റും കേള്‍ക്കുന്നുണ്ട് അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവെക്കാനുള്ള ശ്രമമാണിവിടെ.... "പിതാ രക്ഷതി കൌമാരേ ഭര്‍ത്താ രക്ഷതി യൌവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്നാണ് നേരത്തെ എഴുതിയ  വാലിന്‍റെ  പൂര്‍ണ്ണരൂപം മനു എന്ന നിയമജ്ഞന്‍ പതിനെട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു്  (മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു് ഇദ്ദേഹമെന്ന്ഐതിഹ്യം ) അന്നത്തെ പീനല്‍ കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില്‍ എഴുതിവെച്ചതാണിതു്. "ഒരു പെണ്‍കുട്ടി  തന്‍റെ കൌമാരത്തില്‍ പിതാവിനാല്‍ സംരക്ഷിക്കപ്പെടണം" "സ്വന്തം ഭര്‍ത്താവാണ്       യൌവനത്തില്‍ അവള്‍ക്ക് തുണയാകേണ്ടത്" "അവളുടെ  വാര്‍ദ്ധക്യത്തില്‍ സ്വന്തം മകനോ അഥ...

Honor is our Family Treasure Story of Hill Palace Cochin

Image
കൊച്ചി രാജകുടുംബാംഗങ്ങളുടെ ആപ്ത വാക്യം ആണ് Honor is our family treasure, തിരുവിതാംകൂർ രാജാക്കന്മാരുടേത് "Dharmosmath kuladevatham" എന്നും ആകുന്നു. തൃപ്പുണിത്തുറയും തൃശ്ശൂരും ആസ്ഥാനമായി കൊച്ചി രാജ്യം ഭരിച്ച രാജവംശപരമ്പരയുടെ ലോകത്തിനായി നൽകിയ സംഭാവനകളിൽ ഒന്നാണ് അവരുടെ ആസ്ഥാന മന്ദിരം ആയിരുന്ന തൃപ്പുണിത്തുറ Hill palace. ഇന്നതൊരു അമൂല്യമായ മ്യൂസിയം ആണ്. 1800 കളിൽ പണികഴിപ്പിച്ച മഹാരാജാവിന്റെ ആസ്ഥാനവും ഔദ്യോഗിക വസതിയും ആയിരുന്നു ഹിൽ പാലസ്. 50ഏക്കറിൽ അധികം നിറഞ്ഞു നിൽക്കുന്ന കൊട്ടാരം പുരാവസ്തു വകുപ്പ് ആണ് സംരക്ഷിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ മ്യൂസിയം ആകാനും സാധ്യതയുണ്ട്.  1993 ൽ ഇറങ്ങിയ മണിച്ചിത്രത്താഴ് തന്നെയാണ് എന്നെയും ഹിൽ പാലസിലേക്ക് ആകർഷിച്ചത്, പഞ്ചപാണ്ഡവരിൽ അർജുനൻ കൊളുത്തിയത് എന്ന് വിശ്വസിക്കുന്ന കെടാവിളക്ക് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ആണെന്നും കൊച്ചി രാജാക്കന്മാരുടെ പരദേവത (ഭര) ശ്രീ പൂർണത്രയീശ ക്ഷേത്രം ആണെന്നതും എടുത്ത് പറയേണ്ടുന്ന വസ്തുത ആകുന്നു.  കൊട്ടാരത്തിൽ പൂമുഖത്തു നിന്ന് കയറി ചെല്ലുമ്പോൾ ഉള്ള് പൊള്ളയായ വലിയൊരു ആനയാണ് നമ്മെ സ്വീകരിക്കുന്നത്- ഒളിച്...