Savings
ഇന്ന് അല്പം (Finance Management) ചിന്തകൾ ആണ്.
60,000 രൂപയ്ക്ക് POST OFFICE നിങ്ങൾക്ക് ഉറപ്പായും 70,000 രൂപ ആണെന്ന് തോന്നുന്നു തരാൻ പോകുക, എന്നാൽ അതൊരു SIP(SYSTAMATIC INVESTMENT PLAN) ആയിരുന്നു എങ്കിൽ ഇന്നത്തെ വരുമാനം ഏകദേശം 40% ആണ്.
2017 ഓഗസ്റ്റ് മാസം BSE SENSEX ട്രേഡ് ചെയ്തിരുന്നത് 32,000 Points ആണ് ഇന്ന് 58,000 ആണ് അതായത് ഉയർച്ചതാഴ്ചകൾ എല്ലാം മറികടന്ന് ആണ് എത്തിയത് എന്ന് സാരം.
MUTUAL FUND - ADITYA BIRLA FRONTLINE EQUITY FUND NAV -200 RS ആയിരുന്നു 2017 ഓഗസ്റ്റ് മാസം ഇപ്പോൾ 350 ആണ് അങ്ങനെ നോക്കുമ്പോളാണ് ആവറേജ് ആയി ഒരു 40% കണക്ക് ഞാൻ പറഞ്ഞത്.
ഇനിയത് നേരിട്ട് ഏതെങ്കിലും Shares ആണ് വാങ്ങിയിരുന്നത് എങ്കിൽ ലാഭം ഇതിലും കൂടുതൽ ആയിരിക്കും.
4ജി CONNECTIVITTY ഉള്ള ഫോൺ ഉണ്ടെകിൽ നേരിട്ട് ഒരു DP Account എടുത്ത് share, MUTUAL fund എന്നിവയിൽ നിക്ഷേപിച്ചു സമ്പാദ്യം വർദ്ധിപ്പിക്കാം എന്ന് ഒരു അപേക്ഷ.
ഭാരതത്തിലെ കമ്പനികൾ മുകളിലേക്ക് തന്നെയാണ് പ്രവർത്തന ലാഭത്തിൽ എന്നതിന് data ഇന്റർനെറ്റിൽ ലഭ്യം, കാരണം ഇൻഫോസിസ് എന്നൊരു കമ്പനി മാത്രം നൂറുകണക്കിന് ലക്ഷപ്രഭുക്കന്മാരെ ഉണ്ടാക്കിയിട്ടുണ്ട് എന്നത് നാരായണമൂർത്തി തന്റെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഉദാഹരണങ്ങൾ അനവധിയാണ് പരിമിതി കാരണം ചുരുക്കുന്നു.
നിക്ഷേപങ്ങൾ ഇലക്ട്രോണിക് ആകുന്നതിന് സുരക്ഷിതത്വം കൂടുതൽ ആണ്, വിവാഹത്തിന് സ്വർണം ETF ആയി വാങ്ങിനൽകുക, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങുമ്പോൾ കൂടെ ഒരു MUTUAL FUND SIP കൂടെ തുടങ്ങുക, ലോകം സ്മാർട്ട് ആയി ചിന്തിക്കുമ്പോൾ നമ്മൾ എന്തിന് പിന്തിരിപ്പൻ ആയി ചിട്ടിയും, RD, FD മാത്രമേ വിശ്വാസമുള്ളൂ എന്നും പറഞ്ഞു മാറി നിൽക്കണം.
ഒന്ന് മനസിലാക്കിക്കോളു നല്ല നിക്ഷേപകർ (insurance ചേർത്തുന്ന ADVISOR അല്ല ) ഒരിക്കലും നിങ്ങളോട്അഭിപ്രായപ്പെട്ടുകൊള്ളണം എന്നില്ല നിങ്ങൾ SIP ചേരു, ONGC അല്ലെങ്കിൽ L&T, RELIANCE ഷെയർ എല്ലാമാസവും ഓരോന്ന് വാങ്ങു എന്ന്- കാരണം നമ്മളെ പോലെ പിന്തിരിപ്പൻ ആണെങ്കിൽ പിന്നെ നല്ലതാണെങ്കിലും എന്തെങ്കിലും നമ്മൾ ഉൾക്കൊള്ളുമോ.
Invest in Shares,Mutual Fund, SIP,ETF ETC. also
#Refuse to be Ordinary
ഹരീഷ് ആനാംപറമ്പ്
Comments