ശ്രീരാമജയം
ശ്രീരാമജയം ജാനകി ജീവന സ്മരണം ജയ ജയ രാമ രാമ 2024 ജനുവരി 22 ന് ആണ് അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടന്നത്, രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ 7000 വരുന്ന വീശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ആയിരുന്നു. 70ഏക്കറിൽ 2.7ഏക്കർ വ്യാപിച്ചു കിടക്കുന്ന തരത്തിൽ ആണ് ക്ഷേത്രനിർമാണം. പറമ്പരാകൃത ശൈലിയിൽ നിർമിച്ച രാമ ക്ഷേത്രം ലോകപ്രശസ്തമായി കഴിഞ്ഞിരിക്കുന്നു. മൂന്ന് നിലകളിൽ 392 തൂണുകളും 44വാതിലുകളും ഉൾപ്പടെ വാസ്തു ശില്പ ശാസ്ത്ര പ്രകാരം നിർമിച്ച ക്ഷേത്രത്തിൽ ബാലഭാവത്തിൽ വസിക്കുന്ന രാമൻ ആണ് പ്രതിഷ്ഠ.നെറ്റിയിൽ സൂര്യരശ്മികൾ പതിക്കുന്ന നിലയിൽ ആണ് പ്രതിഷ്ഠ നിർവഹിച്ചിരിക്കുന്നത്. ഇരുമ്പ് ഉരുക്ക് ഒന്നും ഉപയോഗിക്കാതെ പൂർണമായും കല്ലുകളിൽ നിർമിച്ച ക്ഷേത്രം -ഓരോ കല്ലിലും ശ്രീറാം എന്ന് എഴുതിയിരിക്കുന്നു. രാജസ്ഥാൻ നിന്നുള്ള ബൻസി പഹർപുർ കല്ലുകൾ (15 ലക്ഷം ക്യുബിക് അടിയുള്ള) ഉപയോഗിച്ച് ആണ് നിർമിതി. 2019 നവംബർ 9ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2020 ല് പണി തുടങ്ങിയ ക്ഷേത്രം ലോകാത്ഭുതങ്ങളിൽ ഒന്നാകുമെന്ന് സംശയം ഇല്ല. അയോദ്ധ്യ രാമക്ഷേത്രം നിർമ്മാണം പൂർത്തിയാക്കി ധ്വജ ആരോഹ...