ചിദംബരം ക്ഷേത്രം

ചിദംബരം ദർശനം മോക്ഷഹേതുകം ആണ്-ചിൻമയം ആയ ആകാശം എന്നാണ് അർത്ഥം. പഞ്ചഭൂതാത്മകം ആണ് പ്രപഞ്ചം അഞ്ച് ലിംഗങ്ങൾ പ്രതിഷ്ഠ ഉള്ള പ്രധാന സ്ഥലങ്ങൾ
കാഞ്ചിപുരത്ത് പൃഥ്വി 
ജംബുകേശ്വരത്ത് ജലലിംഗവും 
കാളഹസ്തിയിൽ വായുലിംഗവും
ചിദംബരത്ത് ആകാശലിംഗവും.

ആകാശത്തിന് ശബ്ദം എന്ന് ഗുണം, നടരാജ നൃത്തത്തിൽ ഉടുക്ക് താളത്തിന് അനുസരിച്ചു കൊട്ടുക ഉണ്ടായി ആ സമയത്ത് ധ്വാനിച്ചവ ആണ് ആ ഇ ഉൺ മുതലായ പതിനാല് സൂത്രങ്ങൾ മാഹേശ്വര സൂത്രങ്ങൾ ആണ് വ്യകരണത്തിന്റെ അടിസ്ഥാനം. യാതൊന്നും ഇല്ലാത്ത ഒഴിഞ്ഞ ദേശം ആണ് ആകാശം അത് എങ്ങനെ ലിംഗമായി തീരുന്നു എന്ന് ചോദിച്ചാൽ അതാണ് ചിദംബര രഹസ്യം.  

ചേരമാൻ പെരുമാൾ ഇവിടെ വസിച്ചു നടരാജ പൂജ നടത്തിയിരുന്നു എന്ന് പറയുന്നു. തെക്കോട്ടു നോക്കി നടരാജനും കിഴക്ക് നോക്കി രംഗരാജനും, ബ്രഹ്‌മാവ് ചണ്ഡികേശ്വരൻ ആയി പ്രതിഷ്ഠ നടത്തിയിരിക്കുന്നു.

സന്നിധിയിൽ ചെല്ലാൻ 5പടികൾ കടക്കണം പഞ്ചാക്ഷര പടികൾ എന്ന് പറയുന്നു. പഞ്ചാക്ഷര മന്ത്രം ജപിച്ചാൽ സാധിക്കാത്ത കാര്യങ്ങൾ ഇല്ലെന്ന് പറയാം. നടരാജൻ തെക്കോട്ടു നോക്കിയും ഇടയ്ക്ക് രംഗരാജൻ എന്നാ വിഷ്ണുവും കിഴക്കൊട്ട് നോക്കി ഇരിക്കുന്നു.

ഒരുകാലത്തു അയ്യപ്പ ദീക്ഷിതർ എന്നാ മഹാകവി ഇവിടെ വരിക ഉണ്ടായി ആദ്യം നടരാജ ദർശനം ആണെന്ന് ശൈവരും എന്നാൽ ആദ്യം രംഗരാജ ദർശനം ആണെന്ന് വൈഷ്ണവരും വാശി പിടിച്ചു എന്നാൽ ഇവരെ മാറ്റി നിർത്തി രണ്ട് ദേവന്മാരുടെയും മധ്യത്തിൽ നിന്ന് രണ്ട് ശ്ലോകങ്ങൾ ഉണ്ടാക്കി ചൊല്ലി, അതിൽ നിന്ന് മനസിലാകും ദേവന്മാർക്ക് വ്യത്യാസം ഇല്ലെന്ന്.

മാരമണമുമാരമണം 
ഫണിതരതല്പം ഫണാധരാകല്പം 
മുരമഥനം പുരമഥനം 
വന്ദേ ബാണാരിമസമബാണരിം

വസ്താം പിശംഗം വസനം ദിശോ വാ 
ഗുരുന്മതാ യാതു കകുത്മതാ വാ 
നിദ്രാതു വാ നൃത്യതു വാ നിരങ്കം
ന വസ്തുഭേദ: പ്രതിപത്തിപത്തിരസ്തിമേ 




Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം