Posts

Showing posts from January, 2024

ശ്രീരാമജയം

Image
ലോകാനുഗ്രഹഹേത്വർത്ഥം  സ്ഥിരീ ഭവ സുഖായ ന: സാന്നിദ്ധ്യം ച തഥാ ദേവ പ്രത്യഹം പരിവർദ്ധയ മാഭൂൽ പ്രജാ വിരോധോസ്മിൻ യജമാനസ്സമൃദ്ധ്യതാം സഭൂപാലം തഥാ രാഷ്ട്രം സർവ്വോപദ്രവവർജ്ജിതം ക്ഷേമേണ വൃദ്ധിമതുലാം സുഖമക്ഷയമശ്നുതാം പൂജാം ഗൃഹാണ സതതം മാമുദ്ധര നമോസ്തുതേ സർവ്വമന്ത്രാദി സംയുക്തോ ലോകാനുഗ്രഹ കാമ്യയാ അത്ര ബിംബേ മഹാരാമ സന്നിധോ ഭവ സർവ്വദാ യാവച്ചന്ദ്രശ്ചസൂര്യശ്ച യാവത്തിഷ്ഠതി മേദിനീ താവത്വയാത്ര ലോകേശ സ്ഥാതവ്യം സർവ്വദാ വിഭോ വിഗ്രഹ പ്രതിഷ്ഠ സമയത്ത് തന്ത്രി -ശിഷ്യ സമാനനായ മൂർത്തിയോട് നമ്മുടെ നാട്ടിൽ ശ്രീകോവിലിനുള്ളിൽ നിന്ന് മന്ത്രിക്കുന്നു. സൂര്യൻ ഉള്ളകാലത്തോളം ഭൂമിയിൽ നിന്ന് ലോകത്തിന് സുഖം നൽകണം എന്നൊക്കെ ആണ് പ്രാർത്ഥന ശ്രീരാമജയം രാമോ വിഗ്രഹവാൻ ധർമ്മ:

ഗാനഗന്ധർവ്വൻ

Image
യേശുദാസ് എന്ന് പറയുന്നതിനേക്കാൾ ഗാനഗന്ധർവ്വൻ എന്ന് പറയാൻ ആണ് കൂടുതൽ ആഗ്രഹം, അദ്ദേഹം ഇപ്പോൾ 84വയസ്സ് പൂർത്തിയാക്കി ഇന്നും സംഗീതത്തിന് അമൂല്യ സംഭാവനകൾ നൽകി ജീവിക്കുന്നു. ഭഗവത് അനുഗ്രഹം ഉള്ളവർ ആണ് കലാകാരന്മാർ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, ഇദ്ദേഹം മലയാളം ലോകത്തിന് നൽകിയ സംഭവനകളിൽ ഉന്നത സ്ഥാനത്തു വിരാജിക്കും. നരേന്ദ്ര മോദി വിശേഷിപ്പിച്ച ഒരു കാര്യം ഇവിടെ കുറിക്കട്ടെ താൻസൻ എന്ന ചിത്രത്തിന് വേണ്ടി പാടിയ "ഷഡജ്നെ പായ " എന്ന ഗാനമാണത്രെ ഏറ്റവും വെല്ലുവിളി ഉയർത്തിയ ഒന്ന് എന്നാൽ ആ ചിത്രം ഇറങ്ങുക പോലും ചെയ്തില്ല എന്നതും വളരെ സങ്കടകരം ആയ കാര്യമാണ്. രവിദ്ര ജയിൻ വിവിധ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ഗാനം അക്ബർ സദസ്സിലെ സംഗീതജ്ഞനും ഹിന്ദുസ്ഥാനി സംഗീത സാമ്രാട്ട് ആയ താൻസെൻന്റെ ജീവിതം ആസ്പതമാക്കി പുറത്തിറങ്ങാൻ ഇരുന്ന ചിത്രത്തിലെ ഒന്നായിരുന്നു.  ഇതേ പ്രേരണയാൽ വർഷങ്ങൾക്ക് ശേഷം ദാസേട്ടന്റെ ആഗ്രഹത്താൽ മലയാളത്തിൽ ഇറങ്ങിയ രവീന്ദ്രൻ മാഷിന്റെ "ദേവ സഭാതലം" വെല്ലുവിളി നിറഞ്ഞ ഒന്നും എന്നും ഹിറ്റ്‌ ചാർട്ടിൽ ഇടമുള്ളതും ആണ്. ഇനി (രാം തനു പാണ്ടെ)താൻസെൻ ആരാണ് എന്നറിയണം എങ്കിൽ അദേഹത്തിന്റെ ഗുരു ആരാണ് എന്ന് പഠി...