Posts

Showing posts from May, 2021

Covid 19

ഭാരതത്തിൽ  രണ്ടര കോടി കേസുകളും രണ്ടേ മുക്കാൽ ലക്ഷം പേർ മരിക്കുകയും -  ലോകത്ത് 17കോടി പേരെ ബാധിക്കുകയും 34 ലക്ഷം പേർ മരിക്കുകയും ചെയ്തിരിക്കുന്നു. 2020 ൽ ഇത് 10ലക്ഷം കേസും 60,000 മരണവും ആയിരുന്നു. വ്യാപനത്തിന്റെ തോത് എണ്ണം നോക്കിയാൽ മനസിലാകും കുതിച്ചുകയറുകയായിരുന്നു എന്ന്, ഇതും യുദ്ധം തന്നെയാണ്, അതിനാൽ വളരെ ശ്രദ്ധിക്കുക. പണ്ട് സമ്പന്നർ എന്ന് നമ്മൾ വിളിച്ചിരുന്നവരുടെ പക്കൽ മാത്രം കണ്ടിരുന്ന ഒരു സാധനം ആയിരുന്നു Hand Sanitiser, നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ് യാത്രയിൽ പലരും കൊണ്ട് നടക്കുന്നത്. എന്നാൽ ഇന്ന് ഇത് സർവസാധാരണം ആണ്. Be safe

ജഗത് ഗുരു

1200 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ജനിച്ച വിശ്വഗുരുവായി മാറി 32വർഷം മാത്രം ജീവിച്ചു സനാതന ധർമത്തിന് വേണ്ടി സമർപ്പിച്ച മഹാ മനീഷിയാണ് ശങ്കരാചാര്യ സ്വാമികൾ. ദശോപനിഷത്തുകൾ, ഭഗഭാത് ഗീത, ബ്രഹ്മസൂത്രം, എന്നിവയ്ക്ക് ഭാഷ്യം രചിക്കുകയും, വിവേകചൂഡാമണി, മനീഷാപഞ്ചകം, നിർവാണ ശതകം, തുടങ്ങി അനവധി.ഗ്രന്ഥങ്ങളും, സൗദര്യലഹരി, ശിവാനന്ദലഹരി, കനകധാരാ സ്തോത്രം, അങ്ങനെ അനവധി സ്ത്രോത്രങ്ങളും മാനവരാശിക്ക് ആചാര്യ സ്വാമികളുടെ.സംഭാവനയാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷപഞ്ചമി തിഥി ശങ്കരാചാര്യ ജയന്തിയായി ആചരിച്ചു വരുന്നു.  മഹാമനീഷിയുടെ സ്മരണയിൽ  #മാ കുരു ധന ജന യൗവന ഗർവ്വം

covid രണ്ടാം തരംഗം

ലോകം മുഴുവൻ കൊറോണ വൈറസ് പ്രതിരോധത്തിൽ ഏർപ്പെടുകയും ചില ആശുപത്രികൾ അവസരം മുതലാക്കി രോഗികളെ കൊള്ളയടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വളരെ വൈകി മനസിലാക്കിയ ഒരു നന്മ എല്ലാവർക്കും ആയി പങ്ക് വക്കണം എന്ന തോന്നൽ കൊണ്ടാണ് ഈ ഒരു പോസ്റ്റ്, ഇപ്പോളല്ലെങ്കിൽ പിന്നെ എപ്പോൾ പറയും? ആയുർവ്വേദം എന്നത്  5000ത്തിൽ പരം വർഷങ്ങളുടെ പഴക്കം ഉള്ള ശാസ്ത്രശാഖയാണ്. കേരളത്തിലെ അഷ്ടവൈദ്യ ശാഖയിലെ തൃശൂർ ജില്ലയിലെ രണ്ടു പരമ്പരയിലെ ഒരില്ലം ആണ് എളേടത്ത് തൈക്കാട്ട് മൂസ്സ്, തൈക്കാട്ടുശേരി ആണ് ആസ്ഥാനം - കുറച്ചു കൂടെ വ്യക്തമാക്കിയാൽ "മാറ്റമില്ലാത്ത അഷ്ടവൈദ്യ പാരമ്പര്യം മാറുന്ന ലോകത്തിനായ്" എന്ന ആപ്ത വാക്യവുമായി 90 ൽ അധികം വർഷമായി ഭാരതത്തിൽ ആയുർവേദത്തിന് വേണ്ടി മാനവരാശിക്ക് വേണ്ടി പ്രവർത്തിക്കുന്ന 'വൈദ്യരത്നം' തൃശൂർക്കാർക്ക് അറിയാതിരിക്കാൻ തരമില്ല. പ്രതിരോധ മരുന്നുകൾ വാങ്ങിയ കൂട്ടത്തിൽ ഞാനും വില്വാദി ഗുളിക വാങ്ങി, വില പരിശോധിച്ചപ്പോൾ ഒരു പൊരുത്തക്കേട്. ഏതായാലും കോട്ടക്കൽ നിന്നുള്ള സ്ഥാപനത്തിന്റെ വിലയുമായി ഒത്ത് നോക്കിയപ്പോൾ ഞെട്ടിപോയി- വൈദ്യരത്നം നൽകിയ ഗുളിക 10എണ്ണത്തിന് 2രൂപ 45 പൈസ, കോട്ടക്കല് ഒരു ഗുളികയ്ക്...