covid രണ്ടാം തരംഗം

ലോകം മുഴുവൻ കൊറോണ വൈറസ് പ്രതിരോധത്തിൽ ഏർപ്പെടുകയും ചില ആശുപത്രികൾ അവസരം മുതലാക്കി രോഗികളെ കൊള്ളയടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വളരെ വൈകി മനസിലാക്കിയ ഒരു നന്മ എല്ലാവർക്കും ആയി പങ്ക് വക്കണം എന്ന തോന്നൽ കൊണ്ടാണ് ഈ ഒരു പോസ്റ്റ്, ഇപ്പോളല്ലെങ്കിൽ പിന്നെ എപ്പോൾ പറയും?

ആയുർവ്വേദം എന്നത്  5000ത്തിൽ പരം വർഷങ്ങളുടെ പഴക്കം ഉള്ള ശാസ്ത്രശാഖയാണ്. കേരളത്തിലെ അഷ്ടവൈദ്യ ശാഖയിലെ തൃശൂർ ജില്ലയിലെ രണ്ടു പരമ്പരയിലെ ഒരില്ലം ആണ് എളേടത്ത് തൈക്കാട്ട് മൂസ്സ്, തൈക്കാട്ടുശേരി ആണ് ആസ്ഥാനം - കുറച്ചു കൂടെ വ്യക്തമാക്കിയാൽ "മാറ്റമില്ലാത്ത അഷ്ടവൈദ്യ പാരമ്പര്യം മാറുന്ന ലോകത്തിനായ്" എന്ന ആപ്ത വാക്യവുമായി 90 ൽ അധികം വർഷമായി ഭാരതത്തിൽ ആയുർവേദത്തിന് വേണ്ടി മാനവരാശിക്ക് വേണ്ടി പ്രവർത്തിക്കുന്ന 'വൈദ്യരത്നം' തൃശൂർക്കാർക്ക് അറിയാതിരിക്കാൻ തരമില്ല.

പ്രതിരോധ മരുന്നുകൾ വാങ്ങിയ കൂട്ടത്തിൽ ഞാനും വില്വാദി ഗുളിക വാങ്ങി, വില പരിശോധിച്ചപ്പോൾ ഒരു പൊരുത്തക്കേട്. ഏതായാലും കോട്ടക്കൽ നിന്നുള്ള സ്ഥാപനത്തിന്റെ വിലയുമായി ഒത്ത് നോക്കിയപ്പോൾ ഞെട്ടിപോയി- വൈദ്യരത്നം നൽകിയ ഗുളിക 10എണ്ണത്തിന് 2രൂപ 45 പൈസ, കോട്ടക്കല് ഒരു ഗുളികയ്ക്ക് 3രൂപയിൽ അധികം ഉണ്ട്.

തൃശൂർക്കാരുടെ സ്വന്തം മൂസ്സ് -
അങ്ങനെ ചോദിച്ചു മനസിലാക്കിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് മൂസിന്റെ പൂർവികരായ മഹാത്മാക്കൾ എടുത്ത തീരുമാനം ആണത്രേ ഈ മരുന്ന് ഏത് കാലത്തും ഇതേ വിലയിൽ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കണം എന്നത്, ധീരോദാത്തമായ തീരുമാനം അന്നെടുത്ത ആ പൂർവികർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് പറയട്ടെ ആ ഒരു വാക്ക് പാലിച്ചു പോരുന്ന ഇന്നത്തെ തലമുറയിലെ ഞങ്ങൾ ഏറെ ബഹുമാനത്തോടെ വിളിക്കുന്ന ഉണ്ണിയേട്ടൻ, അനിയേട്ടൻ ഇവരുടെ മക്കൾ എല്ലാവർക്കും ഒരുപാട് നന്ദി.

വില്വാദി ഗുളിക പ്രധാനം ആയി വിഷം ഇല്ലാതാക്കാൻ ആണ് ഉപയോഗിക്കുന്നത്,  കൂവളത്തിന്റെ വേര് ആണ് പ്രധാന ചേരുവ. ഏതായാലും ആയുർവേദത്തെ ഒരുപാട് ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ- (ഇപ്പോൾ എന്നല്ല ആയുർവ്വേദം എന്നും അന്യം ആയി ആണ് ഒരു വിഭാഗം ആൾക്കാർ കാണുന്നത്) CSR എന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം തന്നെയാണ് പൂർവികർ എടുത്ത ഈ തീരുമാനം. അതിന് മുന്നിൽ ശതകോടി കൂപ്പുകൈ.

ആയുർവ്വേദം ശാസ്ത്രം ആണ് 
എന്നും നവം ആയി ലോകത്തിൽ വിരാജികട്ടെ 

നമോസ്തു ധന്വന്തരയേ

ഹരീഷ് ആനാംപറമ്പ്

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം