മുണ്ടോളി മഹാവിഷ്ണു നരസിംഹക്ഷേത്രം
കുട്ടനെല്ലൂർ ദേശത്തെ ചിരപുരാതനമായീട്ടുള്ള മുണ്ടോളി മഹാവിഷ്ണു ക്ഷേത്രം , താന്ത്രിക പൂജകളാലും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ഏറെ വിശേഷപ്പെട്ട അമ്പലമാണ് .. കുട്ടനെല്ലൂർ ഗ്രൂപ്പ് ദേവസ്വത്തിൽ ഉൾപ്പെട്ടതാണ് മുണ്ടോളി ... അതിന്റെ കാലഗണന നിശ്ചയിക്കാൻ പ്രയാസം തന്നെ ... വിഷ്ണു ചൈതന്യം കുടികൊള്ളുന്ന , ചതുർബാഹുവായുള്ള വിഗ്രഹം , വളരെ പഴക്കം ചെന്നതായാണ് കാണുന്നത് ... ഉപനയനം കഴിഞ്ഞ ഒരുണ്ണിയുടെ ഭാവമാണ് മുണ്ടോളി തേവർക്ക്... മുണ്ടൻ ഊളിയിട്ടു വന്ന സ്ഥലം മുണ്ടോളിയെന്ന് പ്രസിദ്ധമായി ... മുണ്ടൻ എന്നാൽ ബ്രഹ്മചാരി .. ഇപ്പോഴുള്ള തീർത്ഥക്കുളത്തിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം ... ഇരിങ്ങാലക്കുട കൂടൽമാണിക്യസ്വാമി തന്നെയാണെന്നാണ് പറയപ്പെടുന്നത് ... പണ്ട് പന്നിയൂർ ഗ്രാമത്തിൽ നിന്നും കുട്ടനെല്ലൂരിൽ കുടിയേറിപ്പാർത്ത ആറില്ലക്കാരായ ( ആനാംപറമ്പ് , തത്തനാരി , ചെറുകുളം , മേലേടം , നടുവിൽ പഴേടം , കേശവം എന്നീ ഇല്ലക്കാർ ) നമ്പൂതിരിമാർക്ക് ഉപാസനക്കും ഉടമസ്ഥാവകാശവും നൽകി , കുമരപുരം സ്വരൂപം ദാനം ചെയ്ത അമ്പലമാണ് , കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം ... അവർക്ക് താമസിക്കാ...