Unsung Hero
AK എന്ന് ചുരുക്ക പേരിൽ അറിയപ്പെടുന്ന T അനന്തകൃഷ്ണൻ മലയാളിക്ക് അത്ര സുപരിചിതൻ അല്ല എന്നാൽ മലേഷ്യവാസികൾക്ക് അദ്ദേഹത്തെ അറിയാതിരിക്കാൻ തരമില്ല. മഹാതീർ മുഹമ്മദ് മലേഷ്യ പ്രധാനമന്ത്രി ആയിരിക്കെ ക്വലാലംപൂരിൽ ഒഴിഞ്ഞു കിടന്ന പറമ്പ് കണ്ടെത്തി Petronas Tower എന്നാ കൂറ്റൻ ഇരട്ട ഗോപുരങ്ങൾ പണിതു ആധുനിക മലേഷ്യയുടെ ശില്പി എന്ന് അറിയപ്പെടുന്ന ശതകോടിശ്വരൻ ആയ AK 28- നവംബർ 2024 ന് ദിവംഗതനായി. അറുപതുകളിൽ തന്റെ സൗഹൃദങ്ങൾ ഉപയോഗിച്ച് സൗദിയിൽ നിന്ന് എണ്ണ വാങ്ങി വിറ്റ് ആരാഭിച്ച തന്റെ ബിസിനസ് സാമ്രാജ്യം, മാക്സിസ് മലേഷ്യയിലെ മുൻ നിര ടെലികോം കമ്പനി ആണ്. അര ലക്ഷം കോടിയാണ് ആസ്തി എന്ന് മാധ്യമങ്ങളിൽ കാണുന്നു. അനന്തരാവകാശിയായ മകൻ വെൻ അജാൻ സിരിപന്യോ പക്ഷെ ബുദ്ധമതം സ്വീകരിച്ചു സന്ന്യാസിയായി. രണ്ട് പെണ്മക്കൾ ആണ് പിന്നെ അവർ Usaha Tegas എന്നാ കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തു നടത്തുമോ എന്ന് കാണണം