കുംഭമേള

മകരവിളക്ക് 14-1-25 ന് ആഘോഷിക്കുന്നു, ഇത്തവണ ശബരിമല സീസൺ അതിഗംഭീരം ആയി എന്ന് നിസ്സംശയം പറയാം കാരണം 41 ദിവസത്തെ വരുമാനം 297 കോടി രൂപ ആണ് എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പറഞ്ഞിരുന്നു, ഏകദേശം 32 ലക്ഷം ഭക്തജനങ്ങൾ സന്നിധാനത്തു ദർശനം നടത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

32 ലക്ഷം പേരുടെ ശബരിമലയിൽ കാണിക്കായയും അരവണ ആയും സമർപ്പണം ആണ് 297 കോടി എന്നാൽ അവർ കേരളത്തിന്റെ ഖജനാവിൽ എത്ര കോടി നിറച്ചു എന്നത് ചിന്തിക്കാവുന്നതാണ്.

ഉത്തർപ്രദേശിൽ പ്രയാഗ് രാജിൽ ജനുവരി 13 ന് ആരംഭിക്കുന്ന മഹാകുംഭ മേളയിൽ 40 കോടി ഭക്തർ ആയിരിക്കും എന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ അനുമാനം. 

കോടി കണക്കിന് വരുന്ന ഭക്തരുടെ സുരക്ഷ, ഭക്ഷണം, താമസം, യാത്ര എന്നിവക്ക് ഒരുക്കേണ്ടുന്ന തുക കോടികൾ ആകാനേ തരമുള്ളൂ. 

2013 ൽ പ്രയാഗ് രാജിൽ നടന്ന കുംഭമേളയിൽ 24 കോടി ഭക്തർ എത്തി എന്നാണ് കണക്ക്. 

നമ്മളെ സംബന്ധിച്ച് ഏറ്റവും വിശിഷ്ടമായ ആഘോഷം ആണ് കുംഭമേള - 

ഹരിദ്വാർ 
പ്രയാഗ് രാജ് 
നാസിക് 
ഉജ്ജയിൻ 

ഈ നാല് സ്ഥലത്തെ നദീതീരങ്ങളിൽ ആണ് കുംഭമേളകൾ നടക്കുന്നത്. 12 വർഷത്തെ ഇടവേളകളിൽ കുംഭമേള നടക്കുന്നു. ലോകമെമ്പാടുമുള്ള ഭക്തർക്ക് സന്യാസിമാർക്കൊപ്പം അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്ന നാഗസന്യാസിമാരെ കാണാനും അനുഗ്രഹം വാങ്ങാനും അവസരം ഉണ്ട്.

ഗംഗയും യമുനയും നേരിട്ട് കാണാൻ ആകാതെ സരസ്വതിയും സംഗമിക്കുന്ന പുണ്യ ഭൂമിയാണ് പ്രയാഗ്. ഹരിദ്വാറിൽ ഗംഗയുടെ കരയിലും, നാസിക്കിൽ ഗോദാവരി നദിക്കരയിലും ഉജ്ജയിനിൽ ക്ഷിപ്ര നദിക്കരയിലും ആണ് നടത്തപ്പെടുന്നത്.

144 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മഹാകുംഭ മേള ആണ് പ്രയാഗിൽ നടക്കാൻ പോകുന്നത്, അത് തന്നെ ആണ് ഇത്തവണ പ്രാധാന്യം. 

ശ്രീമത് ഭാഗവതത്തിൽ പാലാഴി മഥനം കഥ ഭാഗം ആണ് ആധാരം- ദേവന്മാരും അസുരന്മാരും ചേർന്ന് കടഞ്ഞെടുത്ത അമൃതകുഭം പക്ഷി രാജനായ ഗരുഡനെ ഏല്പിച്ചു, അതുമായി പറക്കുമ്പോൾ ഭൂമിയിൽ നാലിടത്തു പതിച്ചു അവിടം പുണ്യഭൂമിയായി പതിച്ചു എന്നും എന്നുമാണ് ഐതിഹ്യം. അമൃത് ഒളിപ്പിച്ചു വച്ച സ്ഥലം ആണ് ഇവിടം എന്നും അവിടെ ആണ് കുംഭമേള നടക്കുന്നത് എന്നുമാണ് ഐതിഹ്യം. അമൃതിൽ നിന്ന് ഊർജം നേടിയ ഈ പുണ്യനദികൾക്ക് കുംഭ മേള സമയത്ത് അമൃതിന്റെ ഗുണം കൈവരുമെന്നും ആണ് വിശ്വാസം.

ജനുവരി 13 മുതൽ ഫെബ്രുവരി 26വരെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് 5500 കോടി രൂപയുടെ അടിസ്ഥാന വികസനങ്ങൾ ആണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിരിക്കുന്നത്, ഏകദേശം 7500 കോടി രൂപ സർക്കാർ കുംഭമേള മുന്നിൽ കണ്ട് കൊണ്ട് ചിലവഴിച്ചു എന്നാണ് കണക്കുകൾ പറയുന്നത്.4000 ഹെക്റ്ററിൽ 1.6 ലക്ഷം കൂടാരങ്ങൾ ആണ് പ്രയാഗിൽ ഒരുങ്ങിയിട്ടുള്ളത്. 1.5 ലക്ഷം ശുചി മുറികൾ, ശുചീകരണത്തിന് പതിനായിരം തൊഴിലാളികൾ, 400കിലോമീറ്റർ പുതിയ റോഡ്, ജല ലഭ്യതക്ക് 200 ൽ അധികം ജല atm, സുരക്ഷക്ക് 23000 CCTV എന്ന് വേണ്ട യാത്രക്ക് 550 ഷട്ടിൽ ബസുകൾ,13,000 train എല്ലാം ചേർത്ത് 5500 കോടിയുടെ ഒരു നഗരം നിർമിച്ചു എന്നാണ് മനോരമ എഴുതിയത്. 

ആത്മീയതക്കൊപ്പം സർക്കാർ ഖജനാവിൽ 2013 ൽ 12,000കോടിയും, 2019 ൽ 1.2 ലക്ഷം കോടി രൂപയും വന്നു എന്നാണ് CII പഠനം പറയുന്നത്. ഇത്തവണ 2 ലക്ഷം കോടി കവിയും എന്നുമാണ് കണക്കുകൾ കൊണ്ട് അനുമാനിക്കുന്നത്. 

തൊഴിൽ അവസരങ്ങളുടെ കുതിച്ചു ചാട്ടം അമ്പരപ്പിക്കുന്നതാണ് 2019 ൽ 6 ലക്ഷം ആയിരുന്നു ഇത്തവണ പതിൻമടങ്ങുയരാൻ ആണ് സാധ്യത. സർക്കാർ തലത്തിൽ മാത്രമല്ല സ്വകാര്യ മേഖലയിലെ വരുമാനം കൂടി കാണേണ്ടതാണ്. 

കുംഭമേള ഉത്തർപ്രദേശ് സർക്കാരിന് 25,000കോടി രൂപയുടെ വരുമാനം ആണ് നൽകാൻ പോകുന്നത്. 

ശബരിമലയുമായി താരതമ്യം നടത്തിയാൽ കുംഭമേള ആഗോള ഉത്സവം ആണ് എന്ന് പറയേണ്ടി വരും 

Hareesh Anamparambu 
കടപ്പാട് മനോരമ 

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം