Google Map, Gps മൂകാംബിക ദേവിയും, സയ്യാജിറാവ് മഹാരാജാവും
15 വർഷങ്ങൾക്ക് മുൻപ് 2006 ക്രിസ്മസ് രാവുകൾക്ക് ഇടയിൽ ഞാനും ജയേട്ടനും സ്മിതോപ്പോളും, ഹൃഷീകേശും ചേർന്ന് മൂന്ന് ദിവസത്തെ യാത്രയ്ക്കായി അന്നത്തെ താരം ഇന്നും ഒന്നൊന്നര സാധനം ആയ Toyota INNOVA യിൽ രാവിലെ നേരത്തെ യാത്ര തിരിച്ചു.. അന്ന് google map, gps ഒന്നും തന്നെ പരിചിതമായിരുന്നില്ല, എന്നാൽ യാത്രയ്ക്ക് മുന്നേ തന്നെ ഞങ്ങൾ വ്യക്തമായ plan തയാറാക്കിയിരുന്നു..ആദ്യ ദിനം കൊല്ലൂർ മൂകാംബിക അമ്മയുടെ സന്നിധിയിൽ, രണ്ടാം ദിനം ഗോവയിലെ oceanography ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസർ ആയിരുന്ന ഒരു ബന്ധുവിന്റെ ക്വാർട്ടേഴ്‌സ്, മൂന്നാം ദിനം മുംബൈ ഉള്ള മൂത്തേടത്തെ അനിയേട്ടന്റെ ഫ്ലാറ്റിൽ കയറി വൈകിട്ടോടെ വഡോദര എന്ന ബറോഡയിൽ. തൃശൂർ മുതൽ ബറോഡ വരെയുള്ള map പ്രിന്റ് എടുത്ത് വച്ചിരുന്നു, അത് ഒരു route മാത്രമല്ല രണ്ടും മൂന്നും വഴികൾ, ഇന്ന് ഇത് പറയുമ്പോൾ എല്ലാവർക്കും അത്ഭുതം ആയിരിക്കും എന്നാൽ വ്യക്തമായ geogeaphy മനസിലാക്കി ആയിരുന്നു അന്നത്തെ ഞങ്ങളുടെ യാത്ര. എന്റെ ഓർമ്മ ശരിയാണെങ്കിൽ 1700 കിലോമീറ്റർ ഞങ്ങൾ വണ്ടി ഓടിച്ചു. യാതൊരു തടസ്സവും കൂടാതെ യാത്ര സുഗമമാക്കിയതിൽ Printe എടുത്ത് വച്ച Map വഹിച്ച പങ്ക് ചെറുതല്ല. Map നോക്കി...